സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് ഷോക്ക് ട്രീറ്റ്മെന്റുമായി കുഞ്ഞ് മനു….

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2008 ലെ കണക്ക്  പ്രകാരം 22000 പെൺകുട്ടികളാണ് ഇന്ത്യയിൽ ലൈംഗീകമായി  പീഡിപ്പിക്കപ്പെട്ടത്…2004ൽ നിന്ന് 18 % വർധന…കേരളത്തിലെ  പ്രത്യെകിച്ചൊരു കണക്ക് ഞാൻ തരേണ്ടല്ലോ…ഇന്നത്തെ പത്രമെടുത്തു  നോക്കു…സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളുടെ ഒരു വാർത്ത  എങ്കിലും കാണും…രാജ്യത്തെ പല പട്ടണങ്ങളും എന്തിനു പറയണം  തൽസ്ഥാനമായ ദില്ലി പോലും സ്ത്രികൾക്ക് സുരക്ഷിതമല്ല..ജോലി  ചെയ്യുന്ന പല സ്ത്രീകളും ഇപ്പോൾ പെപ്പർ സ്ര്പെ കൊണ്ട് നടക്കുന്നത്  പതിവാണ്..സ്പ്രെ കളിയൊന്നും നടക്കുന്നില്ല എന്നതിനു തെളിവാണ്  ഉയർന്നു വരുന്ന ഈ കണക്കുകൾ.. ’12 കാരി കാഞ്ചിയെ ഇരുട്ടിലേക്ക് വിടാൻ പോലും അച്ചനു പേടിയാണ്.. അതല്ലേ കാലം…അതു കൊണ്ട് എന്റ കുഞ്ഞ് പെങ്ങളുടെ രക്ഷക്ക് വേണ്ടിയാണ്  ഞാൻ ഇത് കണ്ട് പിടിച്ചത്’..ദില്ലി ഗൊയങ്ക സ്കൂൾ വിദ്യാർദ്ധിയായ 16 കാരൻ  മനുവാണ് ഈ പറയുന്നത്..ഒരു വാച്ചാണ് മനുവിന്റെ കണ്ട് പിടിത്തം..അത്  സ്ത്രീകൾക്ക് കൈയിൽ കെട്ടാൻ ഉള്ളതാണ്…ആരെങ്കിലും അക്രമിക്കാൻ വന്നാൽ  അക്രമിയുടെ പുറത്ത് ആ വാച്ചിന്റെ ഡയൽ ഒന്ന് തൊട്ടാൽ മതി..നല്ല ഇലക്ട്രിക്ക്  ഷോക്ക് വന്നോളും…അക്രമി ഞെട്ടുന്ന സമയം കൊണ്ട് സ്ത്രീക്ക് രക്ഷപെടാം.. കൂടാതെ വാച്ചിൽ ഒരു ക്യാമറയും ഉണ്ട്..അക്രമിയെ തിരിച്ചറിയാൻ.. ദില്ലിയിൽ വളരെ ചർച്ചാവിഷയമായിട്ടുണ്ട് ഈ വാച്ച്..താമസിക്കാതെ ഇത്  വിപണിയിൽ ഇറങ്ങുമെന്ന് പറയപ്പെടുന്നു..ഒരു വാച്ച് ഉണ്ടാക്കുന്നതിനു മനുവിനു  ചിലവായത് വെറും 122 രൂപ..കേരളത്തിൽ ഈ വാച്ച് റെക്കോഡ് വില്പന  നേടട്ടേ എന്ന് ആശംസിക്കുന്നു… Advertisements

Read Article →

പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായി സ്പാനിഷ് മസാല..

