മാഷേ ഈ കറുപ്പിനു എന്തോന്ന് അഴകാണന്നാ നിങ്ങൾ ഈ പറഞ്ഞു വരുന്നത്….

കറുപ്പിനഴക് എന്നൊക്കെ പാടിനടക്കമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ  വെളുപ്പിനു തന്നെ ഡിമാൻഡ്…ഐ പി എൽ കാർക്കും കറുപ്പിനോട് എന്തോ  ഒരു അയിത്തം ഉണ്ടെന്നു തോന്നുന്നു..ഇത്തവണ ഒരു ടിമും കറുത്ത ജേഴ്സി  അണിയില്ല…അല്ലെങ്കിലും ഈ ക്രിക്കറ്റുകാരും സിനിമാക്കാരും ഇങ്ങനെയാണ് ..ജീവിക്കുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാനേങ്കിലും കൂടെ ഒരു ജോത്സ്യനേയും  കൊണ്ടുനടക്കും…ഇന്നു ഏതു നിറത്തിനുള്ള അടിവസ്ത്രം ഇട്ടാൽ ശക്തിമാനാവാം ..എത്ര ബാറ്റ് കൂടെ ചുമന്നുകൊണ്ടു നടക്കണം..അത് ചൂമക്കാൻ ഇത്ര പേരെ  കൂലിക്കു നിർത്തണം…എത്ര പേർക്കു നോക്കുകൂലി കൊടുക്കണം..ഇതൊക്കെ  സമയാനുസ്രതമായി ഗണിച്ചു പറഞ്ഞു കൊടുക്കുകയാണ് ഈ സെലിബ്രിറ്റി  ജോത്സ്യന്മാരുടെ പണി…ഇത്തരത്തിലുള്ള ഏതോ മാനം നോക്കിയുടെ  പണിയാണന്നു തോന്നുന്നു കറുപ്പിന്റെ ഈ ദുർവുധിക്കു കാരണം.. ആദ്യ രണ്ട് ഐ പി എൽ സീസണുകളിൽ ജേഴ്സിയിൽ കറുത്തനിറമുള്ള മൂന്നു  ടിമുകൾ ഉണ്ടായിരുന്നു…ഷാരുഖ് ഖാന്റെ ഡോൺ വേഷമണിഞ്ഞു കൊൽക്കത്ത  കുട്ടികൾ ഇറങ്ങി..പക്ഷേ എന്തു പറയാൻ തോൽക്കാൻ മാത്രമായിരുന്നു  അവരുടെ വിധി..