സർക്കാർ കാര്യം മുറപോലെ നടക്കാൻ ഒരു തരൂർ മന്ത്രം…

മുല്ലപെരിയാർ പ്രശ്നം പറയുമ്പൊൾ വടക്കോട്ട് നോക്കുന്ന പ്രധാനമന്ത്രി… അഴിമതി കണക്ക് ചോദിക്കുമ്പൊൾ മുഖമുയർത്താത്ത ധനമന്ത്രി… നാഴികക്കു നാല്പതു വട്ടവും വാക്കൗട്ട് നടത്തിട്ട് ഇവിടെ ഭരണം നടക്കുന്നില്ല എന്നു അലമുറയിടുന്ന പ്രതിപക്ഷം..ഇവരെ മൂക്കുകയറിടാൻ ഒരു അമേരിക്കൻ സിദ്ധാന്തവുമായി നമ്മുടെ സ്വന്തം ശശി തരൂർ വന്നിരിക്കുന്നു… ഡിസംബർ 17ആം തിയതിയിലെ തെഹൽക്കയിലാണു തരൂർ ഈ മന്ത്രം അവതരിപ്പിക്കുന്നതു…. ബ്രിട്ടിഷ് പാർലമെന്ററി സമ്പ്രദായം ആണു ഇന്ത്യ പിന്തുടരുന്നതു..അതു മാറ്റി അമേരിക്കയിലെ പോലെ ഒരു പ്രസിഡൻന്റ് കേന്ത്രിക്രിതമായ ഒരു സ്ഥിരതയുള്ള ഒരു ഭരണം കൊണ്ടു വന്നാലോ..വീട്ടിലെ പട്ടിയുടെ പേരിൽ പോലും രാഷ്ട്രിയ പാർട്ടി ഉണ്ടാക്കി രാഷ്ട്രിയ കച്ചവടം നടത്തുമ്പോൾ.. ഭരണത്തിന്റെ അഞ്ചു വർഷവും സർക്കാരിനെ പീടിച്ചു നിർത്താൻ പാർട്ടികൾ കഷ്ടപ്പെടുന്നതു മാത്രമേ നമുക്കു കാണാൻ ആവുന്നുള്ളു…ഇവിടെ ജനങ്ങളുടെ പ്രശ്നങ്ങൾ വിസ്മരിക്കപ്പെടുന്നു…

അവിടെയാണു അമേരിക്കൻ ഭരണ രീതി ബ്രിട്ടിഷ് രീതിയെ പിന്നിലാക്കുന്നതു… അഞ്ചു വർഷവും തികച്ചു ഭരിക്കാനുള്ള ലൈസൻസ്സാണു അമേരിക്കൻ ജനത ഒരോ ഭരൺകൂടത്തിനും കൊടുക്കുന്നതു..അതു മൂലം ഇടക്കിടക്കുള്ള അവിശ്വാസപ്രമേയങ്ങളും അതു മൂലമുണ്ടാകുന്ന സമയ നഷ്ടവും ഇല്ലാതാവുന്നു.. ജനസേവനത്തിനാണു ഇവിടെ പ്രാധാന്യം..അല്ലാതെ സർക്കാരിന്റെ നിലനിൽപ്പല്ല… പ്രശ്സത രാഷ്ട്രിയ നിരീക്ഷകനായ സ്റ്റാൻലി വൈനർ തരുരിനോട് വിയോജിക്കുന്നു.. പെട്ടെന്ന് വീഴ്ത്താൻ കഴിയുന്ന സർക്കാരാണു ഉത്തമം…അഞ്ച് വർഷം ഒരു വലിയ സമയമാണു..അതു മതി ഒരു രാജ്യം നാമാവിഷേഷമക്കാൻ…അതു കൊണ്ടു നമുക്ക് പ്രയോജനമില്ലന്ന് കണ്ടാൽ താഴെ ഇറക്കാനും കഴിയണം.. വൈനർ കൂട്ടിച്ചേർക്കുന്നു.. ദിവസവും പാർലമെന്റ് സമ്മേളനങ്ങൾ അലങ്കോലപ്പെടുമ്പോൾ… അതു നടക്കാൻ സർക്കാർ പ്രതിപക്ഷ്ത്തോടു അപേക്ഷിക്കുമ്പോൾ.. ഈ തരൂർ ലേഖനത്തിനു പ്രസക്തി ഉണ്ടന്ന് തീർച്ച

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w