ഇംഗ്ലീഷ് വെറുത്ത് പഠിത്തം അവസാനിപ്പിച്ച ചാർലി ,മലയാളം  മാത്രം അറിയാവുന്ന ചാർലി…സ്പേയ്നിൽ ചെന്നു പെട്ടാൽ… ചിരിയുടെ മാലപടക്കം തീർക്കാൻ പറ്റിയ സന്ദർഭം തന്നെ..മികച്ച  ഒരു ചിരിപ്പടക്കം തന്നെ തീർക്കാൻ ലാൽ ജോസിനു കഴിഞ്ഞിട്ടുമുണ്ട്.. സ്പാനിഷ് മസാല എന്ന ഈ ദിലീപ്-കുഞ്ചാക്കോ ചിത്രത്തിന്റെ  പ്ലസ്സ് പൊയിന്റുകൾ ഇവിടെ തീരുന്നു.. ബിഗ് ഷെഫ് നൗഷാദിന്റെ തികച്ചും ആവറേജ് ഡിഷ് മാത്രമാണ് ഈ  സിനിമ..സ്പേയിന്റെ സൗന്ദര്യം ഒരു പരിധി വരെ ഒപ്പിയെടുക്കാൻ  സാധിച്ചെങ്കിലും കഥയില്ലായിമ്മ ഒരു പോരായ്മ തന്നെയാണ്..ഒരു  വിജയ ചിത്രത്തിന്റെ ഫോർമുല വർക്ക് ഔട്ട് ചെയ്യുക മാത്രമാണ്  ഇവിടെ ചെയ്തിരിക്കുന്നത്..പല രംഗങ്ങളും കണ്ടു മറന്നവ.. എവയെല്ലാം സ്പേയിനിൽ നടക്കുന്നു എന്ന പ്രത്യേകത മാത്രം… പലപ്പോഴും സിനിമ ഇഴഞ്ഞു നീങ്ങുന്നു..വിദ്യാസാഗർ ഈണം  നൽകിയ മികച്ച ഗാനങ്ങൾ ഒരു പരിധി വരെ ഈ മെല്ലപ്പോക്കിൽ  നിന്ന് ചിത്രത്തെ രക്ഷപെടുത്തുന്നു.. ഇതിലെ താരങ്ങളുടെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഏറ്റവും അധികം  അഭിനന്ദിക്കേണ്ടത് നെൽസൺ എന്ന നമുക്കെല്ലാം പരിചിതനായ മിമിക്രി  താരത്തിനേയാണ്..അടിച്ച് പൂക്കുറ്റിയായവന്റെ വികൃയകൾ നമ്മളെ  കാണിച്ച് വെറുപ്പിച്ച നെൽസൺ ആയിരുന്നില്ല സിനിമയിൽ..ആദ്യവസാനം  നിറഞ്ഞു നിൽക്കുന്ന ഒരു മനോഹര കഥാപാത്രത്തേയാണ് അദ്ദേഹം  അഭിനയിച്ചു ഭംഗിയാക്കിയത്..മലയാളത്തിലെ ഹാസ്യ കലാകാരന്മാരുടെ  കൂട്ടത്തിലേക്ക് ചേർക്കപ്പെടാൻ യോഗ്യനാണ് ഈ കലാകാരൻ…പാലുണ്ണിക്കു  ശേഷം ചാക്കോച്ചനും ലാൽ ജോസും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇതു… കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു  ഈ ചിത്രതിലേത്…ദിലീപ് നായകകഥാപാത്രമാണ് ചെയ്തതെന്ന് തിരിച്ചറിയാൻ  കുറച്ച് കൈയ്യടിക്കാൻ കൊള്ളവുന്ന പഞ്ച് ഡയലൊഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ..ചിത്രത്തിലെ നായിക ഡാനിയേല തന്നെയായിരുന്നു പ്രധാന മൈനസ്സ്…ഒരു  കഥാപാത്രത്തിന്റെ ഡയലോഗ് കടമെടുത്ത് ഞാൻ പറയെട്ടേ..ഒരു മെഴുകു പ്രതിമ  മാത്രമായിരുന്നു ആ ഓസ്ടിയൻ പെൺകുട്ടി..കാണാൻ ചന്തമുള്ള ഡാനിയേലക്കു  അഭിനയം വശമാകുന്നില്ല എന്നു തോന്നി…അവരുടെ അഭിനയം തികച്ചും […]

