സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് ഷോക്ക് ട്രീറ്റ്മെന്റുമായി കുഞ്ഞ് മനു….

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2008 ലെ കണക്ക്  പ്രകാരം 22000 പെൺകുട്ടികളാണ് ഇന്ത്യയിൽ ലൈംഗീകമായി  പീഡിപ്പിക്കപ്പെട്ടത്…2004ൽ നിന്ന് 18 % വർധന…കേരളത്തിലെ  പ്രത്യെകിച്ചൊരു കണക്ക് ഞാൻ തരേണ്ടല്ലോ…ഇന്നത്തെ പത്രമെടുത്തു  നോക്കു…സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളുടെ ഒരു വാർത്ത  എങ്കിലും കാണും…രാജ്യത്തെ പല പട്ടണങ്ങളും എന്തിനു പറയണം  തൽസ്ഥാനമായ ദില്ലി പോലും സ്ത്രികൾക്ക് സുരക്ഷിതമല്ല..ജോലി  ചെയ്യുന്ന പല സ്ത്രീകളും ഇപ്പോൾ പെപ്പർ സ്ര്പെ കൊണ്ട് നടക്കുന്നത്  പതിവാണ്..സ്പ്രെ കളിയൊന്നും നടക്കുന്നില്ല എന്നതിനു തെളിവാണ്  ഉയർന്നു വരുന്ന ഈ കണക്കുകൾ..

’12 കാരി കാഞ്ചിയെ ഇരുട്ടിലേക്ക് വിടാൻ പോലും അച്ചനു പേടിയാണ്.. അതല്ലേ കാലം…അതു കൊണ്ട് എന്റ കുഞ്ഞ് പെങ്ങളുടെ രക്ഷക്ക് വേണ്ടിയാണ്  ഞാൻ ഇത് കണ്ട് പിടിച്ചത്’..ദില്ലി ഗൊയങ്ക സ്കൂൾ വിദ്യാർദ്ധിയായ 16 കാരൻ  മനുവാണ് ഈ പറയുന്നത്..ഒരു വാച്ചാണ് മനുവിന്റെ കണ്ട് പിടിത്തം..അത്  സ്ത്രീകൾക്ക് കൈയിൽ കെട്ടാൻ ഉള്ളതാണ്…ആരെങ്കിലും അക്രമിക്കാൻ വന്നാൽ  അക്രമിയുടെ പുറത്ത് ആ വാച്ചിന്റെ ഡയൽ ഒന്ന് തൊട്ടാൽ മതി..നല്ല ഇലക്ട്രിക്ക്  ഷോക്ക് വന്നോളും…അക്രമി ഞെട്ടുന്ന സമയം കൊണ്ട് സ്ത്രീക്ക് രക്ഷപെടാം.. കൂടാതെ വാച്ചിൽ ഒരു ക്യാമറയും ഉണ്ട്..അക്രമിയെ തിരിച്ചറിയാൻ.. ദില്ലിയിൽ വളരെ ചർച്ചാവിഷയമായിട്ടുണ്ട് ഈ വാച്ച്..താമസിക്കാതെ ഇത്  വിപണിയിൽ ഇറങ്ങുമെന്ന് പറയപ്പെടുന്നു..ഒരു വാച്ച് ഉണ്ടാക്കുന്നതിനു മനുവിനു  ചിലവായത് വെറും 122 രൂപ..കേരളത്തിൽ ഈ വാച്ച് റെക്കോഡ് വില്പന  നേടട്ടേ എന്ന് ആശംസിക്കുന്നു…

Advertisements

4 responses to “സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് ഷോക്ക് ട്രീറ്റ്മെന്റുമായി കുഞ്ഞ് മനു….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w