പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായി സ്പാനിഷ് മസാല..

ഇംഗ്ലീഷ് വെറുത്ത് പഠിത്തം അവസാനിപ്പിച്ച ചാർലി ,മലയാളം  മാത്രം അറിയാവുന്ന ചാർലി…സ്പേയ്നിൽ ചെന്നു പെട്ടാൽ… ചിരിയുടെ മാലപടക്കം തീർക്കാൻ പറ്റിയ സന്ദർഭം തന്നെ..മികച്ച  ഒരു ചിരിപ്പടക്കം തന്നെ തീർക്കാൻ ലാൽ ജോസിനു കഴിഞ്ഞിട്ടുമുണ്ട്.. സ്പാനിഷ് മസാല എന്ന ഈ ദിലീപ്-കുഞ്ചാക്കോ ചിത്രത്തിന്റെ  പ്ലസ്സ് പൊയിന്റുകൾ ഇവിടെ തീരുന്നു.. ബിഗ് ഷെഫ് നൗഷാദിന്റെ തികച്ചും ആവറേജ് ഡിഷ് മാത്രമാണ് ഈ  സിനിമ..സ്പേയിന്റെ സൗന്ദര്യം ഒരു പരിധി വരെ ഒപ്പിയെടുക്കാൻ  സാധിച്ചെങ്കിലും കഥയില്ലായിമ്മ ഒരു പോരായ്മ തന്നെയാണ്..ഒരു  വിജയ ചിത്രത്തിന്റെ ഫോർമുല വർക്ക് ഔട്ട് ചെയ്യുക മാത്രമാണ്  ഇവിടെ ചെയ്തിരിക്കുന്നത്..പല രംഗങ്ങളും കണ്ടു മറന്നവ.. എവയെല്ലാം സ്പേയിനിൽ നടക്കുന്നു എന്ന പ്രത്യേകത മാത്രം… പലപ്പോഴും സിനിമ ഇഴഞ്ഞു നീങ്ങുന്നു..വിദ്യാസാഗർ ഈണം  നൽകിയ മികച്ച ഗാനങ്ങൾ ഒരു പരിധി വരെ ഈ മെല്ലപ്പോക്കിൽ  നിന്ന് ചിത്രത്തെ രക്ഷപെടുത്തുന്നു..

ഇതിലെ താരങ്ങളുടെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഏറ്റവും അധികം  അഭിനന്ദിക്കേണ്ടത് നെൽസൺ എന്ന നമുക്കെല്ലാം പരിചിതനായ മിമിക്രി  താരത്തിനേയാണ്..അടിച്ച് പൂക്കുറ്റിയായവന്റെ വികൃയകൾ നമ്മളെ  കാണിച്ച് വെറുപ്പിച്ച നെൽസൺ ആയിരുന്നില്ല സിനിമയിൽ..ആദ്യവസാനം  നിറഞ്ഞു നിൽക്കുന്ന ഒരു മനോഹര കഥാപാത്രത്തേയാണ് അദ്ദേഹം  അഭിനയിച്ചു ഭംഗിയാക്കിയത്..മലയാളത്തിലെ ഹാസ്യ കലാകാരന്മാരുടെ  കൂട്ടത്തിലേക്ക് ചേർക്കപ്പെടാൻ യോഗ്യനാണ് ഈ കലാകാരൻ…പാലുണ്ണിക്കു  ശേഷം ചാക്കോച്ചനും ലാൽ ജോസും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇതു… കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു  ഈ ചിത്രതിലേത്…ദിലീപ് നായകകഥാപാത്രമാണ് ചെയ്തതെന്ന് തിരിച്ചറിയാൻ  കുറച്ച് കൈയ്യടിക്കാൻ കൊള്ളവുന്ന പഞ്ച് ഡയലൊഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ..ചിത്രത്തിലെ നായിക ഡാനിയേല തന്നെയായിരുന്നു പ്രധാന മൈനസ്സ്…ഒരു  കഥാപാത്രത്തിന്റെ ഡയലോഗ് കടമെടുത്ത് ഞാൻ പറയെട്ടേ..ഒരു മെഴുകു പ്രതിമ  മാത്രമായിരുന്നു ആ ഓസ്ടിയൻ പെൺകുട്ടി..കാണാൻ ചന്തമുള്ള ഡാനിയേലക്കു  അഭിനയം വശമാകുന്നില്ല എന്നു തോന്നി…അവരുടെ അഭിനയം തികച്ചും  യാന്ത്രികമായി തോന്നി പല രംഗങ്ങളിലും… ഇത്രയൊക്കെ പോരായമകൾ പറയാൻ വേണ്ടി ഉണ്ടാക്കിയെടുത്തെങ്കിലും ഒന്ന്  ഞാൻ ഉറപ്പ് തരാം ചിരിക്കാനും സന്തോഷിക്കാനുമാണ് നിങ്ങൾ സിനിമ  കാണുന്നതെങ്കിൽ മികച്ച് ഒരു സിനിമ തന്നെയാണ് സ്പാനിഷ് മസാല..കാരണം  ഇതുവരെ നിങ്ങൾ കാണാത്ത പല പുതിയ കോമഡി നമ്പരുകളും ഈ  ചിത്രത്തിൽ ഉണ്ട്..ഇനി നിങ്ങൾ കണ്ടിട്ട് അഭിപ്രായം കമന്റ് ചെയ്യൂ.. എങ്കിലേ ഇത് ഒരു നല്ല റിവ്യൂ ആവുകയുള്ളൂ…

Advertisements

One response to “പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായി സ്പാനിഷ് മസാല..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w