മംമ്തയുടെ ‘സെക്സി’ നമ്പറുകൾ…

ഇപ്പോൾ ഏത് മംമ്തയാണ് സെക്സി എന്നു നിങ്ങൾ ചിന്തിച്ചു കാണും.. ആരാണ് അല്ലാത്തത്..ശ്..ശ്..ഞാൻ മിണ്ടുന്നില്ല…എന്നിട്ട് വേണം ഉള്ള  സ്ത്രീ സംഘടനകൾ എല്ലാം എന്റെ നേരെ തിരിയാൻ…അത്തരം ഒരു  പറ്റ് ദേശിയ വനിത കമ്മീഷൻ ചെയർപേഴ്സൺ ആയ മംമ്ത ശർമ്മക്കു  പറ്റി…അവർ ഇപ്പോൽ എങ്ങനെ ഇതിൽ നിന്നു തടിയൂരും എന്നു  ആലോചിച്ചിരിക്കുകയാണ്…. വനിതകൾ അബലകൾ അല്ല..അവർ പുരുഷനെക്കാൾ ഒട്ടും പുറകിലല്ല.. എന്ന് ഘോര…ഘോരം പ്രസംഗിച്ച് നടന്ന വനിത കമ്മീഷൻ ചെയർപേഴ്സണിനു  ഇത് എന്തു പറ്റി…ഇന്നലെ ജയിപൂരിൽ നടന്ന ജെയിനരുടെ വനിത ഗ്രൂപ്പിന്റെ  സെമിനാറിൽ എത്തിയപ്പോൾ അവർ ഇതെല്ലാം മറന്നു…മംമ്ത പറഞ്ഞു  തുടങ്ങിയത് ഇങ്ങനെയായിരുന്നു…’സ്ത്രീകൾ ഇത്ര തൊട്ടാവാടികൾ ആണോ… റോഡിൽ വായി നോക്കി നടക്കുന്ന ഏതെങ്കിലും പൂവാലൻ ഒന്ന് ‘സെക്സി’  എന്നു വിളിച്ചാൽ ഉടനെ പോലീസിൽ പരാതി പെടണോ..ഇതിനെയൊക്കെ  പോസിറ്റീവായി എടുത്താൽ എന്താ പ്രശ്നം…നിങ്ങൾ അതീവ സുന്ദരി  ആയതുകൊണ്ടാവാം അവൻ അങ്ങനെ വിളിച്ചത്…മറ്റൊരു രീതിയിൽ  ചിന്തിക്കാതിരുന്നാൽ അവിടെ തീരും പ്രശ്നങ്ങൾ…’ സ്ത്രീകൾ മാത്രം ഉണ്ടായിരുന്ന ഈ സമ്മേളനത്തിൽ മംമ്തയുടെ പ്രസംഗം  കേട്ട് പലരുടെയും കൈ തരിക്കുന്നുണ്ടായിരുന്നു…പലരും തങ്ങളുടെ എതിർപ്പ്  പരസ്യമായി അറിയിച്ച്…മംമ്ത ഈ പ്രസ്താവന പിൻവലിച്ച്.. ചെയർപേഴ്സൺ  സ്ഥാനം രാജി വെക്കണം എന്നായി ചിലർ.. ഡെമോക്രറ്റിക്ക് വനിത അസോസിയേഷൻ വൈസ് പ്രസിഡന്റ് കീർത്തി സിംഗ്  ആയിരുന്നു ആദ്യം പ്രതികരിച്ചത്…’മംമ്ത പറയുന്നത് പോലെ ‘സെക്സി’എന്ന  പദം വളരെ നിഷ്കളങ്കമായി എല്ലാവരും ഉപയോഗിക്കണം എന്നില്ല..സ്ത്രീത്വത്തെ  അപമാനിക്കാനും ഇത്തരം പദങ്ങൾ ഉപയോഗിക്കാം.. ചെയർപേഴ്സൺന്റെ ഈ പ്രസ്താവന തികച്ചും നിർഭാഗ്യമായി പോയി..’ ബി ജെ പ്പിയിലെ സുമൻ ശർമ്മ വളരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്… ‘മംമ്ത ഇങ്ങനെ പറഞ്ഞതിലൂടെ അപമാനിച്ചത് ഇന്ത്യൻ സംസ്കാരതെയാണ്..’ അമ്മച്ചിമാരുടെ പൊര് നടക്കട്ടേ…വളരെ സുബോധതോടെ ചിന്തിച്ചാൽ ഇതെങ്ങാണും  ഒരു പ്രശ്നം ആക്കേണ്ട കാര്യമാണോ…വളരെ സാധാരണയായി (എന്റെ അറിവിൽ)  ഇന്ന് ഉപയോഗിക്കുന്ന സെക്സി എന്ന പദത്തിനു […]

