സച്ചിൻ നിങ്ങൾ 99 സെഞ്ച്വറികൾ എങ്ങനെ അടിച്ചു….?

ഓരോ പ്രാവശ്യം സാർ ബോഡിൽ എഴുതുമ്പോൾ എന്റെ കണ്ണ്  നോക്കിയ ഫോണിന്റെ സ്കോർ ബോഡിൽ എത്തും…ഒരോ  പ്രാവശ്യം നോക്കുമ്പോഴും സേവാഗ് കുറഞ്ഞത് 20 റൺസെങ്കിലും  അടിച്ച് കാണും… സേവാഗ് 195 റൺസ് അടിച്ച 2004 ലെ ആ  ഇന്നിംഗ്സ് ഇന്നും മറക്കാനാവുന്നില്ല….വീണ്ടും ഇന്ത്യ  ഓസ്ടേലിയയിൽ എത്തിയിരിക്കുന്നു…മറ്റൊരു ബോർഡർ-ഗവാസ്കർ  ട്രോഫിക്കായി… ഞാൻ ഈ പോസ്റ്റ് ഇടുമ്പോൾ മെൽബൻ ടെസ്റ്റിന്റെ രണ്ടാം ദിവസമാണു… ഒരു സെഞ്ചുറിക്കു വേണ്ടിയുള്ള നമ്മുടെ കാത്തിരിപ്പിനു ഐശ്വര്യ റായിയുടെ  പേറ്റുനോവോളം ആയുസ്സുണ്ട്…ഇന്നും സച്ചിൻ 73ൽ വീണു…എന്താണു  സച്ചിനു ആ സെഞ്ചുറി അടിക്കാൻ കഴിയാത്തത്…?ഫോം ഇല്ലായ്മ അല്ല കാരണം..99ആം സെഞ്ചുറി വേൾഡ് കപ്പിൽ  ദക്ഷിണാഫ്രിക്കക്കു എതിരെ 2011 ൽ വന്നതാണു…പിന്നിട് മൂന്ന് തവണ  90കളിൽ എത്തി..100 മാത്രം ഒരിക്കലും നടക്കാത്ത കിനാവു പോലെ നിൽക്കുന്നു

638 അന്തർദേശിയ മത്സരങ്ങൾ കളിച്ചിട്ടും 90കളിൽ എത്തുമ്പോൾ സച്ചിന്റെ  കാൽ കൂട്ടി ഇടിക്കും..എത്ര പ്രാവശ്യം നമ്മൾ കണ്ടതാണു…ഇത്തവണ ഒരു  റെക്കോഡ് മുന്നിൽ നിൽക്കുന്നതു കൊണ്ടാവാം എത്ര മത്സരങ്ങൾ കഴിഞ്ഞിട്ടും  അദ്ദേഹത്തിനു ലക്ഷ്യത്തിൽ എത്താൻ കഴിയാത്താതു….ദൈവത്തിനു  എല്ലാം അറിയാം…അറിഞ്ഞു കൊണ്ടു അടിക്കാത്തതാവാം…ദൈവത്തിന്റെ  സമയം മനുഷ്യനു അറിയാൻ കഴിയില്ലല്ലോ… ഹെയ്ഡനും സൈമഡസ്സും മഗ്രാത്തുമൊക്കെ ഇന്ത്യയെ എത്ര തവണ പേടിപ്പിച്ചു  വിട്ടിട്ടുണ്ട്..ഇവരെ എല്ലാം നഷ്ടപ്പെട്ട ഓസീസ് ഇന്നു ലോക 8ആം സ്ഥാനക്കാരായ  കീവിസിനു പോലും തൊൽപ്പിക്കാൻ പറ്റുന്ന ടിം ആയി മാറി…രണ്ടു ദിവസത്തെ  കളി കഴിഞ്ഞപ്പോൾ എനിക്കു തോന്നുന്ന്തു അവർക്കു വലിയ മാറ്റമൊന്നും  വന്നിട്ടില്ല എന്നാണു… 20-20 ,ഏകദിന ലോകകപ്പുകൾ നമുക്കു നേടി തന്ന ധോണി മാജിക്ക്… ഓസ്ടെലിയയിലും ആവർത്തിക്കും എന്നു പ്രത്യാശിക്കുന്നു…അങ്ങനെ നടന്നാൽ  ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ഓസ്ട്രെലിയൻ മണ്ണിൽ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പർ  ആവും ഇത്…..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )