അച്ഛനും ബച്ചനും പിന്നെ മുരളിയും…മലയാളത്തിലെ പുതിയ താരോദയം….

അതുല്യ നടൻ ഭരത് ഗോപിയുടെ മകൻ എന്ന വിശേഷണം ഒരു പക്ഷേ  ഇന്നു മുരളി ഗോപിക്കു ആവശ്യം ഉണ്ടായെന്നു വരില്ല..അത്രക്ക്  അദ്ദേഹത്തിലെ സിനിമാക്കാരൻ വളർന്നു കഴിഞ്ഞു..മുരളിയുടെ  തിരക്കഥയുമായി എത്തിയ ‘ഈ അടുത്ത കാലത്ത്’എന്ന മികച്ച സിനിമ  കണ്ടപ്പോഴേ വിചാരിച്ചതാണ് ഈ സ്റ്റഫ് ഉള്ള നടനെക്കുറിച്ച് രണ്ട് വാക്ക്  എഴുതണമെന്ന്…ഗോപിസാറിന്റെ കഴിവുകൾ രക്തത്തിൽ അലിഞ്ഞ  മുരളിയെക്കുറിച്ച് പുകഴത്തി പാടാനൊന്നുമല്ല..ഈ നല്ല നടനെ മലയാള  സിനിമയ്ക്കു വേണം എന്ന വലിയ ആഗ്രഹം കൊണ്ട് എഴുതി പോയതാണ്…

ഹിന്ദുവിലും എക്സ്പ്രസ്സിലും ജോലി ചെയ്ത ഒരു പത്രപ്രവർത്തകനായ  മുരളി വഴിതെറ്റി കേറി വന്നതല്ല സിനിമയിൽ…വരേണ്ടത് ഒന്നും വഴിയിൽ  തങ്ങില്ല എന്ന അച്ഛന്റെ ഉപദേശം അനുസരിച്ച് കാത്തിരിക്കുകയായിരുന്നു.. സുഹൃത്തായ ലാൽ ജോസിന്റെ രസികനിൽ അരങ്ങേറ്റം…ആ സിനിമ  ശ്രദ്ധിക്കപെടാതെ പോയതു കൊണ്ട് ഈ നടനെ മലയാളി തിരിച്ചറിയുന്നത്  ബ്ലെസ്സിയുടെ ഭ്രമരത്തിലൂടാവാം…പിന്നീട് കമലിന്റെ ഗദ്ദാമയിലും മികച്ച  പ്രകടനം ആവർത്തിച്ചു..ഇപ്പോൾ  ‘ഈ അടുത്ത കാലത്ത്’എത്തി  നിൽക്കുമ്പോൾ മുരളിയിലെ നടൻ രാകി മൂർച്ച വരുത്തീരിക്കുന്നു…മുരളിയുടെ  ആദ്യ തിരക്കഥയും തരക്കേടില്ലാത്ത അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്… തീരെ ഫ്ലെക്സിബിൾ അല്ലാത്തെ പല നടന്മാരും നല്ല തിരക്കഥകൾ പലതും  അഭിനയിച്ച് നശിപ്പിപിക്കുമ്പോൾ…അത്തരം കഥാപാത്രങ്ങൾ മുരളിയിലേക്ക്  എത്തട്ടേ എന്ന് പ്രതീക്ഷിക്കുന്നു… എമ് എസ്സ് എൻ ഇന്ത്യയിൽ എഡിറ്ററായി ജോലിചെയ്യുന്ന ഈ 39 കാരന് നടൻ  എന്ന നിലയിലും…തിരകഥാകൃത്ത് എന്ന നിലയിലും ഇനി ഒരുപാട് സംഭാവന  ചെയ്യാൻ കഴിയും…മികച്ച എഴുത്തുകാരൻ കൂടിയായ മുരളിയുടെ ഇഷ്ട  സംവിധായകൻ ബ്ലെസ്സിയാണ്…സുഹൃത്തായ ലാൽ ജോസ് പട്ടികയിൽ അടുത്ത  സ്ഥാനത്ത് എത്തും….ഇവരൊക്കെയാണ് തന്റെ ഉള്ളിലെ നടനെ ജനങ്ങളിലേക്ക്  എത്തിച്ചത് എന്ന് അഭിമാനത്തോടെ ഓർക്കുന്നു….അച്ഛനും അതുല്യ നടൻ അമിതാഭ്  ബച്ചനുമാണ് തന്റെ പ്രചോദനം..മുരളി പറയുന്നു…. കഴിവുള്ള മികച്ച നടന്മാർ  പുതിയ തലമുറയിൽ ഇല്ല എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് മുരളി ഗോപി…

Advertisements

6 responses to “അച്ഛനും ബച്ചനും പിന്നെ മുരളിയും…മലയാളത്തിലെ പുതിയ താരോദയം….

  1. ആഹാ…ഇദ്ദേഹത്തിന്റെ ചരിത്രം ഇങ്ങനെ ആയിരുന്നോ…പരിചയപ്പെടുത്തലിനു നന്ദി….നല്ല വേഷങ്ങളും നല്ല കഥകളുമായി ഇദ്ദേഹത്തെ പ്രതീക്ഷിയ്ക്കുന്നു,ഒരു ഭരത് മുരളിയെക്കൂടി പ്രതീക്ഷിയ്ക്കുന്നു…..

    Like

  2. മുരളി ഗോപിയുടെ ആദ്യ തിരക്കഥ അദ്ദേഹം അരങ്ങേറ്റം കുറിച്ച ' രസികന്‍ ' ന്റെ തന്നെ ആയിരുന്നു . ഇത് രണ്ടാമത്തേത് മാത്രം .രസികന്‍ എന്ന ഒന്നാംതരം ട്രാഷ് എഴുതിയതിന്റെ പാപ ഭാരത്തില്‍ നിന്നും അദ്ദേഹം കുറെ എങ്കിലും മോചിതന്‍ ആയിട്ടുണ്ട്‌ .

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w