മംമ്തയുടെ ‘സെക്സി’ നമ്പറുകൾ…

ഇപ്പോൾ ഏത് മംമ്തയാണ് സെക്സി എന്നു നിങ്ങൾ ചിന്തിച്ചു കാണും.. ആരാണ് അല്ലാത്തത്..ശ്..ശ്..ഞാൻ മിണ്ടുന്നില്ല…എന്നിട്ട് വേണം ഉള്ള  സ്ത്രീ സംഘടനകൾ എല്ലാം എന്റെ നേരെ തിരിയാൻ…അത്തരം ഒരു  പറ്റ് ദേശിയ വനിത കമ്മീഷൻ ചെയർപേഴ്സൺ ആയ മംമ്ത ശർമ്മക്കു  പറ്റി…അവർ ഇപ്പോൽ എങ്ങനെ ഇതിൽ നിന്നു തടിയൂരും എന്നു  ആലോചിച്ചിരിക്കുകയാണ്…. വനിതകൾ അബലകൾ അല്ല..അവർ പുരുഷനെക്കാൾ ഒട്ടും പുറകിലല്ല.. എന്ന് ഘോര…ഘോരം പ്രസംഗിച്ച് നടന്ന വനിത കമ്മീഷൻ ചെയർപേഴ്സണിനു  ഇത് എന്തു പറ്റി…ഇന്നലെ ജയിപൂരിൽ നടന്ന ജെയിനരുടെ വനിത ഗ്രൂപ്പിന്റെ  സെമിനാറിൽ എത്തിയപ്പോൾ അവർ ഇതെല്ലാം മറന്നു…മംമ്ത പറഞ്ഞു  തുടങ്ങിയത് ഇങ്ങനെയായിരുന്നു…’സ്ത്രീകൾ ഇത്ര തൊട്ടാവാടികൾ ആണോ… റോഡിൽ വായി നോക്കി നടക്കുന്ന ഏതെങ്കിലും പൂവാലൻ ഒന്ന് ‘സെക്സി’  എന്നു വിളിച്ചാൽ ഉടനെ പോലീസിൽ പരാതി പെടണോ..ഇതിനെയൊക്കെ  പോസിറ്റീവായി എടുത്താൽ എന്താ പ്രശ്നം…നിങ്ങൾ അതീവ സുന്ദരി  ആയതുകൊണ്ടാവാം അവൻ അങ്ങനെ വിളിച്ചത്…മറ്റൊരു രീതിയിൽ  ചിന്തിക്കാതിരുന്നാൽ അവിടെ തീരും പ്രശ്നങ്ങൾ…’

സ്ത്രീകൾ മാത്രം ഉണ്ടായിരുന്ന ഈ സമ്മേളനത്തിൽ മംമ്തയുടെ പ്രസംഗം  കേട്ട് പലരുടെയും കൈ തരിക്കുന്നുണ്ടായിരുന്നു…പലരും തങ്ങളുടെ എതിർപ്പ്  പരസ്യമായി അറിയിച്ച്…മംമ്ത ഈ പ്രസ്താവന പിൻവലിച്ച്.. ചെയർപേഴ്സൺ  സ്ഥാനം രാജി വെക്കണം എന്നായി ചിലർ.. ഡെമോക്രറ്റിക്ക് വനിത അസോസിയേഷൻ വൈസ് പ്രസിഡന്റ് കീർത്തി സിംഗ്  ആയിരുന്നു ആദ്യം പ്രതികരിച്ചത്…’മംമ്ത പറയുന്നത് പോലെ ‘സെക്സി’എന്ന  പദം വളരെ നിഷ്കളങ്കമായി എല്ലാവരും ഉപയോഗിക്കണം എന്നില്ല..സ്ത്രീത്വത്തെ  അപമാനിക്കാനും ഇത്തരം പദങ്ങൾ ഉപയോഗിക്കാം.. ചെയർപേഴ്സൺന്റെ ഈ പ്രസ്താവന തികച്ചും നിർഭാഗ്യമായി പോയി..’ ബി ജെ പ്പിയിലെ സുമൻ ശർമ്മ വളരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്… ‘മംമ്ത ഇങ്ങനെ പറഞ്ഞതിലൂടെ അപമാനിച്ചത് ഇന്ത്യൻ സംസ്കാരതെയാണ്..’ അമ്മച്ചിമാരുടെ പൊര് നടക്കട്ടേ…വളരെ സുബോധതോടെ ചിന്തിച്ചാൽ ഇതെങ്ങാണും  ഒരു പ്രശ്നം ആക്കേണ്ട കാര്യമാണോ…വളരെ സാധാരണയായി (എന്റെ അറിവിൽ)  ഇന്ന് ഉപയോഗിക്കുന്ന സെക്സി എന്ന പദത്തിനു എന്ത് അശ്ലീലതയാണ് ഉള്ളത്..അത്  ഉപയോഗിക്കുന്ന നാവിലല്ലേ അശ്ലീലം ചുവക്കുന്നത്…നിങ്ങൾക്കും പ്രതികരിക്കാം…

Advertisements

2 responses to “മംമ്തയുടെ ‘സെക്സി’ നമ്പറുകൾ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w