Read Article →

റയിൽവേ പ്ലാറ്റ്ഫോമിൽ വാള് വക്കരുത്…ആറ് മാസം ചപ്പാത്തി ഉണ്ടാക്കേണ്ടിവരും…

റയിൽവെ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ മദ്യപിച്ച് യാത്ര ചെയ്താൽ  6 മാസം വരെ ജയിൽ ശിക്ഷ കിട്ടാമെന്ന് റയിൽവെ പോലീസ് അറിയിച്ചു… ഇനി ട്രയിനിൽ അപ്പർ ബർത്തിൽ കയറി ഇരുന്നുള്ള ചിയേർസ് പറയൽ  ഓർമ്മയാവുമോ എന്ന പേടിയിലാണ് ഇവിടെ ചിലർ…. സമ്പൂർണ്ണ മദ്യ നിരോധനം എന്ന സ്വപ്നം കേരളത്തിൽ യാഥാർത്ഥ്യമായില്ലെങ്കിലും  ട്രെയിനിലെങ്കിലും യാഥർത്ഥ്യമാക്കാൻ ഇന്ത്യൻ റെയിൽവെയ്ക്ക് കഴിയട്ടേ  എന്നു ആശംസിക്കുന്നു.. ഇതൊക്കെ നിയമം..ഇനി യാഥാർത്ഥ്യത്തിലേക്ക് വരാം..കാഷ്മീർ മുതൽ  കന്യകുമാരി വരെ നീണ്ടു കിടക്കുന്ന പട്ടാള ക്യാമ്പുകളിൽ ജോലി ചെയ്യുന്നവരാണ്  ഭൂരിഭാഗം ദീർഘ ദൂര ട്രെയിൻ യാത്രക്കാരും..പലരുടെയും കയ്യിൽ സാധനം എപ്പോഴും  കാണും…ഇത് ഒരു പൈന്റ് ദിവസവും അടിക്കണം എന്ന് ഡോക്ട്ടറിന്റെ  കുറിപ്പുള്ള ആൾക്കാരും ഇതിലുണ്ട്..രണ്ട് അടിച്ചാൽ കൊതുകുകടിയും വാടയും  അടിക്കാതെ സുഖമായി ഉറങ്ങാം എന്ന് പറയുന്നവരുമുണ്ട്…ഇത്തരം മാരക രോഗികളെ  എങ്ങനെ കൈകാര്യം ചെയ്യും എന്നു റെയിൽവെ ആദ്യം ചിന്തിക്കേണ്ടതുണ്ട്… കഷ്ടാകാലത്തിനു കുപ്പി എടുത്ത് വക്കാൻ മറന്നാലും സാരമില്ല..ട്രെയിനിൽ അതിനുമുള്ള  സൗകര്യമുണ്ട്..മിക്ക ട്രെയിനികളിലും പാന്ററി കാരുടെ മേൽനോട്ടത്തിൽ ഒരു മോബൈൽ  ബാർ തന്നെ പ്രവർത്തിക്കുന്നുണ്ട്…മദ്യം ലോഡ് ചെയ്യുന്നതിനും കുപ്പി കളയുന്നതിനും  എല്ലാം പ്രത്യേകം സ്ഥലങ്ങൾ തന്നെ ഉണ്ട്..വളരെ സിസ്റ്റമാറ്റിക്കായി അത് ഇന്നും  നടന്നുകൊണ്ട് പോകുന്നു…ഇത്തരം ലോബികളെ എങ്ങനെ നിയന്ത്രിക്കാനാണ്  പരിപാടി..ഇതൊക്കെ ആദ്യം ചിന്തിക്കണം..പുകവലി നിരോധന നിയമമുള്ള  നാടല്ലേ നമ്മുടേത്..ആരും പൊതുനിരത്തിൽ പുകവലിക്കുന്നുല്ലയോ… മദ്യം നിരോധിക്കുക എന്നതു സ്വപ്നം മാത്രമാണന്ന് നല്ല ബോധ്യമുള്ള ഉമ്മൻ ചാണ്ടി  സർ ഇത്തരം മണ്ടൻ പ്രഖ്യാപനങ്ങൾ ഒന്നും നടത്തില്ല..അദ്ദേഹത്തിനു മലയാളികളെ  അറിയാം…അതു കൊണ്ട് റയിൽവേയും അദ്ദേഹത്തെ കണ്ട് പഠിക്കണം എന്നാണ്  എന്റെ അഭിപ്രായം..കാരണം നടക്കുന്ന കാര്യങ്ങളെ നിയമം എന്നു പറഞ്ഞു അവതരിപ്പിക്കാവൂ…

