ടൈംസ് ഓഫ് ഇന്ത്യക്ക് സാക്ഷരകേരളത്തിലേക്ക് സ്വാഗതം…

ലോകത്തിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന ഇംഗ്ലീഷ് ദിനപത്രം  ടൈംസ് ഓഫ് ഇന്ത്യ കേരളത്തിൽ പ്രസ്ദ്ധീകരണം ആരംഭിക്കുന്നു…. ഈ ഫെബ്രുവരി 1 മുതൽ ചുടു ചായക്കൊപ്പം ടൈംസിന്റെ സാനിധ്യം  കേരളത്തിൽ ഉണ്ടാവും..തുടക്കത്തിൽ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,കോട്ടയം,തൃശൂർ,എറണാകുളം,പാലക്കാട്,മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ ഒൻപത് എഡിഷനുകളാണുള്ളത്..ടൈംസിന്റെ  വരവോടെ കേരളത്തിൽ ഇംഗ്ലീഷ് പത്രങ്ങളുടെ എണ്ണം 4 ആകും… ഹിന്ദു,ഇന്ത്യൻ എക്സ്പ്രസ്സ്,ഡെക്കാൻ ക്രോണിക്കൾ എന്നീ പത്രങ്ങളാണു  ടൈംസിനു മുമ്പേ വന്ന  ഇംഗ്ലീഷ് പത്രങ്ങൾ… 1838 ൽ സ്ഥാപിതമായ ടൈംസ് പാരമ്പര്യത്തിന്റെ കാര്യത്തിൽ ഒരു  പണത്തൂക്കം മുന്നിലാണ്..സ്വതന്ത്രിയനന്തരം ഡാൽമിയ ഏറ്റെടുത്ത പത്രം.. പിന്നിട് കുണാൽ ജയിൻ ഏറ്റെടുത്തു..ബെന്നറ്റ് കോൾമാൻ കമ്പനിയാണ്  ഇപ്പോൾ ടൈംസ്  പ്രസ്ദ്ധീകരിക്കുന്നത്..ടൈംസിന്റെ സർക്കുലേഷൻ  2010ലെ കണക്കു പ്രകാരം 7 മില്യനിൽ അധികമാണ്..

മാതൃഭൂമി ദിനപത്രവുമായി ചേർന്നാണ് ടൈംസ് ഓഫ് ഇന്ത്യ കേരളത്തിൽ   പ്രസ്ദ്ധീകരിക്കാൻ ഒരുങ്ങുന്നത്..അച്ചടിയിലും വിതരണത്തിലും രണ്ട്  പത്രങ്ങളും സഹകരിക്കും…3 രൂപ ആണ് പത്രത്തിന്റെ വില.. മാതൃഭൂമിക്ക് ഒപ്പം മേടിച്ചാൽ 2 രൂപക്കു കിട്ടും..രണ്ട് പത്രം വായിച്ചു  മടുത്ത് അവസാനം ജനങ്ങൾ മാതൃഭൂമിയെ കൈവിടുമോ എന്നു കണ്ടറിയാം… ഹിന്ദുവും എക്സ്പ്രസ്സും കൂടി ഏകദേശം 10 ലക്ഷം കോപ്പികൾ വിൽക്കുന്ന  കേരളത്തിൽ ടൈംസിനു വലിയ പ്രതീക്ഷയാണ് ഉള്ളത്…മാർക്കറ്റിങ്ങ്  തന്ത്രങ്ങളിൽ അഗ്രഗണ്യരായ ടൈംസ് ഗ്രൂപ്പ് മലയാള പത്രങ്ങളുടെ സർക്കുലേഷൻ  ചാർട്ടുകളിലും ചലനമുണ്ടാക്കിയാൽ അത്ഭുതപെടേണ്ടതില്ല… രാഷ്ടീയ പാർട്ടികൾക്കും മതസംഘടനകൾക്കും വേണ്ടി കൂലിക്ക് ഏഴുതുന്ന  മലയാളത്തിലെ സർക്കുലേഷൻ മാധ്യമങ്ങൾ കണ്ട് ഞങ്ങൾ മടുത്തു…ടൈംസ്  ഓഫ് ഇന്ത്യക്ക് എങ്കിലും നിഷ്പക്ഷമായ വാർത്ത ജനങ്ങളിൽ എത്തിക്കാൻ  കഴിയട്ടെ എന്നു ആഗ്രഹിക്കുന്നു..ആഗ്രഹിക്കാൻ അല്ലേ നമുക്ക് കഴിയൂ…

Advertisements

6 responses to “ടൈംസ് ഓഫ് ഇന്ത്യക്ക് സാക്ഷരകേരളത്തിലേക്ക് സ്വാഗതം…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w