അങ്ങ് കാലിഫോർണിയിലെ മനുഷ്യരുള്ളോ…

സ്റ്റാർ ഹോട്ടലിൽ കയറി ഒരു കോക്ക് എന്ന് പറയുന്നത് ഒരു ഫാഷൻ  സിമ്പലായി കാണുന്നവരുടെ ശ്രദ്ധക്ക്…ദയവു ചെയ്ത് പെപ്സിയും  കൊക്കകോളയും ഇനി കുടിക്കരുത്…കുടിച്ചാൽ അതിന്റെ ഭവിഷത്ത്  കടുത്തതായിരിക്കും..അറിഞ്ഞുകൊണ്ട് വിഷം വിൽക്കുകയാണ് ഈ  കോള വമ്പന്മാർ… ലോകത്തു മുഴുവനും ഒരേ കോളിറ്റി ഉൽപ്പന്നം വിൽക്കും എന്ന് വീമ്പിളക്കുന്ന  പെപ്സിയും കോക്കും കാലിഫോർണിയയിൽ മാത്രം തങ്ങളുടെ രഹസ്യ ചേരുവയിൽ  മാറ്റം വരുത്താൻ പോകുന്നു..എന്താ കാര്യം ???..കോളയിൽ അടങ്ങിയിരിക്കുന്ന 5-മീത്യൽ ഇമിടസോൾ എന്ന രാസവസ്തു ക്യാൻസറിനു കാരണമാണെന്നു കണ്ടെത്തിയിരിക്കുന്നു ..’ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ തള്ളികളയാൻ ഞങ്ങൾക്കാവില്ല’പെപ്സിയിൽ  നിന്നു ഡയാന ഗിർസ പറയുന്നു..അതുകൊണ്ട്  5-മീത്യൽ ഇമിടസോളിന്റെ അളവു കുറച്ചു കൊണ്ടുള്ള ചേരുവയായിരിക്കും ഇനി  കാലിഫോണിയയിൽ ലഭ്യമാവുക..കാലിഫോർണ്യയിൽ മാത്രമാണ് റെഗുലേറ്ററി  ഏജൻസി ഈ രാസവസ്തുവിനെതിരെ രംഗത്ത് വന്നിട്ടുള്ളൂ എന്നത് കൊണ്ട് ലോകത്തിന്റെ  മറ്റു ഭാഗങ്ങളിൽ പഴയ ചേരുവ തുടരും..ഈ തീരുമാനത്തിനെതിരെ എന്ത് തെറി വിളിക്കണം  എന്ന് എനിക്കറിയില്ല..

പെപ്സിയുടെ വിശദീകരണ പ്രകാരം ഈ രാസവസ്തു എലിയിൽ ക്യാൻസറുണ്ടാക്കുമെന്നെ കണ്ടത്തീട്ടുള്ളൂ ..മനുഷ്യനിൽ എങ്ങനെ  പ്രവർത്തിക്കും എന്ന് അറിയില്ല എന്ന്..ഈ വിഷയത്തിൽ എന്റെ അറിവു വച്ചു  പറയട്ടേ..എലിയിൽ തെളിഞ്ഞ ഒട്ടു മിക്ക ശാസ്ത്ര സത്യങ്ങളുമാണ് ലോകത്തിന്റെ  മുന്നിൽ മനുഷ്യന്റെ കാര്യത്തിൽ ഒരു വസ്തുവിനെ വിഷമെന്നോ മരുന്നെന്നോ തരം  തിരിക്കാൻ കാരണമായിട്ടുള്ളത്…പിന്നെ പെപ്സി നിരത്തുന്ന മറ്റൊരു തമാശയുണ്ട്.. ദിവസം 1000 കുപ്പി കോള കുടിക്കുന്നവർക്കേ ക്യാൻസർ വരികയുള്ളൂ എന്ന്.. ദിവസം 1000 കുപ്പി പോലും… ഇത്തരം വമ്പന്മാർ പടച്ചു വിടുന്ന അന്താരാഷ്ട്ര കോളിറ്റി ഉൽപ്പന്നങ്ങൾ എന്തു  വിലകൊടുത്തും നമ്മൾ മലയാളുകൾ മേടിക്കും..നമ്മുടെ നാരങ്ങ വെള്ളവും ഇളനീരും  ഔട്ട് ഓഫ് ഫാഷൻ..അടുത്ത തവണ ക്യാൻസറു വെള്ളം ഓടറു ചെയ്യുമ്പോൾ..ദയവായി  ഈ പോസ്റ്റ് ഓർത്ത് കൊണ്ട് കുടിക്കണേ.. ആരോടാ ഞാൻ ഈ പറയുന്നത്..സിഗരറ്റ് വലി അർബുദത്തിനു കാരണമാകും എന്ന്  വെണ്ടക്ക അക്ഷരത്തിൽ എഴുതിരിക്കുന്ന കവറു വലിച്ചെറിഞ്ഞ് വലിച്ചു വിടുന്ന  മലയാളിയോട്…എനിക്ക് മാപ്പ് തരൂ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w