Read Article →

ഗൂഗിൾ കണ്ണട ബിസിനസ്സിലേക്ക്….

മൊബൈൽ,ലാപ്ടോപ്പ്,പിന്നെ ടാബലറ്റ്…ഇങ്ങനെ എത്ര ഗാഡജറ്റുകൾ  ആണ് നമ്മൾ അറിയാതെ തന്നെ ജീവിതത്തിന്റെ ഭാഗമായത്.. ഇതിനെക്കുറിച്ചൊക്കെ ആദ്യം കേട്ടപ്പോൾ ഒരു ഉപയോഗവുമില്ലാത്ത  വസ്തു എന്ന് പറഞ്ഞവർ തന്നെ ആദ്യം അതു കരസ്ഥമാക്കി..ഇപ്പോൾ  ഇതാ ഗൂഗിൾ ആവതരിപ്പിക്കുന്ന മാജിക്ക് കണ്ണട വരുന്നു…നോക്കാത്താ  ദൂരത്തിലെ കണ്ണട പോലെ ഒന്ന്…ഈ വർഷം അവസാനത്തോടെ അത്  വിപണിയിൽ ഇറക്കാനാണ് ഗൂഗിളിന്റെ ശ്രമം… ഇതൊരു പ്രത്യേക തരം കണ്ണടയാണ്..ഈ കണ്ണട വച്ച ആളിനെ കണ്ടാൽ  സാധാരണ കണ്ണടയാണ് വച്ചിരിക്കുന്ന്തെന്നേ തോന്നൂ…പക്ഷെ അത്  വച്ചേക്കുന്ന ആൾ മുത്താരംകുന്ന് പി ഓ കാണുകയായിരിക്കും… ശരിക്കു പറഞ്ഞാൽ ഒരു കമ്പ്യ്യൂട്ടർ സ്ക്രീൻ പോലെ പ്രവർത്തിക്കുന്ന  കണ്ണട..ആണ്ട്രോയിടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം…എന്തിനു ഏറെ  പറയണം…ക്യാമറയും..മ്യൂസിക്കും..എല്ലാം ചേർന്ന് ഒരു പെർഫക്ട്  ഗാഡ്ജറ്റ് കണ്ണിനുള്ളിൽ… മൗണ്ഡൻ വ്യൂവിലുള്ള ഗൂഗിളിന്റെ രഹസ്യ ലാബിൽ ഇപ്പോൾ ഈ കണ്ണട  ഒരു തരംഗമാണ്..പക്ഷേ അത് വച്ചിട്ടുള്ളവർ പുറത്ത് അഭിപ്രായം  പറയുന്നത് വിലക്കീരിക്കുകയാണ്… ഇനി നമുക്ക് വഴി തെറ്റുന്ന പ്രശ്നമില്ല…ആളുകളെ മറക്കുന്ന സ്വഭാവമില്ല.. എല്ലാം മാജിക്ക് കണ്ണട ചെയ്തു കൊള്ളും… മിക്കവാറും ഈ കണ്ണട കബിൽ സിബലിനു തലവേദനയാവും..ഇനി ആളുകളുടെ  കണ്ണിനകത്തു കയറി നോക്കണം..അവർ എന്താ കാണുന്നത് എന്ന് അറിയാൻ…

