ഇത് അവള് തന്നെ */=*…ബെറ്റിനുണ്ടോ…

പോഞ്ഞിക്കര MLA സുന്ദരപ്പൻ രാവിലെ തന്നെ നിയമസഭയിൽ ഹാജർ.. തനിക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത്,അതായത് ചന്തക്കാട് കോവാലന്റെ  അടുത്ത് ചെന്നിരുന്നു..അവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്..കുറെ  ആളുകൾ ചോദ്യം ചോദിക്കുന്നു…പഠിക്കട്ടേ…പഠിക്കട്ടേ എന്ന്  മറ്റൊരാൾ..ഇയാൾ എന്ന് പഠിച്ചു തീരുമോ എന്തോ…ഇതൊക്കെ കണ്ട്  സുന്ദരപ്പനും കോവാലനും ബോറടിച്ചു തുടങ്ങി..ഒന്നര വർഷമായി  തങ്ങളുടെ മണ്ഡലത്തിൽ കാലു കുത്തീട്ടില്ലാത്തതു കൊണ്ട് അവർക്ക്  ചോദ്യങ്ങളും ഇല്ല…പിന്നെ എന്ത് ചെയ്യും സമയം കളയാൻ എന്ന്  ചിന്തിച്ചിരുന്നപ്പോഴാണ് ആ കാര്യം സുന്ദരപ്പനു ഓർമ്മ വന്നത്…. ‘എടേ കോവാലാ..ഇങ്ങോട്ട് നോക്കിയേ..ഒരു മുറ്റ് സംഭവം..സംഗതി സൂപ്പർ..’ കോവാലനു ആകാംഷ കൂടി ‘എന്താടാ സുന്ദരപ്പാ സംഭവം’ സുന്ദരപ്പൻ തുടർന്നു… ‘ഇന്നലെ കുറ്റിക്കാട് മെമ്പറിന്റെ ഫോണിൽ നിന്നു കിട്ടിയാതാ..ശ്..ശ്. .മറ്റേതാ ബ്ലൂ..നമ്മൾ കഴിഞ്ഞ ആഴ്ച്ച കൊച്ചി വച്ച് കണ്ടവളല്ലേ എന്ന്  ഒരു സംശയം..ഒന്നു നോക്കിയേ..’

ചേട്ടന്മാര് അത് പഠിച്ചു കഴിഞ്ഞപ്പോഴേക്കും നിയമസഭ പിരിഞ്ഞു.. പക്ഷേ അവർ ഓർത്തില്ല അവരുടെ സ്ഥിരം പരിപാടി നടത്തിയത്ത്  നിയമസഭയിലാണെന്നും അതു ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തെന്നും…അങ്ങനെ  സുന്ദരപ്പനും കോവാലനും കസേര പോയി… ഇത്തരത്തിൽ ഉള്ള വി ഐ പി കൾ തന്നെയാണ് പല പെണ്ണു കേസുകളിലും  ആദ്യം പ്രതി പട്ടികയിൽ പെടുന്നതും..പിന്നീട് മൊഴി മാറ്റപ്പെടുന്നതും… രക്ഷപെടുന്നതും…കർണ്ണാടകത്തിൽ മുകളിൽ പറഞ്ഞ കഥയോടെ സാമ്യമേ  ഇല്ലാത്തെ ഒരു സംഭവത്തിന്റെ പേരിൽ ആണ് 2 MLAമാർക്ക് രാജിവെക്കേണ്ടി  വന്നത്…പിടി വീണപ്പോഴും അവർ പറയുന്നത് അവർ പഠിച്ചു  കോണ്ടിരിക്കുകയായിരുന്നെന്നു…എതൊക്കെ കണ്ടാൽ പിന്നെ കോട്ടയം നസീറിന്റെ  കോമഡി ഷോ ആരെങ്കിലും കാണുമോ… ഇത്തരത്തിൽ ഉള്ള സാമൂഹ്യ വിപത്തുകളെ നാം നിഷ്കരുണം തള്ളുക..നാം  എല്ലാം കണ്ടതാണല്ലോ..പിന്നീട് നാളെ അവർ നമ്മുടെ മുന്നിൽ വന്നു  നിഷ്കളങ്കരാണ് ന്യയീകരിച്ചാൽ..ചൂല് എടുത്ത് അടിക്കുക്… ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ ജയിപ്പിച്ചു വിട്ടവരെ നമിക്കുന്നു.. നാളെ ആ മൊബൈയിൽ കാണാതാവാതിരിക്കട്ടേ…

Advertisements

6 responses to “ഇത് അവള് തന്നെ */=*…ബെറ്റിനുണ്ടോ…

  1. Mohiyudheen നമ്മൾ തന്നെയല്ലേ ഇങ്ങനെ ഉള്ളവരെ ജയിപ്പിച്ചു വിടുന്നത്…കർണാടകയിൽ മാത്രമല്ല ഇത്തരത്തിലുള്ള നികൃഷ്ടജീവികൾ ഉള്ളത്…

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w