കലോത്സവ നഗരിയിൽ നിന്ന് സ്വന്തം ലേഖകൻ…

കേരളത്തിലെ മുഴുവൻ കണ്ണുകളും കഴിഞ്ഞ ഒരാഴ്ച്ച ആയി  തൃശൂരാണ്..എനിക്ക് മാത്രം എന്താ ഒരു പ്രത്യേകത..ഞാനും  വിട്ടു സാംസ്കരിക നഗരിയിലേക്ക്..52ആം സംസ്ഥാന സ്കൂൾ  കലോൽസവം കാണാൻ…വ്യാഴാഴ്ച്ച വൈകിട്ട് തൃശൂർ  ചെന്നിറങ്ങിയ ഞാൻ ശരിക്കും പെട്ടുപോയി..എല്ലാ ലോഡ്ജും  ഫുൾ..രാത്രി കഴിച്ചു കൂട്ടിയ കാര്യം പറയാതിരിക്കുക ഭേദം… പക്ഷെ വെള്ളിയാഴ്ച്ച രാവിലെ കലോത്സവ നഗരിയിൽ  എത്തിയപ്പോൾ..ആ കുരുന്നുകളുടെ ഉത്സാഹം കണ്ടപ്പോൾ.. എന്റെ ഉറക്ക ക്ഷീണമെല്ലാം പമ്പകടന്നു… കോർപറേഷൻ സ്റ്റേഡിയത്തിലെ ഒന്നാം വേദിയിൽ കേരളനടനം  നടക്കുമ്പോഴാണ് ഞാൻ അവിടെ എത്തുന്നത്…കഥകളിയിൽ  നിന്നും ആവിർഭവിച്ച ഈ കലാരൂപം കണ്ണുകൾക്ക് ആനന്ദം  നൽകുന്നതായിരുന്നു..ഓരോ മത്സരാർദ്ധിയും ഒന്നിനൊന്ന്  മെച്ചപ്പെട്ട പ്രകടനമായിരുന്നു കാഴ്ച്ച വച്ചത്..ഉച്ചക്കു ശേഷം  പെൺകുട്ടികളുടെ നാടോടി നൃത്തവും കണ്ട ശേഷം ഞാൻ  വേദിക്കു പുറത്തിറങ്ങി..

കലോത്സവ നഗരിയാകെ ഉത്സവ സമാനമായിരുന്നു..എങ്ങും  വർണ്ണ മനോഹരമായ വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന  മത്സരാർഥികൾ…ഞാൻ സംസാരിച്ച ഒട്ടു മിക്ക കുട്ടികളും  ആവേശത്തിലായിരുന്നു…അവരുടെ മുഖത്ത് പേടിയേ  ഇല്ലായിരുന്നു…എങ്ങും മാധ്യമ പ്പട…സ്റ്റേജിനെക്കാൾ ഉയരത്തിൽ  സ്റ്റേജ് കെട്ടി ക്യാമറക്കൂട്ടം..ഇങ്ങനെ എന്തെല്ലാം കാഴ്ച്ചകൾ…രണ്ട്  ദിവസവും കൂടി ഇവിടെ തങ്ങിയാലോ എന്ന് തോന്നി… ഞാൻ കലോത്സവ നഗരിയൊട് വിടപറയുമ്പൊൾ കോഴിക്കോടായിരുന്നു  മുന്നിൽ…അവർ ഇത്തവണയും കപ്പ് കൊണ്ട് പോകുമെന്നു തോന്നുന്നു.. തൃശൂരും മലപ്പുറവും തൊട്ടു പുറകിൽ തന്നെയുണ്ട്…കലോത്സവം നാളെ  സമാപിക്കും..സമാപനത്തിനു മാറ്റുകുട്ടാൻ മിമിക്രി മത്സരം നാളെയാണ്… അടുത്ത തവണ മലപ്പുറത്ത് നടക്കുന്ന കലോത്സവത്തിനു ആദ്യാവസാനം  കാണും എന്ന വിശ്വാസത്തോടെയാണു ഞാൻ തൃശൂർ വിട്ടത്…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w