Read Article →

കലോത്സവ നഗരിയിൽ നിന്ന് സ്വന്തം ലേഖകൻ…

കേരളത്തിലെ മുഴുവൻ കണ്ണുകളും കഴിഞ്ഞ ഒരാഴ്ച്ച ആയി  തൃശൂരാണ്..എനിക്ക് മാത്രം എന്താ ഒരു പ്രത്യേകത..ഞാനും  വിട്ടു സാംസ്കരിക നഗരിയിലേക്ക്..52ആം സംസ്ഥാന സ്കൂൾ  കലോൽസവം കാണാൻ…വ്യാഴാഴ്ച്ച വൈകിട്ട് തൃശൂർ  ചെന്നിറങ്ങിയ ഞാൻ ശരിക്കും പെട്ടുപോയി..എല്ലാ ലോഡ്ജും  ഫുൾ..രാത്രി കഴിച്ചു കൂട്ടിയ കാര്യം പറയാതിരിക്കുക ഭേദം… പക്ഷെ വെള്ളിയാഴ്ച്ച രാവിലെ കലോത്സവ നഗരിയിൽ  എത്തിയപ്പോൾ..ആ കുരുന്നുകളുടെ ഉത്സാഹം കണ്ടപ്പോൾ.. എന്റെ ഉറക്ക ക്ഷീണമെല്ലാം പമ്പകടന്നു… കോർപറേഷൻ സ്റ്റേഡിയത്തിലെ ഒന്നാം വേദിയിൽ കേരളനടനം  നടക്കുമ്പോഴാണ് ഞാൻ അവിടെ എത്തുന്നത്…കഥകളിയിൽ  നിന്നും ആവിർഭവിച്ച ഈ കലാരൂപം കണ്ണുകൾക്ക് ആനന്ദം  നൽകുന്നതായിരുന്നു..ഓരോ മത്സരാർദ്ധിയും ഒന്നിനൊന്ന്  മെച്ചപ്പെട്ട പ്രകടനമായിരുന്നു കാഴ്ച്ച വച്ചത്..ഉച്ചക്കു ശേഷം  പെൺകുട്ടികളുടെ നാടോടി നൃത്തവും കണ്ട ശേഷം ഞാൻ  വേദിക്കു പുറത്തിറങ്ങി.. കലോത്സവ നഗരിയാകെ ഉത്സവ സമാനമായിരുന്നു..എങ്ങും  വർണ്ണ മനോഹരമായ വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന  മത്സരാർഥികൾ…ഞാൻ സംസാരിച്ച ഒട്ടു മിക്ക കുട്ടികളും  ആവേശത്തിലായിരുന്നു…അവരുടെ മുഖത്ത് പേടിയേ  ഇല്ലായിരുന്നു…എങ്ങും മാധ്യമ പ്പട…സ്റ്റേജിനെക്കാൾ ഉയരത്തിൽ  സ്റ്റേജ് കെട്ടി ക്യാമറക്കൂട്ടം..ഇങ്ങനെ എന്തെല്ലാം കാഴ്ച്ചകൾ…രണ്ട്  ദിവസവും കൂടി ഇവിടെ തങ്ങിയാലോ എന്ന് തോന്നി… ഞാൻ കലോത്സവ നഗരിയൊട് വിടപറയുമ്പൊൾ കോഴിക്കോടായിരുന്നു  മുന്നിൽ…അവർ ഇത്തവണയും കപ്പ് കൊണ്ട് പോകുമെന്നു തോന്നുന്നു.. തൃശൂരും മലപ്പുറവും തൊട്ടു പുറകിൽ തന്നെയുണ്ട്…കലോത്സവം നാളെ  സമാപിക്കും..സമാപനത്തിനു മാറ്റുകുട്ടാൻ മിമിക്രി മത്സരം നാളെയാണ്… അടുത്ത തവണ മലപ്പുറത്ത് നടക്കുന്ന കലോത്സവത്തിനു ആദ്യാവസാനം  കാണും എന്ന വിശ്വാസത്തോടെയാണു ഞാൻ തൃശൂർ വിട്ടത്…