അതോടെ ഷാരുഖിന്റെ ജോത്സ്യൻ പറഞ്ഞു’ഈ കറുത്ത  ജേഴ്സിയാണ് എല്ലാത്തിനും കാരണം’…കറുപ്പ് ദൗർഭാഗ്യത്തിന്റെ നിറമാണത്രേ …അങ്ങനെ അവർ ജേഴ്സിയുടെ നിറം പർപ്പിൾ ആക്കി..ഇപ്പോൾ ടിം ജയിക്കാൻ  തുടങ്ങി എന്നു ഷാരുഖ് പറയുന്നു..ഇതരത്തിൽ ജേഴ്സിയിൽ നിന്നു കറുപ്പ്  ഒഴിവാക്കി ഭാഗ്യം ഇരന്നു മേടിച്ചവരാണ് ഡെക്കാണും ദില്ലി ടിമും… കഴിഞ്ഞ സീസണിൽ കൊച്ചിക്കു ഒപ്പം അവതരിച്ച സഹാറയുടെ പൂനെ  വാറിയേഴ്സിന്റെ ജേഴ്സിയും കറുപ്പായിരുന്നു..ദാദയുടെ ഈ താരനിബിഡ  ടിം കഴിഞ്ഞ തവണ തോറ്റ് തുന്നം പാടി..ഒരു അബദ്ധം ഏത് പോലീസുകാരനും  പറ്റും..ഇത്തവണയെങ്കിലും ജയിക്കണം എന്ന് സഹാറ…കാരണം ടിം ധാരാളം  പ്രതിസന്ധികൾ തരണം ചെയ്താണ് ഇത്തവണ അങ്കത്തിനിറങ്ങുന്നത്..അത്കൊണ്ട്  കറുത്ത ജേഴ്സിയെന്ന കുറവു വേണ്ടാ..ഇത്തവണ പൂനെ ടിം ഇറങ്ങുന്നത് വിജയ  നിറമായ നീലയും വെള്ളിയും ചേർന്ന ജേഴ്സിയിലാണ്…അതോടെ ഐ പി എല്ലിൽ  നിന്നു ലളിത് മോഡിക്കൊപ്പം കറുപ്പും ഔട്ടായി… 2012 ലെ ഐ പി എൽ സീസൺ വിജയകരമാവട്ടേ എന്ന് ആശംസിക്കുന്നു..കൂടുതൽ  താരങ്ങൾ ഉണ്ടാവട്ടേ…അതിനിടയിലും നമ്മുടെ റൈഫിക്കും പ്രശാന്തിനു  ജഗദീഷിനുമൊക്കെ കളിക്കാനുള്ള അവസരം നഷ്ടപെട്ടതിൽ ദുഖിക്കുന്നു… […]

