ഫാഷൻ തരംഗമായി നെഹ്റുവിന്റെ ഷെർവാനി…

ചാച്ചാജിയുടെ ആ ഇറുകിയ കോളറുള്ള ഷെർവാനി ഞാൻ നേരിട്ട്  കണ്ടിട്ടില്ല…ദൂരദർശന്റെ വെട്ടുന്ന ബ്ലാക്ക് & വൈറ്റ് വീഡിയോയിൽ  കാണാനുള്ള ഭാഗ്യമേ എനിക്ക് കിട്ടിയിട്ടുള്ളൂ..രാഷ്ട്രീയക്കാരുടെ  വസ്ത്രാലംഗാരങ്ങളുടെ കൂട്ടത്തിൽ ഇന്നും ആ ഷെർവാനിക്കു ഒരു  വലിയ സ്ഥാനം തന്നെയുണ്ട്..ഇന്ത്യൻ ആഡ്യത്വത്തിന്റെ പര്യയായമായ  ആ വേഷം ഇന്നു ടൈം മാഗസിന്റെ മികച്ച പത്ത് രാഷ്ടീയ വേഷങ്ങളിൽ  സ്ഥാനം പിടിച്ചിരിക്കുന്നു..ഫിഡൽ കാസ്ട്രൊയുടെ ട്രാക്ക് സ്യൂട്ട്,മാവോ  സെ തുങ്ങിന്റെ സഫാരി സ്യൂട്ട്,ഹിലരി ക്ലിൻഡന്റെ സ്യൂട്ട്,സാറ  പെയിലിന്റെ കണ്ണട എന്നിവക്കൊപ്പം 7ആം സ്ഥാനത്താണു നെഹ്റുവിന്റെ  ഷെർവാനിയുടെ സ്ഥാനം…

1940 ൽ രാജസ്ഥാനിലെ ജോഡ്പൂർ ആണ് ഈ ഷെർവാനിയുടെ ജന്മസ്ഥലം.. സ്വതന്ത്ര ഇന്ത്യയിൽ പിന്നിട് അത് രാഷ്ട്രീയക്കാരുടെ യൂണിഫോം ആയി മാറി. .അതു തന്നെ ആയിരുന്നു നമ്മുടെ ഉദ്ദേശവും..വെള്ളക്കാരെന്റെ കോട്ടും  സ്യൂട്ടിനൊടും ഉള്ള വെറുപ്പാണ് ഈ പരമ്പരാഗത വേഷത്തിന്റെ സൃഷ്ടിക്ക്  കാരണമായത്..അങ്ങനെ 1960കളിൽ ‘നെഹ്റു ജാക്കറ്റ്’ എന്ന പേരിൽ  അത് പാശ്ചാത്യരൂടെ ഇടയിലുമെത്തി..1960..70 കാലഘട്ടത്തിൽ വെള്ളക്കാരുടെ  ഇടയിൽ ഒരു തരംഗം തന്നെയായിരുന്നു ഈ വേഷം..60കളിലെ തരംഗമായ  ബീറ്റിൽസ് റോക്ക് ബാന്റ് 1965ൽ ഷിയ സ്റ്റേഡിയത്തിൽ നടത്തിയ സംഗീത  വിരുന്നിൽ ധരിച്ചിരുന്നതു ചാച്ചാജിയുടെ ഷെർവാനിയായിരുന്നു.. ഹോളിവുഡിലെ പ്രശസ്ത ഹാസ്യനടനായിരുന്ന പോൾ മെർടൻ റൂം  101 എന്ന സിനിമയിലും ആ നെഹ്റു ജാക്കറ്റ് ഉപയോഗിച്ചിരുന്നു.. അങ്ങനെ എത്രയോ പ്രശസ്തർക്ക് ഒരു ഹരമായിരുന്നു ആ ഷെർവാനി… പുതുയുഗത്തിന്റെ ഫാഷൻ വക്താക്കാളാണു ടൈം മാഗസിന്റെ പട്ടികയിലുള്ളവർ  ഏറെയും..അവർക്കു മുന്നിൽ 70 വർഷം മുമ്പ് ഇന്ത്യയിലെ ഫാഷൻ  ഡിസൈനെഴ്സിന്റെ കരവിരുതിൽ മെനഞ്ഞ ഈ വസ്ത്രം തല ഉയർത്തി  നിൽക്കുന്നു എന്നതു നമുക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w