‘ഇപ്പോൾ കുളിക്കുന്നതിനും കാശു കൊടുത്തു തുടങ്ങിയോ’

ദിവസവും 2 നേരം കുളിക്കണം എന്നു പത്തെഴുപതു വർഷം
 മുമ്പ് നാടുവിടുമ്പോൾ അവളോടു പ്രത്യേകം പറഞ്ഞിട്ട്
 വന്നതാ…അവൾ ഇന്നും അതു പാലിക്കുന്നുണ്ടോ…
അറിയാൻ എന്താ ഒരു വഴി…?

ഒളിഞ്ഞു നോക്കിയാലോ…വേണ്ടാ..ആ സദാചാര
 പോലീസുകാരുടെ കൈയിൽ എങ്ങാനും കിട്ടിയാൽ…
അതു എന്തായാലും വെണ്ടാ…

കുറെക്കൂടി നല്ല ഐഡിയ..???

ഇവിടെ തിന്നു മുടിച്ചു നാമാവിഷേഷമക്കിയിട്ടു
 പോയവർ ഇപ്പൊൾ നമ്മൾ കുളിക്കുന്നുണ്ടോ
 നനക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ പുതിയ 
വിദ്യയുമായി ഇറങ്ങിയിരിക്കുകയണു…നമ്മൾ മേടിക്കുന്ന
 സോപ്പിലും ചീപ്പിലും മൊട്ടുസൂചിയിൽ വരെ അവൻ 
ക്യാമറയും ചിപ്പും തിരുകിയിട്ടുണ്ടാവും..സൂക്ഷിക്കുക…

നഖത്തിനുള്ളിൽ രഹസ്യങ്ങൾ കൊണ്ടുനടക്കാവുന്ന കാലമാണിതു..
അത്രക്കു ശാസ്ത്രം പുരോഗമിക്കുന്നു…പക്ഷെ ഇത്തരം
 വലിയ കണ്ടെത്തലുകൾ എങ്ങനെ ദുരുപയൊഗം ചെയ്യപ്പെടാം
 എന്നതിന്റെ ഉദാഹരണമാണു ഇന്ന് ബീമ പള്ളിയിൽ നടന്നതു…

ബ്രിട്ടണിലെ എന്നും നാലുനേരം കുളിക്കുന്ന കൊച്ചമ്മമാർക്ക് 
ഇൻഡ്യക്കാർ കുളിക്കുമോ എന്ന് അറിയാൻ മോഹം..അതിന്റെ
 സർവെയ്ക്കു എത്തിയതാണു..എവിടെ..അരയകുടിലുകളിൽ..
അവിടെ ഉള്ള പാവങ്ങൾക്കു അവർ ഒരു പാക്കറ്റ് വാസന 
സോപ്പ് കൊടുത്തു..പോരാത്തതിനു കുളി ഒന്നിനു 400 രൂപയും
 കൊടുക്കാം എന്ന് പറഞ്ഞു..ഇതു കേട്ട് ലാസറുചേട്ട്ന് ഒന്ന് ഞെട്ടി

‘ഇപ്പോൾ കുളിക്കുന്നതിനും കാശു കൊടുത്തു തുടങ്ങിയോ.
.ജനസംബർഗ്ത്തിനു വന്നപ്പോൾ ഇതൊന്നും പറഞ്ഞില്ലല്ലോ…കള്ളൻ’

ലാസറുചേട്ട്ന് മൂന്ന് ദിവസം കുളിച്ചപ്പോൾ സോപ്പിനകത്തു
 നിന്ന് എന്തോ ഇറങ്ങി വരുന്നു..ഇതു ക്യാമറയൊ മറ്റൊ 
ആണൊ..എന്റെ കർത്താവിന്റെ അമ്മച്ചി…വിട്ടിൽ എല്ലാവരും
 ഇതു ഉപയോഗിച്ചല്ലൊ…

പിന്നീട് അത് എന്തൊ ചിപ്പോ..ചീപ്പോ ആണെന്ന് അറിഞ്ഞപ്പൊളാണു
 ലാസറുചേട്ട്ന് ശ്വാസം നേരെ വീണത്..

തീരദേശ മേഖലയില്‍ മാത്രം എന്തിനിത് നല്‍കി എന്നതു സംശയം ജനിപ്പിക്കുന്നു…കോവളത്ത് വന്നപ്പോൾ 
സായിപ്പിനു ഇവർ കുളിക്കതില്ലെന്ന് തെറ്റ് ധാരാണ തൊന്നിക്കാണും…
ഇവിടെ സർവെ ചെയ്തു ഇന്ത്യാക്കാർ മുഴുവനും കുളിക്കാത്തവരാണു 
റിപ്പോർട്ട് ഇറക്കാനായിരിക്കും…

 
കാര്യമായിട്ട് ചോദിക്കെട്ടെ…ട്ടോയിലറ്റിൽ പേപ്പർ ഉപയൊഗിക്കുന്ന
 സായിപ്പെ…നിങ്ങൾ സത്യത്തിൽ കുളിക്കാറുണ്ടോ…

Advertisements

One response to “‘ഇപ്പോൾ കുളിക്കുന്നതിനും കാശു കൊടുത്തു തുടങ്ങിയോ’

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w