Read Article →

തവളരാജൻ ഇനിയും ചാടും…അല്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്തുകൊള്ളും…

വലതു പക്ഷ രാഷ്ട്രീയം ഇന്നു കേരളത്തിൽ മാത്രമാണ് നിലനിൽക്കുന്നത്… ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നെല്ലാം കോൺഗ്രസ് തൂത്തെറിയപെട്ടു  കഴിഞ്ഞു..മൂകനും ബധിരനുമായ പ്രധാനമന്ത്രിയുടെയും കട്ടയും പടവും  മടങ്ങാറായി..ഇങ്ങനെ ഒരു സമയത്താണ് മരുഭൂമിയിലെ നീരുറവ പോലെ  പിറവത്ത് ഒരു വിജയം…അത് കരസ്ഥമാക്കിയതോ ഒരു നെറികെട്ട രാഷ്ട്രീയ  നാടകത്തിലൂടെ..അനൂപിന്റെ വിജയത്തിന്റെ ആധികാര്യതയെ ഇവിടെ  ചോദ്യം ചെയ്യുന്നില്ല..കാരണം തികഞ്ഞ കോൺഗ്രസ് അനുകൂല മണ്ഡലമായ  പിറവത്ത് നടന്നത് വലിയ അത്ഭുതമൊന്നുമല്ല… പക്ഷെ പിറവം തിരഞ്ഞെടുപ്പിന്റെ ദിവസങ്ങൾക്കു മുൻപ് നെയ്യാറ്റിൻകര  എം എൽ എ ശെൽവരാജിന്റെ രാജി തികച്ചും ഞെട്ടിക്കുന്നതായിരുന്നു..എന്നെ  പിച്ചി…നുള്ളി എന്നൊക്കെ കാരണങ്ങൾ പറഞ്ഞു രാജ്യത്തിന്റെ കോടികൾ നശിപ്പിച്ചു  കൊണ്ട് ഇറങ്ങി പോയ ഈ രാഷ്ട്രീയ വഞ്ചകനെ ജനം അന്നുമുതൽ നിരീക്ഷിച്ചു  വരികയായിരുന്നു ( നടന്നു എന്ന് പറയുന്ന കൊടുക്കൽ വാങ്ങലുകളെ കുറിച്ച്  പരമർശ്യക്കാൻ മുതിരുന്നില്ല)…ഇന്ന് ഒരു സ്വകാര്യ ചാനലിനു കൊടുത്ത  അഭിമുഖത്തിൽ തന്റെ യാഥാർത്ഥ്യമുഖം ശെൽവരാജ് വ്യക്തമാക്കുന്നു…  താൻ നെയ്യാറ്റിൻകരയിൽ മത്സരിക്കുമെന്നും..തനിക്കു കോൺഗ്രസിന്റെ  പിന്തുണയുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്..തിരഞ്ഞെടുപ്പിനു വേണ്ടി  താഴെ തട്ടിലെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞെന്നും ബോധിപ്പിച്ചു…ഇനി  ഏതു താഴേ തട്ട്..ഇപ്പോഴേ തറ പ്രവർത്തനമല്ലേ നടത്തുന്നത്… കെ മുരളിധരൻ എന്ന പുലിയെ തിരുവനന്തപുരം കാഴ്ച്ച ബംഗ്ലാവിൽ അടച്ചു  കൊണ്ടാണ് ഉമ്മൻ ചാണ്ടി ഭരണം വളരെ സ്മൂത്തായി ചലിപ്പിക്കുന്നത്.. ശെൽവരാജിനെ ആദ്യം എതിർത്തു കൊണ്ട് രംഗത്ത് വന്നത് ഈ പല്ല് കൊഴിഞ്ഞ (കൊഴിച്ച)പുലിയായിരുന്നു..ശെൽവരാജനെ ചുമക്കേണ്ട ഗതികേട് കോൺഗ്രസിനില്ല  എന്ന് കഴിഞ്ഞ് ആഴ്ച്ച പറഞ്ഞ മുരളിയുടെ ആ ഉശിരൊന്നും ഇന്ന് ചാനൽ അഭിമുഖത്തിൽ കണ്ടില്ല..ഇതെല്ലാം  കൂട്ടി വായിക്കുമ്പോൾ ശെൽവരാജൻ തന്നെ നെയ്യാറ്റിൻകരയിലെ കോൺഗ്രസ്  സ്ഥാനാർദ്ധി എന്നു അനുമാനിക്കാം.. രാജക്കു നൂറു കോടി തട്ടാമെങ്കിൽ തനിക്ക് എന്തു കൊണ്ട് ആയിക്കൂടാ എന്ന്  ഈ മെമ്പർ ചിന്തിച്ചോ എന്തോ…വെറും നിസാരമായി ജനങ്ങളുടെ  പണത്തിനെ കണ്ടു കൊണ്ട്… തോന്നുമ്പോൾ ഇറങ്ങി പൊകാനാണെങ്കിൽ […]

