ശ്രീധരേട്ടാ…കൊച്ചി വിളിക്കുന്നു…

ഇന്ന് ദില്ലിയിൽ മാത്രമേ ഇന്ത്യയിൽ മെട്രോ റെയിലുള്ളൂ..ബാഗ്ലുരിൽ പേരിനു  വേണ്ടി ഇപ്പോൾ മെട്രൊ ട്രയിനുണ്ട്…ദില്ലിയിൽ മെട്രോ ട്രെയിനിൽ യാത്രചെ യ്ത് സുഖം പിടിച്ച ഓരോ നാട്ടുകാരനും ഇപ്പോൾ തങ്ങളുടെ നാട്ടിലെല്ലാം മെ ട്രോ ട്രെയിൻ വേണമെന്നുള്ള വാശിയിലാണു…ഒരു അഞ്ച് വർഷം കഴിയുമ്പൊ ൾ ഏറ്റവും കൂടുതൽ മെട്രോ റയിലുള്ള രാജ്യം എന്ന പട്ടം ഇന്ത്യ നേടുമെന്നതു  തീർച്ച..ആ ട്രെൻഡ് പിന്തുടർന്നാണു നമ്മൾ കൊച്ചിയിലും ഒരു ട്രെയിൻ വേ ണമെന്ന് ആവശ്യപ്പെട്ടതു…ആ ആവശ്യം കേരളമന്ത്രിമാർക്ക് ഭൂരിപക്ഷമുള്ള  ‘ദില്ലി മെട്രൊ’യിൽ അംഗീകരിക്കപ്പെട്ടു… പക്ഷെ ഇവിടെ ആ പേപ്പർ എത്തിയപ്പോളാണു പ്രശ്നങ്ങളുടെ തുടക്കം…മുല്ല പെരിയാർ ഡാം പണിയുമ്പോളെങ്കിലും ഒന്നു പച്ച പിടിക്കാം എന്ന് വിചാരി ച്ചിരുന്നവർക്ക് ഇപ്പോൾ അതിൽ വലിയ പ്രതീക്ഷയൊന്നുമില്ല..അപ്പോളാണു  മെട്രൊയുടെ വരവ്..അവർക്കു സന്തോഷമായി..ഡാം പോയാലെന്താ… ട്രെയിൻ വന്നില്ലേ…അങ്ങനെ പോകറ്റിലേക്കു നോക്കി വെള്ളമിറക്കി ഇരിക്കു മ്പോളാണു എതോ തലതെറിച്ചവൻ മെട്രൊ കൊണാണ്ടർ ആയി ഒരു ശ്രീധരേട്ടൻ  നമുക്കുണ്ടന്നു ജനങ്ങളെ അറിയിച്ചതു..ഈ പന്നികൾ ഒന്ന് ജീവിക്കാനും സമ്മ തിക്കില്ല…ഞങ്ങളുടെ ദുഖമറിയാൻ ഇവിടെ ആരും ഇല്ലേ…