Read Article →

ഈ ചേട്ടൻ കളി ഇന്നത്തോടെ നിർത്തിക്കോണം…

റാഗിംഗ് എന്ന ഓമനപേരിട്ടു വിളിക്കുന്ന ഒരു രസകരമായ വിനോദത്തെക്കുറിച്ചാണ് ഞാൻ ഈ പറഞ്ഞു വരുന്നത്..ഇതിനെ വെറും വിനോദമായി മാത്രം തരംതാഴ്ത്തരുത്  എന്ന് എനിക്ക് അറിയാം…വിനോദത്തോടൊപ്പം നല്ല ശീലങ്ങൾ പഠിക്കാനും  പഠിപ്പിക്കാനും സാധിക്കും..പ്രീഡിഗ്രിക്കാലത്ത് എന്നെ റാഗ് ചെയ്ത ചേട്ടന്മാർക്ക്  നന്ദി…അതിനു ശേഷമാണ് തലമൂത്തവരെ കാണുമ്പോൾ മുണ്ട് അഴിച്ചിടണം എന്ന്  പഠിച്ചത്…ഷർട്ടിന്റെ കോളറിലെ ബട്ടൻസ്സ് തയ്യൽകടക്കാർ അറിയാതെ  പിടിപ്പിക്കുന്നതാണെന്ന് അറിഞ്ഞത്…സൈക്കിൾ ഓടിക്കാൻ പഠിച്ചത്..ഇങ്ങനെ  എന്തെല്ലാം..ഇതിനെയൊക്കെ കുട്ടിക്കളിയായി കരുതി നമ്മൾ ചിരിച്ച് തള്ളുമ്പോൾ.. .തമാശയുടെ അതിർവരമ്പുകൾ കടന്ന് അത് കിരാതവേഷമെടുക്കുന്നു…അത്തരം ഒരു  വാർത്തയാണു ഈ ഒരു പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്… ഒരു സിനിമയ്ക്കു അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ ചരിത്രത്തിൽ ആദ്യമായി  ട്രയിനിൽ വച്ചു ഓഡീഷൻ നടന്നു..വില്ലനു പറ്റിയ ഒരാളെ ആണ് നോക്കിയത്.. ഒരിത്തനും ഒരു വില്ലൻ ലുക്കില്ല..ലുക്ക് ഇല്ലെങ്കിൽ ഉണ്ടാക്കണം..അതിനല്ലേ  മേക്കപ്പ്മാൻ..അങ്ങനെ ഒരു സുന്ദരൻ പയ്യനെ അവർ പിടിച്ചു..റൗഡി ആല്ലേ  കടുക്കൻ മസ്റ്റ്..ഇപ്പം എങ്ങനെയാ ഒരു തൊളയിടുന്നത്…സിനിമാക്കാരിൽ ഒരുത്തൻ  ഒരു ആണി കൊടുത്തു..മേക്കപ്പ്മാൻ അത് ആ പാവം പയ്യന്റെ ചെവിയിൽ  കുത്തിയിറക്കി..അപ്പോൾ കടുക്കൻ ആയി…വില്ലൻ ആവുമ്പോൾ ഈ ഫേർ & ലൗലി  മുഖം പോരാ…പാടുകൾ വേണം..ആ ആണികൊണ്ട് അയാൾ ആ പയ്യന്റെ മുഖമെല്ലാം  കീറിമുറിച്ചു..വില്ലൻ റെഡി.. ഇത്ര ലാഘവത്തോടെ ഞാൻ ഈ പറഞ്ഞ് തള്ളിയത് കഴിഞ്ഞ ദിവസം ഗീവർഗ്ഗീസ്  എന്ന കൊച്ചു പയ്യനു അവന്റെ ചേട്ടന്മാരിൽ നിന്നു അനുഭവിക്കേണ്ടി വന്നതാണു  എന്ന് പറയുമ്പോൾ…ഞാൻ എന്താണ് പറയേണ്ടത്…19-20 വയസ്സുള്ള കുട്ടികൾ ഇത്ര ക്രൂരമായി പെരുമാറുന്നത് എന്ത് കൊണ്ട് എന്ന്  ചിന്തികേണ്ടിയിരിക്കുന്നു…തീർച്ചയായും സിനിമ പോലുള്ള മാധ്യമങ്ങൾ കാണിക്കുന്ന  ഇത്തരം പരിധിവിട്ട വൈകൃതങ്ങൾ ഇവരെ സ്വാധീനിച്ചിരിക്കാം..വയലൻസ് കുത്തി  നിറക്കുന്ന സിനിമകൾ എടുക്കുന്നവർ ഒന്ന് ആലോചിക്കണം..നിങ്ങൾ ഒരു സമൂഹത്തെ  ആണ് മലിനമാക്കുന്നത്.. ഗീവർഗ്ഗീന് എത്രയും വേഗം സൗഖ്യമാവട്ടേ…പക്ഷേ ഇനിയും ഇത്തരം സംഭവങ്ങൾ  ആവർത്തിക്കാതിരിക്കെട്ടേ എന്ന് ഇത്തരം സംഭവങ്ങൾ വരുമ്പോൾ ചാനലായ  ചാനലെല്ലാം ടോക്ക് ഷോ നടത്തി ആഘോഷിക്കുമ്പൊൾ പറയുന്നതാണ്..അതു തന്നെ […]