Read Article →

പിറവത്ത് അനൂപ് തന്നെ…

***ഇതു വീക്ഷണം പത്രത്തിന്റെ സ്പെഷ്യൽ എഡിഷനല്ല..ഇനി  ഒരു പക്ഷേ അങ്ങനെ തോന്നുന്നത് തികച്ചും യാഥിർശ്ചികം മാത്രം*** പിറവം വിധി എഴുതി കഴിഞ്ഞു..ഇനി 21 വരെ കൂട്ടി കിഴിക്കലന്റെ  സമയമാണ്..87ലെ  85 ശതമാനം എന്ന റെക്കോർഡ് മറി കടന്ന്  ഇത്തവണ 86 ശതമാനം പേരാണ് വോട്ടവകാശം വിനയോഗിച്ചത്.. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ജെ ജേക്കബ് മികച്ച ഭൂരിപക്ഷം നേടുമെന്ന്  വി എസ്സ്…മികച്ച പോളിംഗ്  ശതമാനം യൂഡീഫിനെ തുണക്കുമെന്ന് ചെന്നിത്തല..4 ദിവസം കഴിഞ്ഞ്  ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു..എന്ന് പറഞ്ഞ് തല താഴ്ത്തി നടക്കാൻ  പോകുന്നത് ആരാണെന്ന് കണ്ടറിയാം..വിധി എന്തായാലും മഹാനായ  ശെൽവരാജൻ ഉമ്മൻ ചാണ്ടിയെ പിടിച്ചു നിർത്തീരിക്കുന്നത് കൊണ്ട് ഒരു ഭരണമാറ്റം പ്രതീക്ഷിക്കേണ്ട… ഇനി വിഷയത്തിലേക്ക് വരാം..എന്തു കൊണ്ട് അനൂപ് എന്ന പുതു മുഖം  ഇവിടെ ജയിക്കും എന്ന് ഞാൻ പറയുന്നു..കൂടുതൽ വിശദീകരിക്കാൻ  ശ്രമിക്കട്ടേ..കടുത്ത  എം ജെ  അനുയായികൾ സദയം ക്ഷമിക്കുക..77ൽ അന്നു 27 കാരനായ ടി എം ജേക്കബ്  പിറവത്തു നിന്നാണ് തന്റെ അശ്വമേധം ആരംഭിക്കുന്നത്..34നാലു കാരനായ  മകനു പക്വതയുടെ കാര്യത്തിൽ ഒരു കുറവും ആ നാട്ടുകാർ കാണില്ലെന്നു  ചുരുക്കം..പിന്നെ  ടി എം ജേക്കബിനോടുള്ള ആ നാട്ടുകാരുടെ സ്നേഹം  വോട്ടായി മാറും എന്നതു തീർച്ചയാണ്..കഴിഞ്ഞ തിരഞ്ഞെടുപ്പിലെ  ടി എം  ജേക്കബിന്റെ നേരിയ ഭൂരിപക്ഷമാണ് എൽഡിഫിന്റെ പ്രതീക്ഷയെങ്കിൽ.. വോട്ടെടുപ്പിന്റെ അവസാന ദിവസം നടന്ന ശെൽവരാജനാടകങ്ങൾ ആ പ്രതീക്ഷയും  തകർത്തു എന്നു പറയുന്നതാവും ശരി..കാരണം  എൽഡിഫ് അനുകൂലികൾ ഈ  തിരഞ്ഞെടുപ്പിനു ശേഷം ഒരു അധികാരമാറ്റമായിരുന്നു പ്രതീക്ഷിച്ചിരുന്നത്..പക്ഷേ  ആ രാഷ്ട്രീയ നാടകങ്ങൾ പിറവത്തിന്റെ പ്രസക്തിക്കു മങ്ങലേൽപ്പിച്ചു എന്നു പറയാം…  […]