ഈ ശ്രീധരേട്ടനും DMRC യും ഇരട്ടപെറ്റതാണ്…DMRC പോകുന്നെടത്തെ ശ്രീധരേട്ടൻ  പോകൂ..തിരിച്ചും അങ്ങനെ തന്നെ..ഇതു വലിയ ഇടങ്ങേറായല്ലോ എന്നു ചിലർ …ലോക ടെൻഡർ വിളിച്ചു പണ്ട് ടാറു പണി ചെയ്ത കണാരെട്ടനെ ഈ പണി  ഏൽപ്പിക്കുന്നതിനാണു അവർക്കു താൽപ്പര്യം..പുള്ളിയാണെങ്കിൽ പണ്ട് രണ്ടു  കൊടിയും മാറി മാറി പിടിച്ചിട്ടുള്ള ആളായതുകൊണ്ട് രണ്ടു വശത്തുനിന്നും  പ്രശ്നമൊന്നും ഉണ്ടാവില്ല..പിന്നെ എക്സ്പീരിയൻസ്..അങ്ങേരുടെ ദുഫായിലെ  കമ്പിനിയിലെ രണ്ട് ജപ്പാൻ കാർ ജപ്പാനിൽ ഇമ്മാതിരിയുള്ള ട്രെയിൻ നിർമിക്കു മ്പോൾ മൈക്കാട് പണി ചെയ്തിട്ടുണ്ടത്രെ…പിന്നെ ശ്രീധരേട്ടൻ…അദ്ദേഹത്തിനു  ദില്ലിയിൽ ഈ പണിയിൽ 14 വർഷത്തെ പരിചയമുണ്ട്..പാരഗൺ ചപ്പൽ തേയ്ക്കുന്ന  കേരള മോഡലിൽ അദ്ദേഹത്തിനു ഒട്ടും താല്പര്യവുമില്ല..കോച്ചിയിൽ 3 വർഷത്തിനകം  ട്രെയിൻ ഓടിക്കാമെന്നാണു ശ്രീധരേട്ടൻ പറയുന്നതു….അങ്ങനെയായാൽ ഞങ്ങൾക്കു  എന്ത് പ്രയോജനം എന്നു ചിന്തിക്കുന്ന ചിലരും ഇവിടുണ്ട്..ഒരു പത്ത് വർഷം  എങ്കിലും നീണ്ടു നിന്നാലെ എല്ലവരെയും സന്തോഷിപ്പിക്കാൻ പറ്റുകയുള്ളൂ എന്നും  പറയുന്നവരുമുണ്ട്… അങ്ങനെ കണാരെട്ടനിൽ ഉറപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രീധരേട്ടനെ  കൊച്ചി മെട്രോയുടെ തലപ്പത്തിരിത്താം എന്ന് വിചാരിച്ചപ്പോളാണു..വീണ്ടും പ്രശ്നം ..താൻ തലപ്പത്തിരുന്ന ഡൽഹി മെട്രൊ റയിൽ കോർപ്പറേഷനെ കൊച്ചി മെട്രൊയുടെ  പണിയേല്പിച്ചാലെ താൻ കൊച്ചിയിലേക്കുള്ളൂ എന്ന ശ്രീധരേട്ടന്റെ പുതിയ കണ്ടീഷൻ  വരുന്നതു…അതോടെ ചർച്ചകളിലും വീണ്ടും ചർച്ചകളിലും ഈ പദ്ധതിയും മുങ്ങി  പോകുമോ എന്നു  നിങ്ങളോടൊപ്പം  ഞാനും സംശയിക്കുന്നു… ഇപ്പോൾ കിട്ടിയ വാർത്ത…കേരളം മെട്രൊ റെയിലെങ്ങാണും പണിഞ്ഞാലോ എന്നു  വിചാരിച്ചു ചെന്നൈയിൽ ബുള്ളറ്റൊ അതും അല്ലെങ്കിൽ മിസൈൽ ട്രയിനെങ്കിലും  പണിയാൻ ജയലളിത ഉത്തരവിട്ടു.. ബഹുമാന്യനായ ഉമ്മൻ ചാണ്ടി സാർ അറിയുന്നതിനു…നാളെ ശ്രീധരൻ സാറുമായി  ചർച്ച ചെയ്യുമ്പോൾ..കേരളത്തിന്റെ വികസനം സ്വപ്നം കാണുന്ന താങ്കൾ ശ്രീധരൻ  സാറിനും DMRC ക്കും തന്നെ കൊച്ചി മെട്രൊയുടെ ചുമതല ഏൽപ്പിക്കണം എന്നു  അപേക്ഷിക്കുന്നു..പണിയറിയാവുന്ന ആൾ നമുക്കു ഉള്ളപ്പോൾ എന്തിനാ ഒരു ലോക  ടെണ്ടർ.. അഞ്ച് വർഷം കഴിയുമ്പോൾ ഈ സർക്കാരിന്റെ കിരീടത്തിലെ  ഒരു പൊൻ തൂവലാവും കൊച്ചി മെട്രൊ..അതിവേഗം ബഹുദൂരം കുതിക്കട്ടേ  നമ്മുടെ കേരളം….

Advertisements

4 responses to “ശ്രീധരേട്ടാ…കൊച്ചി വിളിക്കുന്നു…

  1. ഈ പോസ്റ്റ് നന്നായി ചേട്ടാ…DMRC അല്ല ആരായാലും ഞങ്ങൾക്കു എത്രയും വേഗം കൊച്ചി മെട്രോ ട്രയിൻ കണ്ടാൽ മതി…

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w