ഈ ചേട്ടൻ കളി ഇന്നത്തോടെ നിർത്തിക്കോണം…

റാഗിംഗ് എന്ന ഓമനപേരിട്ടു വിളിക്കുന്ന ഒരു രസകരമായ വിനോദത്തെക്കുറിച്ചാണ് ഞാൻ ഈ പറഞ്ഞു വരുന്നത്..ഇതിനെ വെറും വിനോദമായി മാത്രം തരംതാഴ്ത്തരുത്  എന്ന് എനിക്ക് അറിയാം…വിനോദത്തോടൊപ്പം നല്ല ശീലങ്ങൾ പഠിക്കാനും  പഠിപ്പിക്കാനും സാധിക്കും..പ്രീഡിഗ്രിക്കാലത്ത് എന്നെ റാഗ് ചെയ്ത ചേട്ടന്മാർക്ക്  നന്ദി…അതിനു ശേഷമാണ് തലമൂത്തവരെ കാണുമ്പോൾ മുണ്ട് അഴിച്ചിടണം എന്ന്  പഠിച്ചത്…ഷർട്ടിന്റെ കോളറിലെ ബട്ടൻസ്സ് തയ്യൽകടക്കാർ അറിയാതെ  പിടിപ്പിക്കുന്നതാണെന്ന് അറിഞ്ഞത്…സൈക്കിൾ ഓടിക്കാൻ പഠിച്ചത്..ഇങ്ങനെ  എന്തെല്ലാം..ഇതിനെയൊക്കെ കുട്ടിക്കളിയായി കരുതി നമ്മൾ ചിരിച്ച് തള്ളുമ്പോൾ.. .തമാശയുടെ അതിർവരമ്പുകൾ കടന്ന് അത് കിരാതവേഷമെടുക്കുന്നു…അത്തരം ഒരു  വാർത്തയാണു ഈ ഒരു പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്… ഒരു സിനിമയ്ക്കു അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ ചരിത്രത്തിൽ ആദ്യമായി  ട്രയിനിൽ വച്ചു ഓഡീഷൻ നടന്നു..വില്ലനു പറ്റിയ ഒരാളെ ആണ് നോക്കിയത്.. ഒരിത്തനും ഒരു വില്ലൻ ലുക്കില്ല..ലുക്ക് ഇല്ലെങ്കിൽ ഉണ്ടാക്കണം..അതിനല്ലേ  മേക്കപ്പ്മാൻ..അങ്ങനെ ഒരു സുന്ദരൻ പയ്യനെ അവർ പിടിച്ചു..റൗഡി ആല്ലേ  കടുക്കൻ മസ്റ്റ്..ഇപ്പം എങ്ങനെയാ ഒരു തൊളയിടുന്നത്…സിനിമാക്കാരിൽ ഒരുത്തൻ  ഒരു ആണി കൊടുത്തു..മേക്കപ്പ്മാൻ അത് ആ പാവം പയ്യന്റെ ചെവിയിൽ  കുത്തിയിറക്കി..അപ്പോൾ കടുക്കൻ ആയി…വില്ലൻ ആവുമ്പോൾ ഈ ഫേർ & ലൗലി  മുഖം പോരാ…പാടുകൾ വേണം..ആ ആണികൊണ്ട് അയാൾ ആ പയ്യന്റെ മുഖമെല്ലാം  കീറിമുറിച്ചു..വില്ലൻ റെഡി..

ഇത്ര ലാഘവത്തോടെ ഞാൻ ഈ പറഞ്ഞ് തള്ളിയത് കഴിഞ്ഞ ദിവസം ഗീവർഗ്ഗീസ്  എന്ന കൊച്ചു പയ്യനു അവന്റെ ചേട്ടന്മാരിൽ നിന്നു അനുഭവിക്കേണ്ടി വന്നതാണു  എന്ന് പറയുമ്പോൾ…ഞാൻ എന്താണ് പറയേണ്ടത്…19-20 വയസ്സുള്ള കുട്ടികൾ ഇത്ര ക്രൂരമായി പെരുമാറുന്നത് എന്ത് കൊണ്ട് എന്ന്  ചിന്തികേണ്ടിയിരിക്കുന്നു…തീർച്ചയായും സിനിമ പോലുള്ള മാധ്യമങ്ങൾ കാണിക്കുന്ന  ഇത്തരം പരിധിവിട്ട വൈകൃതങ്ങൾ ഇവരെ സ്വാധീനിച്ചിരിക്കാം..വയലൻസ് കുത്തി  നിറക്കുന്ന സിനിമകൾ എടുക്കുന്നവർ ഒന്ന് ആലോചിക്കണം..നിങ്ങൾ ഒരു സമൂഹത്തെ  ആണ് മലിനമാക്കുന്നത്.. ഗീവർഗ്ഗീന് എത്രയും വേഗം സൗഖ്യമാവട്ടേ…പക്ഷേ ഇനിയും ഇത്തരം സംഭവങ്ങൾ  ആവർത്തിക്കാതിരിക്കെട്ടേ എന്ന് ഇത്തരം സംഭവങ്ങൾ വരുമ്പോൾ ചാനലായ  ചാനലെല്ലാം ടോക്ക് ഷോ നടത്തി ആഘോഷിക്കുമ്പൊൾ പറയുന്നതാണ്..അതു തന്നെ  ഞാനും പറയുന്നില്ല..ചേട്ടന്മാരോട് ഒരു ചോദ്യം..ഇങ്ങനെ മറ്റോരുത്തനെ കളിയാക്കി  ചിരിച്ചിട്ട് നിങ്ങൾക്കു കിട്ടുന്നത് എന്താണ്..ബഹുമാനം ഭീക്ഷണിപ്പെടുത്തി മേടിക്കേണ്ടതല്ല… അത് നിങ്ങൾ പറയാതെ തന്നെ കിട്ടും..നിനക്ക് അതിനുള്ള അർഹതയുണ്ടങ്കിൽ..

Advertisements

4 responses to “ഈ ചേട്ടൻ കളി ഇന്നത്തോടെ നിർത്തിക്കോണം…

  1. Dear Kurianappreciate for notifying this incident in the blog !really RADICULOUS incident! There is nothing more we have to say! The Government has to take strict action agains such mental disorder studetns !! Instead of making a sensational news, media has to make noise for making action for those culprits.

    Like

  2. റാഗിംഗ് എന്നത് വധശ്രമമായി കണ്ട് ആ വകുപ്പ് പ്രകാരം കേസെടുക്കണം. ജാമ്യം ഒരു കാരണവശാലും കൊടുക്കുകയുമരുത്. ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും ശിക്ഷ ലഭിക്കാനുള്ള വകുപ്പും ഉണ്ടാക്കണം.

    Like

  3. കുറ്റം ചെയ്താൽ ശിക്ഷ തന്നെ വേണം…പക്ഷെ ബോധവൽകരണം ആണ് അതിനെക്കാൾ പ്രധാനം…ഇത്തരം കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പീക്കിരിപിള്ളാരുടെ ഭാവി എന്താണ്..?

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w