Read Article →

എന്താ മോനേ ദിനേശാ..നന്നാവാത്തേ…

ദീദിയോടു ചോദിക്കാതെ സോണിയാജിയെ മനസ്സിൽ കണ്ട് തളത്തിൽ  ദിനേശൻ ഇന്ന് അവതരിപ്പിച്ച തീവണ്ടി ബജറ്റ് വലിയ പ്രതിഷേധത്തിനു  ഇടയാക്കുകയാണ്..ഇയാൾ പത്രമൊന്നും വായിക്കാറില്ലേ..അതോ  ദിനേശൻ ഗണേശനു പഠിക്കുകയാണോ..പാർട്ടിക്കു മുന്നിൽ ഒരു  കൂമാറും ഒന്നുമല്ല എന്ന പിള്ളേച്ചന്റെ സൂക്തങ്ങൾ ഒന്നു  ഓർത്തിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നോ..അതാ  പറയുന്നത് ദിവസവും പത്രം വായിക്കണമെന്ന്..കഴിവതും മലയാളം  പത്രം തന്നെ… കോച്ചു ഫാക്ടറി എന്ന പതിവു പല്ലവി ഉൾപ്പെടെ കേരളത്തിനു  ഒരു വാഗ്ദാനപെരുമഴ തന്നെ കിട്ടി..കെട്ടി വലിച്ചുകൊണ്ട് നടക്കാൻ  പോലും കൊള്ളാത്ത ഈ വാഗ്ദാനങ്ങൾക്ക് ഒപ്പം കിട്ടി ഒരു ബംഗ്ലൂർ  ട്രെയിനും രണ്ട് മെമുവും..ദിനെശ് തൃവേദി ഇന്ന് അവതരിപ്പിച്ച ബജറ്റ്  കെരളത്തെ സംമ്പദിച്ചു തികച്ചും നിരാശാ ജനകമായിരുന്നു..പോരാത്തതിനു  യാത്ര നിരക്കിൽ ഉണ്ടായ വർദ്ധനയും…ഈ നിരക്കു വർദ്ധനയാണ് മൂപ്പരെ  ഇപ്പോൾ വട്ടം കറക്കുന്നത്..ഇതിനെതിരെ തൃണമൂൽ കോണ്ഗ്രസ്സ് ശക്തമായി  രംഗത്ത് എത്തിയതോടെ മന്ത്രി രാജി എന്ന തന്ത്രവുമായി രംഗത്ത്  എത്തിരിക്കുകയാണ്…പാർട്ടിയൊട് ചർച്ച ചെയ്യാതെയാണ് മന്ത്രി ഈ  തീരുമാനങ്ങൾ എടുത്തത് എന്ന് പാർട്ടി വക്താക്കൾ സൂചിപ്പിച്ചു..മന്ത്രിയെ  പിന്തുണച്ചാണ് കോൺഗ്രസ്സ് സംസാരിച്ചിരിക്കുന്നത്..അതിൽ നിന്നു എല്ലാം  വ്യക്തമാണ്..ഈ ഉമ്മൻ ചാണ്ടി പറഞ്ഞതു കൊണ്ട് രാജിവക്കുന്നില്ല എന്ന്  പറയുന്നത് പൊലെ മന്മൊഹൻ ജി പറഞ്ഞതു കൊണ്ട് രാജിവെക്കുന്നില്ല  എന്ന് വല്ലതും നാളെ പുള്ളി പറഞ്ഞേക്കാം… മന്ത്രിമാർക്കു വേണ്ടിയാണോ കേരളം..സർക്കാരിന്റെ ഏറ്റവും മുന്തിയ  വകുപ്പിലെല്ലാം മലയാളി..എന്നിട്ട് ഒരു പ്ലാറ്റ്ഫോം ടിക്കറ്റിന്റെ  പ്രയോജനമുണ്ടോ…അതിനും ആയി 5 രൂപ…അവഗണനകൾ ഏറ്റുവാങ്ങാൻ  മാത്രം ചന്തുവിന്റെ ജീവിതം ബാക്കി..ചന്തുവിനു ടൂഷൻ കൊടുക്കേണ്ട  സമയം അതിക്രമിച്ചിരിക്കുന്നു….

Read Article →

വാരശബ്ദം:ഇറ്റലിക്കാർക്ക് ബാലകൃഷ്ണപിള്ളയുടെ മുറി പോരത്രെ….

