കൊഞ്ഞാണം മലയാള ഭാഷയോട് ചേർത്തപ്പോൾ…

രാഷ്ട്രീയ പാർട്ടിക്കാർ ശബ്ദതാരവലിക്കു നൽകിയ സംഭാവന  സ്മരിക്കാൽ കുറച്ചു സമയം എടുക്കട്ടേ..കമ്മ്യൂണിസ്റ്റുകാരുടെ  ഭാഷയെ കുറിച്ചുള്ള ചന്ദ്രപ്പൻ സഖാവിന്റെ വേവലാതിയാണ്  പോസ്റ്റിനു ആധാരം..   സി പി എം സമ്മേളനം,അവിടുത്തെ ജനസമുദ്രം, ഇവന്റ്  മാനേജ്മെന്റ്കാരുടെ സൃഷ്ടിയാണ് അല്ലാതെ തങ്ങളുടേത് ആളില്ലാ  പാർട്ടിയൊന്നുമല്ല എന്നു ചന്ദ്രപ്പൻ സഖാവിന്റെ അസൂയ കലർന്ന  പരാതിപെടലോടാണ് ഈ വക്പയറ്റുകളുടെ തുടക്കം… അന്ന് തന്നെ മിന്നൽ പിണറായി സി പി എം സെക്രട്ടറിയിൽ നിന്നു  മറുപടി വന്നു…‘നെറികേട്’ എന്ന പദം കൊണ്ടായിരുന്നു  പിണറായിയുടെ മറുപടി..തൊട്ടു പിറ്റേന്ന് ‘വങ്കത്തരം’ എന്ന ഒരു  പദപ്രയോഗമായി മറ്റൊരു സഖാവും ചന്ദ്രപ്പനെത്തിരെ എത്തി..ആകെ  പെട്ടു പോയ ചന്ദ്രപ്പൻ സഖാവ് ഇന്നലെ ഒരു ടി വി അഭിമുഖത്തിൽ ‘  ഇവന്റ് മാനേജ്മെന്റ്’നു പുതിയ അർത്ഥം പറഞ്ഞ് കൊടുക്കുന്നത്  കണ്ടു..എനിക്ക് ഒന്നും മനസ്സിലായില്ല..അവതാരകനു കാര്യം  മനസ്സിലായി അതുകൊണ്ട് കൂടുതൽ ചോദ്യം ഒന്നും വന്നില്ല….

‘ക്യാപ്പിറ്റൽ പണിഷ്മെന്റ്’ ആണ് അടുത്ത വാക്ക്…വി എസ്സ്നു  ക്യാപ്പിറ്റൽ പണിഷ്മെന്റ് കൊടുക്കണം എന്ന് ഒരു കുട്ടി സഖാവ് പറഞ്ഞു  എന്ന് കേട്ടു..വി എസ്സ് അതിനു വയറു നിറച്ചു മറുപടിയും കൊടുത്തു. .അപ്പോൾ വന്നു പുതിയ അർത്ഥം ക്യാപ്പിറ്റൽ പണിഷ്മെന്റിന്..യൂ ഡി ഫ്  വി എസ്സിനെതിരെ കെട്ടിചമച്ച കേസ്സിനു പറയുന്നതാണ്…ക്യാപ്പിറ്റൽ  പണിഷ്മെന്റ്… എതിർ വശത്ത് ഒരാൾ സ്വന്തം ഗോൾ പോസ്റ്റിൽ ഗോളടിച്ചു  രസിക്കുകയാണ്..അയാള് വിചാരിക്കുന്നത്..അദ്ദേഹം അടിക്കുന്നത്  എല്ലാം ഗോളെന്നാണ്…അദ്ദേഹമാണ് ‘സന്തോഷ് പണ്ഡിറ്റ്’ എന്ന പദം  മലയാളത്തിനു സംഭാവന നൽകിയത്..സ്വന്തം മകനെ തന്നെ വിളിച്ചു  കൊണ്ടാണ് ആ വാക്ക് അദ്ദേഹം ഉത്ഘാടനം ചെയ്തത്….ചിലർ പറയുന്നത്  മകനെ വെറും സന്തോഷ് ആക്കി (സന്തോഷം കളഞ്ഞു) കക്ഷിക്കു  പണ്ഡിറ്റാവനുള്ള തന്ത്രമാണ് ഈ വാക്ക് അവതരിപ്പിച്ചതിലൂടെ ചെയ്തതെന്ന്… ഇങ്ങനെ എത്രയോ കൂതറ പദങ്ങളാണ് ഈ രാഷ്ട്രീയക്കാർ മലയാളത്തിനു  സംഭാവന നൽകിയിരിക്കുന്നത്..ദിവസവും പുതിയ പല പദങ്ങളും  അർത്ഥങ്ങളും വരുമ്പോൾ..ഇത്തരത്തിലുള്ള വാക്കുകൾ കൊണ്ട്  നിറയുന്ന..ശബ്ദതാരവലി ഞാൻ എന്തു ചെയ്യുമെന്ന് പറയേണ്ടല്ലോ..  കാർട്ടൂൺ കടപ്പാട്: കാർട്ടൂണിസ്റ്റ് സുധി

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w