Read Article →

ടൈംസ് ഓഫ് ഇന്ത്യക്ക് സാക്ഷരകേരളത്തിലേക്ക് സ്വാഗതം…

ലോകത്തിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന ഇംഗ്ലീഷ് ദിനപത്രം  ടൈംസ് ഓഫ് ഇന്ത്യ കേരളത്തിൽ പ്രസ്ദ്ധീകരണം ആരംഭിക്കുന്നു…. ഈ ഫെബ്രുവരി 1 മുതൽ ചുടു ചായക്കൊപ്പം ടൈംസിന്റെ സാനിധ്യം  കേരളത്തിൽ ഉണ്ടാവും..തുടക്കത്തിൽ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,കോട്ടയം,തൃശൂർ,എറണാകുളം,പാലക്കാട്,മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ ഒൻപത് എഡിഷനുകളാണുള്ളത്..ടൈംസിന്റെ  വരവോടെ കേരളത്തിൽ ഇംഗ്ലീഷ് പത്രങ്ങളുടെ എണ്ണം 4 ആകും… ഹിന്ദു,ഇന്ത്യൻ എക്സ്പ്രസ്സ്,ഡെക്കാൻ ക്രോണിക്കൾ എന്നീ പത്രങ്ങളാണു  ടൈംസിനു മുമ്പേ വന്ന  ഇംഗ്ലീഷ് പത്രങ്ങൾ… 1838 ൽ സ്ഥാപിതമായ ടൈംസ് പാരമ്പര്യത്തിന്റെ കാര്യത്തിൽ ഒരു  പണത്തൂക്കം മുന്നിലാണ്..സ്വതന്ത്രിയനന്തരം ഡാൽമിയ ഏറ്റെടുത്ത പത്രം.. പിന്നിട് കുണാൽ ജയിൻ ഏറ്റെടുത്തു..ബെന്നറ്റ് കോൾമാൻ കമ്പനിയാണ്  ഇപ്പോൾ ടൈംസ്  പ്രസ്ദ്ധീകരിക്കുന്നത്..ടൈംസിന്റെ സർക്കുലേഷൻ  2010ലെ കണക്കു പ്രകാരം 7 മില്യനിൽ അധികമാണ്.. മാതൃഭൂമി ദിനപത്രവുമായി ചേർന്നാണ് ടൈംസ് ഓഫ് ഇന്ത്യ കേരളത്തിൽ   പ്രസ്ദ്ധീകരിക്കാൻ ഒരുങ്ങുന്നത്..അച്ചടിയിലും വിതരണത്തിലും രണ്ട്  പത്രങ്ങളും സഹകരിക്കും…3 രൂപ ആണ് പത്രത്തിന്റെ വില.. മാതൃഭൂമിക്ക് ഒപ്പം മേടിച്ചാൽ 2 രൂപക്കു കിട്ടും..രണ്ട് പത്രം വായിച്ചു  മടുത്ത് അവസാനം ജനങ്ങൾ മാതൃഭൂമിയെ കൈവിടുമോ എന്നു കണ്ടറിയാം… ഹിന്ദുവും എക്സ്പ്രസ്സും കൂടി ഏകദേശം 10 ലക്ഷം കോപ്പികൾ വിൽക്കുന്ന  കേരളത്തിൽ ടൈംസിനു വലിയ പ്രതീക്ഷയാണ് ഉള്ളത്…മാർക്കറ്റിങ്ങ്  തന്ത്രങ്ങളിൽ അഗ്രഗണ്യരായ ടൈംസ് ഗ്രൂപ്പ് മലയാള പത്രങ്ങളുടെ സർക്കുലേഷൻ  ചാർട്ടുകളിലും ചലനമുണ്ടാക്കിയാൽ അത്ഭുതപെടേണ്ടതില്ല… രാഷ്ടീയ പാർട്ടികൾക്കും മതസംഘടനകൾക്കും വേണ്ടി കൂലിക്ക് ഏഴുതുന്ന  മലയാളത്തിലെ സർക്കുലേഷൻ മാധ്യമങ്ങൾ കണ്ട് ഞങ്ങൾ മടുത്തു…ടൈംസ്  ഓഫ് ഇന്ത്യക്ക് എങ്കിലും നിഷ്പക്ഷമായ വാർത്ത ജനങ്ങളിൽ എത്തിക്കാൻ  കഴിയട്ടെ എന്നു ആഗ്രഹിക്കുന്നു..ആഗ്രഹിക്കാൻ അല്ലേ നമുക്ക് കഴിയൂ…