കേരള പോലീസിന്റെ ഇടി കൊണ്ട് ഇറ്റലി പട്ടാളം  ബാലകൃഷ്ണപിള്ള കിടന്നിരുന്ന  മുറിയിൽ ഓടികയറി കതകടച്ചു..ഒന്നു വിരട്ടിയെന്നെക്കെയാണ് മാധ്യമങ്ങളിലൂടെ  അറിഞ്ഞത്…ആരെയാണോ എന്തോ..എന്തായാലും അന്നു രാത്രി പട്ടാളം ഇറ്റാലിയൻ  പാസ്തയും കഴിച്ചാണ് ഉറങ്ങിയത് എന്ന് അറിയുന്നു…കോൺഗ്രസ്സ് ഇവിടെ  ഭരിക്കുമ്പോൾ അത്ഥിതികളെ സൽക്കരിക്കേണ്ടേ..സൽക്കരിചുകൊണ്ടിരുന്നോളൂ… ഇത്തരം ഒരു ഒടുക്കത്ത സൽക്കാരത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മയിലാണ് സാക്ഷാൽ  രാഹുൽ ഗാന്ധി..ഗ്രാമങ്ങളുടെ സ്പന്ദനമറിയാൻ ആദിവാസികളോടൊപ്പം കഴിഞ്ഞ  വിദ്വാൻ..നാല് സംസ്ഥാനങ്ങളുടെ ഇലക്ഷൻ ഫലം വന്നപ്പോൾ ആ സ്പന്ദനം നല്ലതു  പോലെ അറിഞ്ഞു..ഇതെല്ലാം കണ്ടു പേടിച്ച് രാപ്പനി പിടിച്ച രാഹുൽ ബേബിയെ  ഇനി പിറവത്തു കൂടി വിടാൻ കഴിയില്ലന്നു സോണിയാജി ഉമ്മൻജിയെ അറിയിച്ചെന്നാ  കേട്ടത്..ഇനി ഒരു ആഘാതം കൂടി താങ്ങാൻ കഴിയില്ലന്നാണ് രാഹുലിനെ ചികത്സിക്കുന്ന  വൈദ്യന്മാരെല്ലാം പറയുന്നത്…വൈദ്യന്മാർ രാഹുലിനോട് പറയുന്നത് അടുത്ത  മണിക്കൂറിൽ ഫെസ്ബുക്കിൽ ഇടാറില്ല…പക്ഷേ ഒരു കേരള നിയമസഭ മെമ്പർ അത്  ചെയ്തെന്നിരിക്കും..വിക്കീലീക്സ് പുറത്തു വിടുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ കണ്ടിട്ടാണന്നു  തൊന്നുന്നു നമ്മുടെ മെമ്പർ ഒരു ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുമ്പേ  ഫേസ്ബുക്കിലിട്ടു…ഇത്തരം ഗൗരവസ്വഭാവമുള്ള കാര്യങ്ങൾ ഫെസ്ബുക്ക് പോലൊരു  സമയം കൊല്ലി സൈറ്റിലിട്ടയാൾ തന്നെ പിന്നീട് അത് ഡിലീറ്റ് ചെയ്തു..ഡിലീറ്റ്  ചെയ്യുന്ന കാര്യം പറഞ്ഞു വന്നപ്പോഴാണ് നമ്മുടെ മനസ്സിൽ നിന്ന് ബൊംബൈ രവി  പകർന്നു തന്ന ഈണങ്ങൾ അത്ര പെട്ടന്ന് ഡിലീറ്റ് ചെയ്യാൻ പറ്റുമോ…ആ ആത്മാവിനു  നിത്യ ശാന്തി നേരുന്നു… അടുത്ത മാസം ഇടാനുള്ള മന്ത്രി കുപ്പായം അലക്കി തെച്ചു  വച്ച സഖാക്കമാരുടെ ശാന്തവും സന്തോഷകരവുമായ അന്തരിക്ഷം മുഴുവനും തകർത്തു  ഒരു പാരശാല ശെൽവൻ…ഇതു സി പീ എമ്മിന്റെ ഭരണ സ്വപ്നങ്ങൾ എതിരെയുള്ള  പുതുപ്പള്ളി പൂഴികടകമാണന്നാണ് പറഞ്ഞു കേൾക്കുന്നത്..ഇതിനേക്കാൾ വലിയ  പൂഴികടകങ്ങൽ കണ്ട ഒരാൾ നിറമിഴികളോടെ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നു കഴിഞ്ഞ  ദിവസം പടിയിറങ്ങി..സലാം ദ്രാവിഡ്..നിങ്ങളുടെ ക്രിക്കറ്റ് മറക്കാൻ ഞങ്ങൾക്ക്  എങ്ങനെ കഴിയും…

