‘നക്ഷത്ര’ഫലം 2012….പുതുവത്സര ആശംസകളോടെ…

എനിക്കു ജോതിഷമൊന്നും അറിയില്ല..അതിപ്പം എന്തിനാ  നിങ്ങളോടു പറയുന്നതു..വെറുതെ തെറ്റിദ്ധരിക്കും..നാളെ കെരളത്തിൽ എന്തു സംഭവിക്കുമെന്ന് അറിയാൻ ഇപ്പോൾ  ജോതിഷമൊന്നും പഠിക്കണ്ട..ഇത്തിരി  കോമൺസെൻസില്ലയ്മ്മ മാത്രം മതി… കോരിച്ചൊരിയുന്ന മഴയത്ത് ഇതു എഴുതുമ്പോൾ… ദുരിതാശ്വാസത്തിനായി ലക്ഷങ്ങൾ 2011ൽ  പ്രഖ്യാപിച്ച്  അടുത്തകൊല്ലം മറക്കാതിരുന്നാൽ കൊള്ളാം..ഈ വർഷം  ആദ്യം പറഞ്ഞ അവധി പ്രധാനമന്ത്രി നീട്ടി ചോദിക്കാനുള്ള  എല്ലാ സാധ്യതയും കാണുന്നുണ്ട്..അല്ലെങ്കിൽ മറ്റേതെങ്കിലും  ‘വലിയ’ പ്രശ്നം അന്നേ ദിവസം എഴുന്നള്ളിക്കാനുള്ള  സാധ്യതയും കാണുന്നുണ്ട്.. ഈ വർഷം രണ്ടാമത്തേതോ മൂന്നാമതെതോ മാസത്തിൽ  (അത് നടത്തുന്നവർക്ക് തന്നെ തിട്ടമില്ല…പിന്നെ ഞാൻ എങ്ങനെ  പറയാനാ….) ഒരു തിരഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ട്… പിറവത്ത് ആരു ജയിക്കുമെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല.. എന്നെ തോൽപ്പിക്കാൻ തിരിച്ചു കുത്താനല്ലേ..അതു വെണ്ട.. അനൂപ് കൊച്ചൻ ജയിച്ചാൽ ഒരു ചുള്ളൻ മന്ത്രിയെ നമുക്കു  കിട്ടും..തോറ്റാലോ കുഞ്ഞാപ്പയ്ക്കു പെട്ടന്നു അഞ്ചാം മന്ത്രിയെ  കിട്ടും..ആരെയും വേദനിപ്പിക്കാതെ…

അച്ചുമാമന്റെ സൂചി മുനയുടെ തുമ്പത്താണെങ്കിലും ചാണ്ടിച്ചായൻ  2012 അവസാനിപ്പിക്കുന്നതു മുഖ്യമന്ത്രിയായി തന്നെയായിരിക്കും… അതിനു വേണ്ടി ജോർജ്ജ് അച്ചായന്റെ പുഞ്ഞാർ വഴി പോകാതിരിക്കാൻ  ശ്രമിക്കും… ഗുരുവായൂരപ്പന്റെ കൃപ കൊണ്ടു സഹിർ ഖാൻ മൂട് ഇടിച്ച് വിഴാനും  ഉമേഷ് യാദവിന്റെ മുട്ട് തൊലിയാനും സാധ്യതയുണ്ട് ..അതു കൊണ്ട്  നമ്മുടെ ഗോപുക്കുട്ടനു മിനിമം ഒരു ടെസ്റ്റിനുള്ള സാധ്യത കാണുന്നുണ്ട്.. അതു വരെ പത്രക്കാർക്കു ഇന്റർവ്യു ഒന്നും കൊടുക്കരുത്…പുളിക്കാരൻ  ചൂടായാൽ പിന്നെ…ശിവ..ശിവ…ഞാൻ ഒന്നും പറയുന്നില്ല… മറ്റൊരു തിളക്കുന്ന യൗവനം ശ്രീമാൻ രാജു അങ്ങു മുമ്പയിലായിരിക്കും  റാണി മുഖർജിക്ക് ഒപ്പം ‘അയ്യാ’ സിനിമയുടെ സെറ്റിൽ..കുറച്ചു സമയം  മലയാള സിനിമക്കും നൽകുന്നതു നല്ലതാണു..അല്ലെങ്കിൽ ഹിന്ദി പടത്തിന്റെ  റിലീസിനു ശേഷം ഇവിടെ വന്നു ‘എനിക്ക് വിശക്കുന്നു..അയ്യാ വല്ലതും തരണേ…’  എന്നു പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്..ഞങ്ങൾ മലയാളികൾ  ലോലഹൃദയരാണു..വെറുതെ… ഈ വർഷത്തെ ചരിത്രസംഭവമായ ലണ്ടൻ ഒളിമ്പിക്സിനു നമ്മളും പോകുന്നുണ്ട്.. ഇടികൂട്ടിൽ നമ്മൾ ചരിത്രം എഴുതും എന്നതു ഉറപ്പാണു…ഒരു മലയാളിയെങ്കിലും  നമുക്ക് അഭിമാനിക്കാവുന്ന പ്രകടനം നടത്തുമെന്ന് എന്റെ മനസ്സ് പറയുന്നു.. അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും സന്തോഷ് പണ്ഡിറ്റും ഒഴിഞ്ഞ വർഷമാകട്ടെ 2012 എന്നു പ്രാർദ്ധിക്കുന്നു… എല്ലാവർക്കും ലൗഡ്സ്പീക്കറിന്റെ പുതുവത്സര ആശംസകൾ….

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w