ഈ അവാർഡ് വിദ്യക്കു മാത്രം അവകാശപ്പെട്ടതല്ല…

സിൽക്ക് സ്മിത എന്ന മാതക നടിയുടെ പുണ്യ പരിപാവന കഥ  പഠനവിഷയമാക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ചിരിയാണു വന്നത്.. ഇനി അടുത്തത് ഷക്കീലയുടെ ആയിരിക്കും എന്നാണ് ആദ്യം ചിന്തിച്ചത്.. അതിനു ശേഷമാണ് ഞാൻ ‘വൺസ് അപ്പോൺ എ ടൈം ഇൻ മുമ്പൈ’എന്ന  സിനിമ കാണുന്നത്…ഇമ്രാൻ ഹാഷ്മി സ്വന്തം ഭട്ട് പ്രൊഡ്ക്ഷൻസ് വിട്ട്  ഈ ചിത്രം എന്തിനു അഭിനയിച്ചു എന്നറിയാനുള്ള കൗതുകമായിരുന്നു… പക്ഷേ സിനിമയുടെ സ്പന്ദനം അറിയാവുന്ന ഒരു സംവീധായകന്റെ ജനനം  ഇന്റർവൽ ആയപ്പോഴേ അനുഭവിക്കാൻ കഴിഞ്ഞു..അതേ മിലൻ ലുത്രിയ  എന്ന സംവീധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രം…അദ്ദേഹമാണ് സിൽക്കിനെ  പുനർജനിപ്പിക്കാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ തീർച്ചയായും ആകാംഷയായിരുന്നു… പിന്നീടാണ് വിദ്യയാണ് സിൽക്കിന്റെ വേഷം ചെയ്യുന്നത് എന്നറിഞ്ഞു..അത് പക്ഷേ  തികച്ചും ദഹിക്കാൻ കഴിയാത്തത് ആയിരുന്നു…എങ്ങനെ വിദ്യ സിൽക്കാവും.. ആകാംഷ കൂടി വന്നു… സിനിമ ഇറങ്ങി…കണ്ട് കഴിഞ്ഞ് എന്റെ മനസ്സിൽ ആദ്യം തോന്നിയത്  ഇതാണ്..ഇത് വിജയലക്ഷ്മി എന്ന സിൽക്ക് സ്മിതയുടെ കഥയല്ല..മറിച്ച് വിദ്യ  ബാലൻ എന്ന പാലക്കാടൻ പെൺകൊടിയുടെ വിജയ ഗാഥയാണ്..രണ്ട് മണിക്കൂർ  വിദ്യ സിൽക്കായി ജീവിക്കുകയായിരുന്നു…മാർവാടി മോട്ടി ലഡ്ക്കി എന്ന പറഞ്ഞ്  പൂശ്ചിക്കാൻ ശ്രമിക്കുമെങ്കിലും..ഇന്നു ഹോലി ദിനത്തിൽ ഇത് എഴുതുമ്പോൾ എനിക്ക്  ആ സിനിമയിലെ ഊ ലാലാ..ഗാനം പുറത്ത് കേൾക്കാം…അത്രക്കായിരുന്നു ഡേർട്ടി  പിക്ച്ചർ ബോളിവുഡിൽ സൃഷ്ടിച്ച ചലനം…

പട്ടി കടിക്കാൻ വന്നാൽ ‘അയ്യോ’ എന്ന് മലയാളത്തിൽ വിളിക്കുന്ന ചിലനടിമാർ  അങ്ങു ബോളിവുഡിൽ എത്തിയാൽ പിന്നെ എന്നെ കൊലവെറി വുഡില്ലാണ്  പെറ്റിട്ടതെന്നേ പറയൂ…പക്ഷേ അവരിൽ നിന്ന് തികച്ചും വ്യത്യസ്ഥയാണ് വിദ്യ  ബാലൻ..തന്റെ ആദ്യ ചിത്രം മുടങ്ങിപോയ ‘ചക്രം’എന്ന മലയാളം ചിത്രമാണെന്ന്  വിദ്യ എവിടെയും പറയും..ഇത്ര തിരക്കിലായിരിന്നിട്ട് കൂടി ഈ വർഷം ‘ഉറുമി’  എന്ന പ്രിഥ്വി ചിത്രത്തിൽ വിദ്യ വേഷമിട്ടു..എന്തിനു പറയണം ഇന്ന് അവാർഡ്  വാർത്ത അറിഞ്ഞപ്പോൾ ‘ഇത് മലയാളികളുടെ അവാർഡ്’ എന്നാണ് ആദ്യം  പ്രതികരിച്ചത്…അതുകൊണ്ട് തന്നെ ഈ അവാർഡ് മലയാളികൾക്ക് അവകാശപ്പെട്ടതാണ്… സിൽക്ക് സ്മിത ഒരു മാതാക നടിയായിരുന്നു…അവരെ ഒരിക്കലും ഒരു നടിയുടെ  ഗണത്തിൽ പോലും പെടുത്താൻ കഴിയില്ല..80-90 കളിൽ സിൽക്ക് ദക്ഷിണേന്ത്യൻ സിനിമയുടെ അഭിവാജ്യ ഘടകമായിരുന്നു.. സിൽക്കിന്റെ നൃത്തങ്ങൾ മാത്രം കൊണ്ട് രക്ഷപെട്ട പൊട്ട പടങ്ങൾ വളരെ അധികമാണ്… അവരുടെ മരണത്തോടെ ആ സെക്മെന്റ് അങ്ങ് അവസാനിച്ചതൊന്നുമില്ല..പിന്നീട്  ഒരു ഷക്കീല വന്നു(ഡേർട്ടി പിക്ക്ച്ചറിലും ഈ പേര് തന്നെ ഉപയോഗിചിരിക്കുന്നത്  തികച്ചും മനപൂർവമാണ്)..അതു കൊണ്ട് മലയാള സിനമയിൽ സിൽക്കിന്റെ  വിയോഗം വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്ന് പറയാം.. വിദ്യയുടെ സിൽക്കിന് മുൻപ് പറഞ്ഞ സ്മിതയുമായി ഒരു കാര്യത്തിലെ  സാമ്യമുള്ളൂ..രണ്ടു പേരുടെയും അന്ത്യത്തിൽ…അല്ലാതെ വിദ്യയുടെ സിൽക്ക് ഒരു  അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാം…സിൽക്കാവാൻ  വേണ്ടി തന്റെ ശരീര ഘടനയിൽ വരുത്തിയ മാറ്റം ഒരു ബോളിവുഡ് നടിയും ചെയ്യുമോ  എന്നത് സംശയമാണ്…പലപ്പോഴും പല രംഗങ്ങളും അല്പം ഓവറായോ എന്ന്  തൊന്നുമെങ്കിലും..കഥാപാത്രമായി ജീവിക്കാൻ വിദ്യ കാണിച്ച ധൈര്യത്തിനു കൈയ്യടി  കൊടുത്തേ മതിയാവൂ..തുണി ഊരിയെറിഞ്ഞ് ബോൾഡാണെന്ന് പറയുന്ന നടികൾക്ക്  വിപരീതമായി ബോൾഡായി സിനിമയിൽ ജീവിച്ച് വിദ്യക്കു അഭിനന്തനങ്ങൾ…

Advertisements

2 responses to “ഈ അവാർഡ് വിദ്യക്കു മാത്രം അവകാശപ്പെട്ടതല്ല…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w