Read Article →

ഫ്ലോപ്പർ സ്റ്റാർ സന്തോഷ് പണ്ടിറ്റ്…

സന്തോഷ് പണ്ടിറ്റ് ഒരു പുണ്യവാളനായിരുന്നു..മലയാള സിനിമയുടെ  നഷ്ട പ്രതാപം വീണ്ടെടുക്കാൻ വന്ന അവതാര പുരുഷൻ..അപാരമായ  ആത്മവിശ്യസത്തോടെ അയാൾ മലയാള സിനിമയിലെ വില്ലന്മാരെ  വരെ വെല്ലുവിളിച്ചു..അയാളെ മാതൃകയാക്കി ശ്രീനിവാസൻ വരെ  തിരക്കഥ മാറ്റി എഴുതി…വേറെ എന്തു വേണം ..ഇപ്പോൾ കേരളത്തിൽ  പല തന്തമാരും മക്കളെ തെറി വിളിക്കുന്നതു പോലും സന്തോഷ് പണ്ടിറ്റ്  എന്നാണ്… ഇപ്പോൾ എവിടെ പോയി ആ മഹാൻ..കൃഷ്ണനും രാധക്കും ശേഷം തന്റെ  നൂറ് അവതാരങ്ങളുമായി സൂപ്പർ സ്റ്റാർ സന്തോഷ് പണ്ടിറ്റ് എന്ന  സിനിമയുമായി വരും എന്ന് വീരവാധം മുഴക്കിയ ആ കോമാളി ഇനി  കേരളത്തിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നു മനസ്സിലാക്കിയിരിക്കുന്നു… തന്റെ പുതിയ സിനിമയുടെ പാട്ടുകൾ യൂറ്റൂബിൽ ഇട്ടതോടാണ് പുള്ളിക്ക്  ഇത് മനസ്സിലായത്.. കൃഷ്ണനും രാധയും എന്ന മുൻ ചത്രത്തിന്റെ ഗാനങ്ങൾ യൂറ്റൂബിൽ  ഇട്ടുകൊണ്ടായിരുന്നു സന്തോഷ് പണ്ടിറ്റിന്റെ തുടക്കം…ഇന്ന് ഇതു വരെ ആ  സിനിമയിലെ പാട്ടുകൾ കണ്ടത് 10 ലക്ഷത്തിൽ അധികം ആളുകൾ…കഴിഞ്ഞ  മാസം ഈ റെക്കോഡ് മറികടക്കാൻ പണ്ടിറ്റ് തന്റെ പുതിയ ചിത്രത്തിന്റെ  പാട്ടുകൾ അപ്ലോഡ് ചെയ്തു…ഇനിയും പണ്ടിറ്റിൽ ജനങ്ങൾക്കു കൗതുകം  ഉണ്ടായിരുന്നെങ്കിൽ ലക്ഷം പേരുടെയെങ്കിലും നോട്ടം അവിടെ എത്തിയേനെ.. പക്ഷെ വലിയ സന്തോഷത്തോടെ പറയട്ടെ…പണ്ടിറ്റ് പടച്ചു വിട്ട വെറിക്കൂത്ത്  നാളിതുവരെ കണ്ടത് കഷ്ടിച്ച് അൻപ്തിനായിരം പേര്..തികച്ചും സഭ്യതയുടെ  പുറത്തു നിൽക്കുന്ന ആ ഗാനങ്ങൾ ഒരു പക്ഷെ കണ്ടവർ പിന്നെ ആ പരിസരത്ത്  പോലും നിന്നു കാണില്ല… ഇനിയും ആ സിനിമ പുറത്തിറക്കാൻ പണ്ടിറ്റ് ധൈര്യം കാണിച്ചാൽ..അത്  അയാളുടെ വിധി…സിനിമ തിയറ്ററുകളിൽ സൂപ്പർ സ്റ്റാറിനെ കാണാൻ… കുറെ എലികളും..അവയെ പിടിക്കാൻ അപ്പിയാശാൻ വളർത്തുന്ന കണ്ടൻ  പൂച്ചയും കാണും…

