ഈ അമേരിക്കകാർ ജീവിക്കാനും സമ്മതിക്കില്ല…

ചൈന ഇലക്ട്രോണിക്ക്സ് ഉല്പന്നങ്ങളുടെ വിപണിയിൽ വരുത്തിയ തരംഗം  തന്നെയാണ് ഇന്ത്യ ജീവൻ രക്ഷാ മരുന്നുകളുടെ കാര്യത്തിലും നടത്തിയത്..ഇന്ന്  ആഫ്രിക്ക പോലുള്ള പാവപ്പെട്ട രാജ്യങ്ങളിൽ വിൽക്കുന്നത് ഏറയും ഇന്ത്യൻ  മരുന്നുകളാണ്…അമേരിക്കൻ കമ്പനികളുടെ പത്തിലൊന്ന് വിലയിലാണ്  ഇന്ത്യൻ മരുന്നുകൾ ഈ രാജ്യങ്ങളിൽ വിൽക്കുന്നത്..ഇത് അവസാനിക്കാൻ  പോകുന്നു…നോവാർട്ടിസ് എന്ന സ്വിസ്സ് കമ്പനി ഇന്ത്യൻ മരുന്നുകൾക്കെതിരെ  സുപ്രീം കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്…വിധി അവർക്ക്  അനുകൂലമായാൽ..ഡോ ലീനയുടെ ഭാഷ്യയിൽ’അവിടെ എല്ലാം അവസാനിച്ചു’ …ജീവൻ നിലനിർത്താനുള്ള മരുന്നിൽ പോലും അധിനിവേശം…

ഇന്ന് ലോകത്ത് വിൽക്കുന്ന ഒട്ട് മിക്ക മരുന്നുകളുടെയും പേറ്റന്റ് യൂറോപ്പ്യൻ-അമേരിക്കൻ കമ്പനികളുടെ കയ്യിലാണ്..അതുകൊണ്ട് അവർക്ക് തോന്നുന്ന  വിലയിൽ മരുന്നുകൾ വിൽക്കാം കൊള്ള ലാഭം കൊയ്യാം…ഈ പേറ്റന്റ്  മരുന്നുകളുടെ വിലകുറഞ്ഞ രൂപങ്ങളാണ് ഇന്ത്യ അവതരിപ്പിച്ചത്…തീർച്ചയായും  അത് പാവങ്ങൾക്ക് ഒരു സഹായം തന്നെയാണ്..ലുക്കീമിയ എന്ന ക്യാൻസറിനുള്ള  മരുന്നായ ‘ഗ്ലീവിക്ക്’ഇലാണ് പ്രശ്നങ്ങളുടെ തുടക്കം…ഗ്ലീവിക്ക് തങ്ങളുടെ പേറ്റന്റ്  ആണെന്ന് നോവാർട്ടിസിന്റെ പക്ഷം..അവർ ആ മരുന്നിനു ചുമത്തുന്ന വില പ്രതിവർഷം  70000 ഡോളറാണ്..ഈ മരുന്നിന്റെ ഇന്ത്യൻ രൂപത്തിനു കൊടുക്കേണ്ടിവരുന്നത്  വെറും 2500 ഡോളർ…നൊവാർട്ടിസ് പറയുന്നത് തങ്ങൾ പാവപ്പെട്ട രാജ്യങ്ങൾക്ക്  സബ്സിഡി നൽകുമെന്നാണ്..പക്ഷേ 70000തെ അവർക്ക് എവിടെ വരെ താഴ്ത്താൻ കഴിയും? സുപ്രീം കോടതി നോവാർട്ടിസിനു എതിരാവട്ടേ എന്ന് പ്രാർത്ഥിക്കാം..ഇത്തരം  പ്രവണതകൾ അവസാനിപ്പികാൻ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ ചർച്ച കൊണ്ടേ  സാധിക്കൂ..ഓരോ രാജ്യത്തിന്റെയും സാമ്പത്തികത്തിനനുസരിച്ച് മരുന്നുകൾക്ക്  വിലയിടട്ടേ…നൊവാർട്ടിസ് പറഞ്ഞ വിലക്ക് അവർക്ക് അമേരിക്കയിൽ ഗ്ലിവിക്ക്  വിൽക്കാം..പാവപ്പെട്ട രാഷ്ട്രങ്ങളിൽ ഇന്ത്യൻ കമ്പനികൾക്ക് കുറഞ്ഞ ചിലവിൽ  ആ മരുന്ന് വിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് അനുവദിക്കുക..ചാവാൻ  കിടക്കുന്നവന്റെ ഉള്ളിൽ സൂചി കുത്തികയറ്റുന്ന ഗോണ്ടിനാമോ ആവർത്തിക്കരുത്…

4 responses to “ഈ അമേരിക്കകാർ ജീവിക്കാനും സമ്മതിക്കില്ല…

  1. അതിനല്ലെ പേറ്റന്റ് വെച്ചിരിക്കുന്നത്. മരുന്നുകളും ജീവൻ രക്ഷാവസ്തുക്കളുമെല്ലാം ഇത്തരം നിയമങ്ങളിൽ നിന്നും ഒഴിവാക്കേണ്ടിയിരിക്കുന്നു. ബസ്മതി അരിയുടെ പ്രശ്നം നാം മറക്കാനായിട്ടില്ല. തണുത്തുറഞ്ഞ വെള്ളത്തിൽ, റഷ്യൻ കടലിടുക്കിൽമാത്രം കാണുന്ന ഗോൾഡൻ ഫിഷുകളുടെ വളരെ വിലയേറിയ മുട്ട ഇന്ന് ലോക മാർക്കറ്റിലിറക്കുന്നത് ഇസ്രായേലാണ്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ! പുതിയ ലോകക്രമം!

    Like

  2. ഇത്തരം വിപത്തുകളോട് പ്രതികരിക്കുന്നത് ഇന്റർനെറ്റ് ലോകത്ത് മാത്രം ഒതുങ്ങരുത്..ഇത് തെരുവിൽ എത്തണം..അപ്പോഴേ ലോകം അറിയൂ…

    Like

ഒരു അഭിപ്രായം ഇടൂ