റയിൽവേ പ്ലാറ്റ്ഫോമിൽ വാള് വക്കരുത്…ആറ് മാസം ചപ്പാത്തി ഉണ്ടാക്കേണ്ടിവരും…

റയിൽവെ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ മദ്യപിച്ച് യാത്ര ചെയ്താൽ  6 മാസം വരെ ജയിൽ ശിക്ഷ കിട്ടാമെന്ന് റയിൽവെ പോലീസ് അറിയിച്ചു… ഇനി ട്രയിനിൽ അപ്പർ ബർത്തിൽ കയറി ഇരുന്നുള്ള ചിയേർസ് പറയൽ  ഓർമ്മയാവുമോ എന്ന പേടിയിലാണ് ഇവിടെ ചിലർ…. സമ്പൂർണ്ണ മദ്യ നിരോധനം എന്ന സ്വപ്നം കേരളത്തിൽ യാഥാർത്ഥ്യമായില്ലെങ്കിലും  ട്രെയിനിലെങ്കിലും യാഥർത്ഥ്യമാക്കാൻ ഇന്ത്യൻ റെയിൽവെയ്ക്ക് കഴിയട്ടേ  എന്നു ആശംസിക്കുന്നു.. ഇതൊക്കെ നിയമം..ഇനി യാഥാർത്ഥ്യത്തിലേക്ക് വരാം..കാഷ്മീർ മുതൽ  കന്യകുമാരി വരെ നീണ്ടു കിടക്കുന്ന പട്ടാള ക്യാമ്പുകളിൽ ജോലി ചെയ്യുന്നവരാണ്  ഭൂരിഭാഗം ദീർഘ ദൂര ട്രെയിൻ യാത്രക്കാരും..പലരുടെയും കയ്യിൽ സാധനം എപ്പോഴും  കാണും…ഇത് ഒരു പൈന്റ് ദിവസവും അടിക്കണം എന്ന് ഡോക്ട്ടറിന്റെ  കുറിപ്പുള്ള ആൾക്കാരും ഇതിലുണ്ട്..രണ്ട് അടിച്ചാൽ കൊതുകുകടിയും വാടയും  അടിക്കാതെ സുഖമായി ഉറങ്ങാം എന്ന് പറയുന്നവരുമുണ്ട്…ഇത്തരം മാരക രോഗികളെ  എങ്ങനെ കൈകാര്യം ചെയ്യും എന്നു റെയിൽവെ ആദ്യം ചിന്തിക്കേണ്ടതുണ്ട്…

കഷ്ടാകാലത്തിനു കുപ്പി എടുത്ത് വക്കാൻ മറന്നാലും സാരമില്ല..ട്രെയിനിൽ അതിനുമുള്ള  സൗകര്യമുണ്ട്..മിക്ക ട്രെയിനികളിലും പാന്ററി കാരുടെ മേൽനോട്ടത്തിൽ ഒരു മോബൈൽ  ബാർ തന്നെ പ്രവർത്തിക്കുന്നുണ്ട്…മദ്യം ലോഡ് ചെയ്യുന്നതിനും കുപ്പി കളയുന്നതിനും  എല്ലാം പ്രത്യേകം സ്ഥലങ്ങൾ തന്നെ ഉണ്ട്..വളരെ സിസ്റ്റമാറ്റിക്കായി അത് ഇന്നും  നടന്നുകൊണ്ട് പോകുന്നു…ഇത്തരം ലോബികളെ എങ്ങനെ നിയന്ത്രിക്കാനാണ്  പരിപാടി..ഇതൊക്കെ ആദ്യം ചിന്തിക്കണം..പുകവലി നിരോധന നിയമമുള്ള  നാടല്ലേ നമ്മുടേത്..ആരും പൊതുനിരത്തിൽ പുകവലിക്കുന്നുല്ലയോ… മദ്യം നിരോധിക്കുക എന്നതു സ്വപ്നം മാത്രമാണന്ന് നല്ല ബോധ്യമുള്ള ഉമ്മൻ ചാണ്ടി  സർ ഇത്തരം മണ്ടൻ പ്രഖ്യാപനങ്ങൾ ഒന്നും നടത്തില്ല..അദ്ദേഹത്തിനു മലയാളികളെ  അറിയാം…അതു കൊണ്ട് റയിൽവേയും അദ്ദേഹത്തെ കണ്ട് പഠിക്കണം എന്നാണ്  എന്റെ അഭിപ്രായം..കാരണം നടക്കുന്ന കാര്യങ്ങളെ നിയമം എന്നു പറഞ്ഞു അവതരിപ്പിക്കാവൂ…

Advertisements

2 responses to “റയിൽവേ പ്ലാറ്റ്ഫോമിൽ വാള് വക്കരുത്…ആറ് മാസം ചപ്പാത്തി ഉണ്ടാക്കേണ്ടിവരും…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w