വാരശബ്ദം: പിറവത്ത് ഒരു സർക്കാരിന്റെ വിധി എഴുതപ്പെടുമ്പോൾ….

മുടിയെ പിടിച്ചുകൊണ്ട് പാണക്കാട് തങ്ങളുടെ രാഷ്ടീയ കളിയിൽ  ആണ് ഈ വാരം തുടങ്ങിയത്..ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ജനം പുറം കാലുകൊണ്ട് ചവിട്ടും എന്ന തങ്ങളിന്റെ കമന്റ് ആരെ ലക്ഷ്യം  വെച്ചാണന്ന്  ഊഹിക്കാവുന്നതേ ഉള്ളൂ..ഈ ഇസ്ലാം എന്നാൽ ലീഗിന്റെ കൊടിക്കീഴിൽ  നിൽക്കുന്നവർ മാത്രമോ എന്നു സംശയം… പാകിസ്ഥാനു ആദ്യ ഓസ്കാർ കിട്ടിയ ആഴ്ച്ച…അവർക്കു മുമ്പെ നമ്മുടെ  കയ്യിൽ നാലെണ്ണം ഉണ്ടെന്ന് വീമ്പിളക്കാം…സലീമിന്റെ അബു പോയിരുന്നെങ്കിലും  വലിയ വിശേഷമൊന്നും ഉണ്ടാകുമായിരുന്നില്ല…അതിനു എങ്ങനെ ദേശിയ  അവാർഡ് കിട്ടി എന്നത് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല…. കേരള പോലീസ് പിടിച്ച ഇറ്റലി പട ഇപ്പോഴും സുഖമായി കഴിയുന്നു…സായിപ്പ്  പലപ്പോഴും ഇന്ത്യയിലെ നിയമങ്ങളെ അവന്റെ ടോയിലറ്റ് പേപ്പറിൽ എഴുതിയ  എന്തോ പോലെ ആണ് കാണുന്നുണ്ട്..നമ്മുടെ കോടതിക്കു മുന്നിൽ അവർ എങ്ങനെ  തലകുനിക്കും…വലിയ പുള്ളികളല്ലേ..അന്താരാഷ്ട കോടതിയിൽ വിചാരണ ആവാം  പോലും..എന്താ അവിടെ അവർക്കു സ്പെഷ്യൽ കൺസഷൻ വല്ലെതും ഉണ്ടോ…

നേഴ്സ് സഹോദരങ്ങളുടെ വേതന തർക്കങ്ങൾ വേദനയായി തുടരുന്നു…പലയിടത്തും  ചിട്ടി പിരിക്കുന്ന ലാഘവത്തോടെ അവരെ ഹോസ്റ്റലിൽ നിന്നു പുറത്താക്കുന്നു…ഇവർക്ക്  വേണ്ടി ശബ്ദിക്കാൻ ഒരു സർക്കാരുമില്ല…ഓരോ ആശുപത്രിയിലും നേഴ്സ്മാർ  സംഘടിച്ചപ്പോൾ ഇപ്പോൾ അവരെ കെട്ടിയിട്ടു പണിചെയ്യിപ്പിക്കാനുള്ള നിയമത്തിനു  മോയലാളിമാർ ശുപാർശ ചെയ്തെന്നാ കേൾക്കുന്നത്…നിമിഷനേരം കൊണ്ട്  അവർ അത് പാസാക്കി എടുക്കും..കാരണം അവരുടെ അച്ചുതണ്ടിലാണല്ലോ  ഇന്ത്യ കറങ്ങുന്നത്… വിളപ്പിൽ ശാലയിൽ മാലിന്യ പ്രശ്നം ക്രീയാത്മകമായി പ്രതികരിക്കാൻ  കഴിയാതെ സർക്കാർ നാറുകയാണ്…ഇത്തരം നിസ്സാര പ്രശ്നങ്ങളിൽ പരിഹാരം  കാണാൽ ഇത്രക്കു സംയമനം വേണോ മന്ത്രി ചേട്ടന്മാരേ… ഇനി പിറവത്തേക്ക്…അവിടെ അനൂപ്  ടോർച്ച്ടിച്ചു തുടങ്ങി..ജേക്കബ് സഖാവും  ഒട്ടും പുറകിലല്ല..ഏപ്രിലിൽ അനൂപ് മന്ത്രിയെ യൂ ഡി എഫ് സ്വപ്നം കാണുമ്പോൾ..ഒരു  മന്ത്രി സ്ഥാനമൊന്നുമല്ല ഇസ്മയിൽ സഖാവിന്റെ മനസ്സിൽ..കുഞ്ഞാപ്പക്കു ഒരു     മന്ത്രി മതി..ചുരുക്കം പറഞ്ഞാൽ പലരുടെയും മന്ത്രി സ്വപ്നങ്ങൾ ആണ് പിറവത്ത്  നിശ്ചയ്യീക്കപെടുക…പിറവം അടുത്ത ആഴ്ച്ച കണ്ണൂരാവാമെന്ന് ചിലർ കവടി  നിരത്തി പറഞ്ഞിട്ടുണ്ട്…സൂക്ഷിച്ചു നടക്കുക..കൈയിൽ ഒരു ടോർച്ച് കരുതുന്നത് നല്ലത്… കഴിഞ്ഞ ആഴ്ച്ച അന്തരിച്ച കേരളത്തിന്റെ സ്വന്തം നാരായണപണിക്കർക്കരുടെ  ഓർമ്മകൾക്കു മുന്നിൽ പ്രണാമം….

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w