അപ്പോൾ സിംഹം മുയലിനെ നോക്കി ചിരിച്ചു….

ഒരിക്കൽ ഒരു ഒട്ടകയത്തെ ഒരു സിംഹം ദത്തെടുത്തു…
അവനെ വെണ്ടുവോളം സൗഭാഗ്യങ്ങൾ കൊടുത്തു വളർത്തി..
ഒരിക്കൽ സിംഹത്തിനു ഒരു തീരാ വ്യാധി പിടിച്ചു കിടപ്പിലായി…
ആ സാമ്രാജ്യം പട്ടിണിയിലായി…അപ്പോൾ ചെന്നായി 
സിംഹത്തോടു പറഞ്ഞു…’നമുക്ക് ആ ഒട്ടകത്തെ കൊന്ന് 
തിന്ന് വിശപ്പകറ്റാം ,അവൻ നമ്മുടെ കൂട്ടത്തിൽ പെട്ടതല്ലല്ലോ’
.. ‘ഞാൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ തകരുമല്ലോ ഈശ്ശ്വരാ..
വേണ്ട..അവനെ കൊല്ലേണ്ട’സിംഹം പറഞ്ഞു..’അവൻ 
സമ്മതിച്ചാലോ’ ചെന്നായിയുടെ മറു ചോദ്യം വന്നു…വളരെ 
വിഷമത്തോടെ സിംഹം സമ്മതിച്ചു…

അന്ന് വൈകുന്നേരം നാട്ടിലെ എല്ലാവരും ഒന്നിച്ചു കൂടി…
എങ്ങനെ നമുക്കു ഈ പ്രശ്നത്തിൽ നിന്നു രക്ഷ്പെടാം എന്ന് 
സിംഹം ചോദിച്ചു…കാക്ക പെട്ടന്ന് പറഞ്ഞു..’അങ്ങുന്ന് 
എന്നെ തിന്നോളു…രാജ്യത്തെ രക്ഷിക്കൂ’…അപ്പോൾ ചെന്നായി
 ഇടക്കു കയറി പറഞ്ഞു…കടുകുമണിപോലുള്ള നിന്നേ
 തിന്നലൊന്നും ഇവിടുത്തെ പ്രശ്നം തീരില്ല..അങ്ങ് എന്നെ
 തിന്നോളു…ഇതു കേട്ടുനിന്ന ഒട്ടകം തനിക്കു ആ രാജ്യത്തോടുള്ള 
കടപ്പാട് ഓർത്ത് രക്ത്സാക്ഷിയായി…

ഈ പഞ്ചതന്ത്രം കഥ ഇതിനു മുൻപും നിങ്ങൾ കേട്ടിരിക്കാം..
പക്ഷെ ഇവിടെ സിംഹവും ചെന്നായിയും ഒട്ടകവും നമ്മൾ
 തന്നെയല്ലേ….സാഹചര്യത്തിന്റെ ഉൾവലിയിൽ മൂല്യങ്ങൾ
 നഷ്ട്പ്പെടുന്ന രാജാക്കന്മാർ…സൂത്ര ശാലികാളായ ചെന്നയിക്കൾ…
ഒട്ടകത്തിന്റെ നിഷ്കളങ്കത…ഇതോക്കെ നമ്മൾ നമുക്കു ചുറ്റും 
കാണുന്നതല്ലെ…

ജനറേഷൻ വൈ എന്ന് ആർക്കുന്ന പുതുതലമുറ….പലപ്പൊഴും
 ജീവിതത്തിന്റെ മുന്നിൽ പകച്ചു ചോദ്യചിഹ്നങ്ങൾ ആവുന്ന
 കാഴ്ച്ച ആണു നാം ഇന്നു കാണുന്നതു…അവർക്കു ഒരു
 പാഠപുസ്തകമാണു രശ്മി ദത്തിന്റെ “And the Lion Smiled
at the Rabbit.”
എന്ന പുസ്തകം….പഞ്ചതന്ത്രം കഥയെ കുട്ടുപിടിച്ചു
 എങ്ങനെ ജീവിക്കണം എന്ന് പുതിയ തലമുറയെ പഠിപ്പിക്കുകയാണു 
രശ്മി ഈ പുസ്തകത്തിലൂടെ..ഒന്നു വായിച്ചു നോക്കു…
ജീവിതത്തെ കൂടുതൽ ചാർജായി നേരിടൂ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w