Read Article →

ഫാഷൻ തരംഗമായി നെഹ്റുവിന്റെ ഷെർവാനി…

ചാച്ചാജിയുടെ ആ ഇറുകിയ കോളറുള്ള ഷെർവാനി ഞാൻ നേരിട്ട്  കണ്ടിട്ടില്ല…ദൂരദർശന്റെ വെട്ടുന്ന ബ്ലാക്ക് & വൈറ്റ് വീഡിയോയിൽ  കാണാനുള്ള ഭാഗ്യമേ എനിക്ക് കിട്ടിയിട്ടുള്ളൂ..രാഷ്ട്രീയക്കാരുടെ  വസ്ത്രാലംഗാരങ്ങളുടെ കൂട്ടത്തിൽ ഇന്നും ആ ഷെർവാനിക്കു ഒരു  വലിയ സ്ഥാനം തന്നെയുണ്ട്..ഇന്ത്യൻ ആഡ്യത്വത്തിന്റെ പര്യയായമായ  ആ വേഷം ഇന്നു ടൈം മാഗസിന്റെ മികച്ച പത്ത് രാഷ്ടീയ വേഷങ്ങളിൽ  സ്ഥാനം പിടിച്ചിരിക്കുന്നു..ഫിഡൽ കാസ്ട്രൊയുടെ ട്രാക്ക് സ്യൂട്ട്,മാവോ  സെ തുങ്ങിന്റെ സഫാരി സ്യൂട്ട്,ഹിലരി ക്ലിൻഡന്റെ സ്യൂട്ട്,സാറ  പെയിലിന്റെ കണ്ണട എന്നിവക്കൊപ്പം 7ആം സ്ഥാനത്താണു നെഹ്റുവിന്റെ  ഷെർവാനിയുടെ സ്ഥാനം… 1940 ൽ രാജസ്ഥാനിലെ ജോഡ്പൂർ ആണ് ഈ ഷെർവാനിയുടെ ജന്മസ്ഥലം.. സ്വതന്ത്ര ഇന്ത്യയിൽ പിന്നിട് അത് രാഷ്ട്രീയക്കാരുടെ യൂണിഫോം ആയി മാറി. .അതു തന്നെ ആയിരുന്നു നമ്മുടെ ഉദ്ദേശവും..വെള്ളക്കാരെന്റെ കോട്ടും  സ്യൂട്ടിനൊടും ഉള്ള വെറുപ്പാണ് ഈ പരമ്പരാഗത വേഷത്തിന്റെ സൃഷ്ടിക്ക്  കാരണമായത്..അങ്ങനെ 1960കളിൽ ‘നെഹ്റു ജാക്കറ്റ്’ എന്ന പേരിൽ  അത് പാശ്ചാത്യരൂടെ ഇടയിലുമെത്തി..1960..70 കാലഘട്ടത്തിൽ വെള്ളക്കാരുടെ  ഇടയിൽ ഒരു തരംഗം തന്നെയായിരുന്നു ഈ വേഷം..60കളിലെ തരംഗമായ  ബീറ്റിൽസ് റോക്ക് ബാന്റ് 1965ൽ ഷിയ സ്റ്റേഡിയത്തിൽ നടത്തിയ സംഗീത  വിരുന്നിൽ ധരിച്ചിരുന്നതു ചാച്ചാജിയുടെ ഷെർവാനിയായിരുന്നു.. ഹോളിവുഡിലെ പ്രശസ്ത ഹാസ്യനടനായിരുന്ന പോൾ മെർടൻ റൂം  101 എന്ന സിനിമയിലും ആ നെഹ്റു ജാക്കറ്റ് ഉപയോഗിച്ചിരുന്നു.. അങ്ങനെ എത്രയോ പ്രശസ്തർക്ക് ഒരു ഹരമായിരുന്നു ആ ഷെർവാനി… പുതുയുഗത്തിന്റെ ഫാഷൻ വക്താക്കാളാണു ടൈം മാഗസിന്റെ പട്ടികയിലുള്ളവർ  ഏറെയും..അവർക്കു മുന്നിൽ 70 വർഷം മുമ്പ് ഇന്ത്യയിലെ ഫാഷൻ  ഡിസൈനെഴ്സിന്റെ കരവിരുതിൽ മെനഞ്ഞ ഈ വസ്ത്രം തല ഉയർത്തി  നിൽക്കുന്നു എന്നതു നമുക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്…

Read Article →