എന്താ മോനേ ദിനേശാ..നന്നാവാത്തേ…

ദീദിയോടു ചോദിക്കാതെ സോണിയാജിയെ മനസ്സിൽ കണ്ട് തളത്തിൽ  ദിനേശൻ ഇന്ന് അവതരിപ്പിച്ച തീവണ്ടി ബജറ്റ് വലിയ പ്രതിഷേധത്തിനു  ഇടയാക്കുകയാണ്..ഇയാൾ പത്രമൊന്നും വായിക്കാറില്ലേ..അതോ  ദിനേശൻ ഗണേശനു പഠിക്കുകയാണോ..പാർട്ടിക്കു മുന്നിൽ ഒരു  കൂമാറും ഒന്നുമല്ല എന്ന പിള്ളേച്ചന്റെ സൂക്തങ്ങൾ ഒന്നു  ഓർത്തിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നോ..അതാ  പറയുന്നത് ദിവസവും പത്രം വായിക്കണമെന്ന്..കഴിവതും മലയാളം  പത്രം തന്നെ…

കോച്ചു ഫാക്ടറി എന്ന പതിവു പല്ലവി ഉൾപ്പെടെ കേരളത്തിനു  ഒരു വാഗ്ദാനപെരുമഴ തന്നെ കിട്ടി..കെട്ടി വലിച്ചുകൊണ്ട് നടക്കാൻ  പോലും കൊള്ളാത്ത ഈ വാഗ്ദാനങ്ങൾക്ക് ഒപ്പം കിട്ടി ഒരു ബംഗ്ലൂർ  ട്രെയിനും രണ്ട് മെമുവും..ദിനെശ് തൃവേദി ഇന്ന് അവതരിപ്പിച്ച ബജറ്റ്  കെരളത്തെ സംമ്പദിച്ചു തികച്ചും നിരാശാ ജനകമായിരുന്നു..പോരാത്തതിനു  യാത്ര നിരക്കിൽ ഉണ്ടായ വർദ്ധനയും…ഈ നിരക്കു വർദ്ധനയാണ് മൂപ്പരെ  ഇപ്പോൾ വട്ടം കറക്കുന്നത്..ഇതിനെതിരെ തൃണമൂൽ കോണ്ഗ്രസ്സ് ശക്തമായി  രംഗത്ത് എത്തിയതോടെ മന്ത്രി രാജി എന്ന തന്ത്രവുമായി രംഗത്ത്  എത്തിരിക്കുകയാണ്…പാർട്ടിയൊട് ചർച്ച ചെയ്യാതെയാണ് മന്ത്രി ഈ  തീരുമാനങ്ങൾ എടുത്തത് എന്ന് പാർട്ടി വക്താക്കൾ സൂചിപ്പിച്ചു..മന്ത്രിയെ  പിന്തുണച്ചാണ് കോൺഗ്രസ്സ് സംസാരിച്ചിരിക്കുന്നത്..അതിൽ നിന്നു എല്ലാം  വ്യക്തമാണ്..ഈ ഉമ്മൻ ചാണ്ടി പറഞ്ഞതു കൊണ്ട് രാജിവക്കുന്നില്ല എന്ന്  പറയുന്നത് പൊലെ മന്മൊഹൻ ജി പറഞ്ഞതു കൊണ്ട് രാജിവെക്കുന്നില്ല  എന്ന് വല്ലതും നാളെ പുള്ളി പറഞ്ഞേക്കാം… മന്ത്രിമാർക്കു വേണ്ടിയാണോ കേരളം..സർക്കാരിന്റെ ഏറ്റവും മുന്തിയ  വകുപ്പിലെല്ലാം മലയാളി..എന്നിട്ട് ഒരു പ്ലാറ്റ്ഫോം ടിക്കറ്റിന്റെ  പ്രയോജനമുണ്ടോ…അതിനും ആയി 5 രൂപ…അവഗണനകൾ ഏറ്റുവാങ്ങാൻ  മാത്രം ചന്തുവിന്റെ ജീവിതം ബാക്കി..ചന്തുവിനു ടൂഷൻ കൊടുക്കേണ്ട  സമയം അതിക്രമിച്ചിരിക്കുന്നു….

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w