വാരശബ്ദം:ഇറ്റലിക്കാർക്ക് ബാലകൃഷ്ണപിള്ളയുടെ മുറി പോരത്രെ….

കേരള പോലീസിന്റെ ഇടി കൊണ്ട് ഇറ്റലി പട്ടാളം  ബാലകൃഷ്ണപിള്ള കിടന്നിരുന്ന  മുറിയിൽ ഓടികയറി കതകടച്ചു..ഒന്നു വിരട്ടിയെന്നെക്കെയാണ് മാധ്യമങ്ങളിലൂടെ  അറിഞ്ഞത്…ആരെയാണോ എന്തോ..എന്തായാലും അന്നു രാത്രി പട്ടാളം ഇറ്റാലിയൻ  പാസ്തയും കഴിച്ചാണ് ഉറങ്ങിയത് എന്ന് അറിയുന്നു…കോൺഗ്രസ്സ് ഇവിടെ  ഭരിക്കുമ്പോൾ അത്ഥിതികളെ സൽക്കരിക്കേണ്ടേ..സൽക്കരിചുകൊണ്ടിരുന്നോളൂ… ഇത്തരം ഒരു ഒടുക്കത്ത സൽക്കാരത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മയിലാണ് സാക്ഷാൽ  രാഹുൽ ഗാന്ധി..ഗ്രാമങ്ങളുടെ സ്പന്ദനമറിയാൻ ആദിവാസികളോടൊപ്പം കഴിഞ്ഞ  വിദ്വാൻ..നാല് സംസ്ഥാനങ്ങളുടെ ഇലക്ഷൻ ഫലം വന്നപ്പോൾ ആ സ്പന്ദനം നല്ലതു  പോലെ അറിഞ്ഞു..ഇതെല്ലാം കണ്ടു പേടിച്ച് രാപ്പനി പിടിച്ച രാഹുൽ ബേബിയെ  ഇനി പിറവത്തു കൂടി വിടാൻ കഴിയില്ലന്നു സോണിയാജി ഉമ്മൻജിയെ അറിയിച്ചെന്നാ  കേട്ടത്..ഇനി ഒരു ആഘാതം കൂടി താങ്ങാൻ കഴിയില്ലന്നാണ് രാഹുലിനെ ചികത്സിക്കുന്ന  വൈദ്യന്മാരെല്ലാം പറയുന്നത്…വൈദ്യന്മാർ രാഹുലിനോട് പറയുന്നത് അടുത്ത  മണിക്കൂറിൽ ഫെസ്ബുക്കിൽ ഇടാറില്ല…പക്ഷേ ഒരു കേരള നിയമസഭ മെമ്പർ അത്  ചെയ്തെന്നിരിക്കും..വിക്കീലീക്സ് പുറത്തു വിടുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ കണ്ടിട്ടാണന്നു  തൊന്നുന്നു നമ്മുടെ മെമ്പർ ഒരു ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുമ്പേ  ഫേസ്ബുക്കിലിട്ടു…ഇത്തരം ഗൗരവസ്വഭാവമുള്ള കാര്യങ്ങൾ ഫെസ്ബുക്ക് പോലൊരു  സമയം കൊല്ലി സൈറ്റിലിട്ടയാൾ തന്നെ പിന്നീട് അത് ഡിലീറ്റ് ചെയ്തു..ഡിലീറ്റ്  ചെയ്യുന്ന കാര്യം പറഞ്ഞു വന്നപ്പോഴാണ് നമ്മുടെ മനസ്സിൽ നിന്ന് ബൊംബൈ രവി  പകർന്നു തന്ന ഈണങ്ങൾ അത്ര പെട്ടന്ന് ഡിലീറ്റ് ചെയ്യാൻ പറ്റുമോ…ആ ആത്മാവിനു  നിത്യ ശാന്തി നേരുന്നു… അടുത്ത മാസം ഇടാനുള്ള മന്ത്രി കുപ്പായം അലക്കി തെച്ചു  വച്ച സഖാക്കമാരുടെ ശാന്തവും സന്തോഷകരവുമായ അന്തരിക്ഷം മുഴുവനും തകർത്തു  ഒരു പാരശാല ശെൽവൻ…ഇതു സി പീ എമ്മിന്റെ ഭരണ സ്വപ്നങ്ങൾ എതിരെയുള്ള  പുതുപ്പള്ളി പൂഴികടകമാണന്നാണ് പറഞ്ഞു കേൾക്കുന്നത്..ഇതിനേക്കാൾ വലിയ  പൂഴികടകങ്ങൽ കണ്ട ഒരാൾ നിറമിഴികളോടെ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നു കഴിഞ്ഞ  ദിവസം പടിയിറങ്ങി..സലാം ദ്രാവിഡ്..നിങ്ങളുടെ ക്രിക്കറ്റ് മറക്കാൻ ഞങ്ങൾക്ക്  എങ്ങനെ കഴിയും…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w