Read Article →

കൊഞ്ഞാണം മലയാള ഭാഷയോട് ചേർത്തപ്പോൾ…

രാഷ്ട്രീയ പാർട്ടിക്കാർ ശബ്ദതാരവലിക്കു നൽകിയ സംഭാവന  സ്മരിക്കാൽ കുറച്ചു സമയം എടുക്കട്ടേ..കമ്മ്യൂണിസ്റ്റുകാരുടെ  ഭാഷയെ കുറിച്ചുള്ള ചന്ദ്രപ്പൻ സഖാവിന്റെ വേവലാതിയാണ്  പോസ്റ്റിനു ആധാരം..   സി പി എം സമ്മേളനം,അവിടുത്തെ ജനസമുദ്രം, ഇവന്റ്  മാനേജ്മെന്റ്കാരുടെ സൃഷ്ടിയാണ് അല്ലാതെ തങ്ങളുടേത് ആളില്ലാ  പാർട്ടിയൊന്നുമല്ല എന്നു ചന്ദ്രപ്പൻ സഖാവിന്റെ അസൂയ കലർന്ന  പരാതിപെടലോടാണ് ഈ വക്പയറ്റുകളുടെ തുടക്കം… അന്ന് തന്നെ മിന്നൽ പിണറായി സി പി എം സെക്രട്ടറിയിൽ നിന്നു  മറുപടി വന്നു…‘നെറികേട്’ എന്ന പദം കൊണ്ടായിരുന്നു  പിണറായിയുടെ മറുപടി..തൊട്ടു പിറ്റേന്ന് ‘വങ്കത്തരം’ എന്ന ഒരു  പദപ്രയോഗമായി മറ്റൊരു സഖാവും ചന്ദ്രപ്പനെത്തിരെ എത്തി..ആകെ  പെട്ടു പോയ ചന്ദ്രപ്പൻ സഖാവ് ഇന്നലെ ഒരു ടി വി അഭിമുഖത്തിൽ ‘  ഇവന്റ് മാനേജ്മെന്റ്’നു പുതിയ അർത്ഥം പറഞ്ഞ് കൊടുക്കുന്നത്  കണ്ടു..എനിക്ക് ഒന്നും മനസ്സിലായില്ല..അവതാരകനു കാര്യം  മനസ്സിലായി അതുകൊണ്ട് കൂടുതൽ ചോദ്യം ഒന്നും വന്നില്ല…. ‘ക്യാപ്പിറ്റൽ പണിഷ്മെന്റ്’ ആണ് അടുത്ത വാക്ക്…വി എസ്സ്നു  ക്യാപ്പിറ്റൽ പണിഷ്മെന്റ് കൊടുക്കണം എന്ന് ഒരു കുട്ടി സഖാവ് പറഞ്ഞു  എന്ന് കേട്ടു..വി എസ്സ് അതിനു വയറു നിറച്ചു മറുപടിയും കൊടുത്തു. .അപ്പോൾ വന്നു പുതിയ അർത്ഥം ക്യാപ്പിറ്റൽ പണിഷ്മെന്റിന്..യൂ ഡി ഫ്  വി എസ്സിനെതിരെ കെട്ടിചമച്ച കേസ്സിനു പറയുന്നതാണ്…ക്യാപ്പിറ്റൽ  പണിഷ്മെന്റ്… എതിർ വശത്ത് ഒരാൾ സ്വന്തം ഗോൾ പോസ്റ്റിൽ ഗോളടിച്ചു  രസിക്കുകയാണ്..അയാള് വിചാരിക്കുന്നത്..അദ്ദേഹം അടിക്കുന്നത്  എല്ലാം ഗോളെന്നാണ്…അദ്ദേഹമാണ് ‘സന്തോഷ് പണ്ഡിറ്റ്’ എന്ന പദം  മലയാളത്തിനു സംഭാവന നൽകിയത്..സ്വന്തം മകനെ തന്നെ വിളിച്ചു  കൊണ്ടാണ് ആ വാക്ക് അദ്ദേഹം ഉത്ഘാടനം ചെയ്തത്….ചിലർ പറയുന്നത്  മകനെ വെറും സന്തോഷ് ആക്കി (സന്തോഷം കളഞ്ഞു) കക്ഷിക്കു  പണ്ഡിറ്റാവനുള്ള തന്ത്രമാണ് ഈ വാക്ക് അവതരിപ്പിച്ചതിലൂടെ ചെയ്തതെന്ന്… […]