Read Article →

അങ്ങ് കാലിഫോർണിയിലെ മനുഷ്യരുള്ളോ…

സ്റ്റാർ ഹോട്ടലിൽ കയറി ഒരു കോക്ക് എന്ന് പറയുന്നത് ഒരു ഫാഷൻ  സിമ്പലായി കാണുന്നവരുടെ ശ്രദ്ധക്ക്…ദയവു ചെയ്ത് പെപ്സിയും  കൊക്കകോളയും ഇനി കുടിക്കരുത്…കുടിച്ചാൽ അതിന്റെ ഭവിഷത്ത്  കടുത്തതായിരിക്കും..അറിഞ്ഞുകൊണ്ട് വിഷം വിൽക്കുകയാണ് ഈ  കോള വമ്പന്മാർ… ലോകത്തു മുഴുവനും ഒരേ കോളിറ്റി ഉൽപ്പന്നം വിൽക്കും എന്ന് വീമ്പിളക്കുന്ന  പെപ്സിയും കോക്കും കാലിഫോർണിയയിൽ മാത്രം തങ്ങളുടെ രഹസ്യ ചേരുവയിൽ  മാറ്റം വരുത്താൻ പോകുന്നു..എന്താ കാര്യം ???..കോളയിൽ അടങ്ങിയിരിക്കുന്ന 5-മീത്യൽ ഇമിടസോൾ എന്ന രാസവസ്തു ക്യാൻസറിനു കാരണമാണെന്നു കണ്ടെത്തിയിരിക്കുന്നു ..’ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ തള്ളികളയാൻ ഞങ്ങൾക്കാവില്ല’പെപ്സിയിൽ  നിന്നു ഡയാന ഗിർസ പറയുന്നു..അതുകൊണ്ട്  5-മീത്യൽ ഇമിടസോളിന്റെ അളവു കുറച്ചു കൊണ്ടുള്ള ചേരുവയായിരിക്കും ഇനി  കാലിഫോണിയയിൽ ലഭ്യമാവുക..കാലിഫോർണ്യയിൽ മാത്രമാണ് റെഗുലേറ്ററി  ഏജൻസി ഈ രാസവസ്തുവിനെതിരെ രംഗത്ത് വന്നിട്ടുള്ളൂ എന്നത് കൊണ്ട് ലോകത്തിന്റെ  മറ്റു ഭാഗങ്ങളിൽ പഴയ ചേരുവ തുടരും..ഈ തീരുമാനത്തിനെതിരെ എന്ത് തെറി വിളിക്കണം  എന്ന് എനിക്കറിയില്ല.. പെപ്സിയുടെ വിശദീകരണ പ്രകാരം ഈ രാസവസ്തു എലിയിൽ ക്യാൻസറുണ്ടാക്കുമെന്നെ കണ്ടത്തീട്ടുള്ളൂ ..മനുഷ്യനിൽ എങ്ങനെ  പ്രവർത്തിക്കും എന്ന് അറിയില്ല എന്ന്..ഈ വിഷയത്തിൽ എന്റെ അറിവു വച്ചു  പറയട്ടേ..എലിയിൽ തെളിഞ്ഞ ഒട്ടു മിക്ക ശാസ്ത്ര സത്യങ്ങളുമാണ് ലോകത്തിന്റെ  മുന്നിൽ മനുഷ്യന്റെ കാര്യത്തിൽ ഒരു വസ്തുവിനെ വിഷമെന്നോ മരുന്നെന്നോ തരം  തിരിക്കാൻ കാരണമായിട്ടുള്ളത്…പിന്നെ പെപ്സി നിരത്തുന്ന മറ്റൊരു തമാശയുണ്ട്.. ദിവസം 1000 കുപ്പി കോള കുടിക്കുന്നവർക്കേ ക്യാൻസർ വരികയുള്ളൂ എന്ന്.. ദിവസം 1000 കുപ്പി പോലും… ഇത്തരം വമ്പന്മാർ പടച്ചു വിടുന്ന അന്താരാഷ്ട്ര കോളിറ്റി ഉൽപ്പന്നങ്ങൾ എന്തു  വിലകൊടുത്തും നമ്മൾ മലയാളുകൾ മേടിക്കും..നമ്മുടെ നാരങ്ങ വെള്ളവും ഇളനീരും  ഔട്ട് ഓഫ് ഫാഷൻ..അടുത്ത തവണ ക്യാൻസറു വെള്ളം ഓടറു ചെയ്യുമ്പോൾ..ദയവായി  ഈ പോസ്റ്റ് ഓർത്ത് കൊണ്ട് കുടിക്കണേ.. ആരോടാ ഞാൻ ഈ പറയുന്നത്..സിഗരറ്റ് വലി അർബുദത്തിനു കാരണമാകും എന്ന്  വെണ്ടക്ക അക്ഷരത്തിൽ എഴുതിരിക്കുന്ന കവറു വലിച്ചെറിഞ്ഞ് വലിച്ചു വിടുന്ന  മലയാളിയോട്…എനിക്ക് മാപ്പ് തരൂ…

Read Article →