Read Article →

ഇത് അവള് തന്നെ */=*…ബെറ്റിനുണ്ടോ…

പോഞ്ഞിക്കര MLA സുന്ദരപ്പൻ രാവിലെ തന്നെ നിയമസഭയിൽ ഹാജർ.. തനിക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത്,അതായത് ചന്തക്കാട് കോവാലന്റെ  അടുത്ത് ചെന്നിരുന്നു..അവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്..കുറെ  ആളുകൾ ചോദ്യം ചോദിക്കുന്നു…പഠിക്കട്ടേ…പഠിക്കട്ടേ എന്ന്  മറ്റൊരാൾ..ഇയാൾ എന്ന് പഠിച്ചു തീരുമോ എന്തോ…ഇതൊക്കെ കണ്ട്  സുന്ദരപ്പനും കോവാലനും ബോറടിച്ചു തുടങ്ങി..ഒന്നര വർഷമായി  തങ്ങളുടെ മണ്ഡലത്തിൽ കാലു കുത്തീട്ടില്ലാത്തതു കൊണ്ട് അവർക്ക്  ചോദ്യങ്ങളും ഇല്ല…പിന്നെ എന്ത് ചെയ്യും സമയം കളയാൻ എന്ന്  ചിന്തിച്ചിരുന്നപ്പോഴാണ് ആ കാര്യം സുന്ദരപ്പനു ഓർമ്മ വന്നത്…. ‘എടേ കോവാലാ..ഇങ്ങോട്ട് നോക്കിയേ..ഒരു മുറ്റ് സംഭവം..സംഗതി സൂപ്പർ..’ കോവാലനു ആകാംഷ കൂടി ‘എന്താടാ സുന്ദരപ്പാ സംഭവം’ സുന്ദരപ്പൻ തുടർന്നു… ‘ഇന്നലെ കുറ്റിക്കാട് മെമ്പറിന്റെ ഫോണിൽ നിന്നു കിട്ടിയാതാ..ശ്..ശ്. .മറ്റേതാ ബ്ലൂ..നമ്മൾ കഴിഞ്ഞ ആഴ്ച്ച കൊച്ചി വച്ച് കണ്ടവളല്ലേ എന്ന്  ഒരു സംശയം..ഒന്നു നോക്കിയേ..’ ചേട്ടന്മാര് അത് പഠിച്ചു കഴിഞ്ഞപ്പോഴേക്കും നിയമസഭ പിരിഞ്ഞു.. പക്ഷേ അവർ ഓർത്തില്ല അവരുടെ സ്ഥിരം പരിപാടി നടത്തിയത്ത്  നിയമസഭയിലാണെന്നും അതു ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തെന്നും…അങ്ങനെ  സുന്ദരപ്പനും കോവാലനും കസേര പോയി… ഇത്തരത്തിൽ ഉള്ള വി ഐ പി കൾ തന്നെയാണ് പല പെണ്ണു കേസുകളിലും  ആദ്യം പ്രതി പട്ടികയിൽ പെടുന്നതും..പിന്നീട് മൊഴി മാറ്റപ്പെടുന്നതും… രക്ഷപെടുന്നതും…കർണ്ണാടകത്തിൽ മുകളിൽ പറഞ്ഞ കഥയോടെ സാമ്യമേ  ഇല്ലാത്തെ ഒരു സംഭവത്തിന്റെ പേരിൽ ആണ് 2 MLAമാർക്ക് രാജിവെക്കേണ്ടി  വന്നത്…പിടി വീണപ്പോഴും അവർ പറയുന്നത് അവർ പഠിച്ചു  കോണ്ടിരിക്കുകയായിരുന്നെന്നു…എതൊക്കെ കണ്ടാൽ പിന്നെ കോട്ടയം നസീറിന്റെ  കോമഡി ഷോ ആരെങ്കിലും കാണുമോ… ഇത്തരത്തിൽ ഉള്ള സാമൂഹ്യ വിപത്തുകളെ നാം നിഷ്കരുണം തള്ളുക..നാം  എല്ലാം കണ്ടതാണല്ലോ..പിന്നീട് നാളെ അവർ നമ്മുടെ മുന്നിൽ വന്നു  നിഷ്കളങ്കരാണ് ന്യയീകരിച്ചാൽ..ചൂല് എടുത്ത് അടിക്കുക്… […]

Read Article →