പിറവത്ത് അനൂപ് തന്നെ…

***ഇതു വീക്ഷണം പത്രത്തിന്റെ സ്പെഷ്യൽ എഡിഷനല്ല..ഇനി  ഒരു പക്ഷേ അങ്ങനെ തോന്നുന്നത് തികച്ചും യാഥിർശ്ചികം മാത്രം*** പിറവം വിധി എഴുതി കഴിഞ്ഞു..ഇനി 21 വരെ കൂട്ടി കിഴിക്കലന്റെ  സമയമാണ്..87ലെ  85 ശതമാനം എന്ന റെക്കോർഡ് മറി കടന്ന്  ഇത്തവണ 86 ശതമാനം പേരാണ് വോട്ടവകാശം വിനയോഗിച്ചത്.. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ജെ ജേക്കബ് മികച്ച ഭൂരിപക്ഷം നേടുമെന്ന്  വി എസ്സ്…മികച്ച പോളിംഗ്  ശതമാനം യൂഡീഫിനെ തുണക്കുമെന്ന് ചെന്നിത്തല..4 ദിവസം കഴിഞ്ഞ്  ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു..എന്ന് പറഞ്ഞ് തല താഴ്ത്തി നടക്കാൻ  പോകുന്നത് ആരാണെന്ന് കണ്ടറിയാം..വിധി എന്തായാലും മഹാനായ  ശെൽവരാജൻ ഉമ്മൻ ചാണ്ടിയെ പിടിച്ചു നിർത്തീരിക്കുന്നത് കൊണ്ട് ഒരു ഭരണമാറ്റം പ്രതീക്ഷിക്കേണ്ട…

ഇനി വിഷയത്തിലേക്ക് വരാം..എന്തു കൊണ്ട് അനൂപ് എന്ന പുതു മുഖം  ഇവിടെ ജയിക്കും എന്ന് ഞാൻ പറയുന്നു..കൂടുതൽ വിശദീകരിക്കാൻ  ശ്രമിക്കട്ടേ..കടുത്ത  എം ജെ  അനുയായികൾ സദയം ക്ഷമിക്കുക..77ൽ അന്നു 27 കാരനായ ടി എം ജേക്കബ്  പിറവത്തു നിന്നാണ് തന്റെ അശ്വമേധം ആരംഭിക്കുന്നത്..34നാലു കാരനായ  മകനു പക്വതയുടെ കാര്യത്തിൽ ഒരു കുറവും ആ നാട്ടുകാർ കാണില്ലെന്നു  ചുരുക്കം..പിന്നെ  ടി എം ജേക്കബിനോടുള്ള ആ നാട്ടുകാരുടെ സ്നേഹം  വോട്ടായി മാറും എന്നതു തീർച്ചയാണ്..കഴിഞ്ഞ തിരഞ്ഞെടുപ്പിലെ  ടി എം  ജേക്കബിന്റെ നേരിയ ഭൂരിപക്ഷമാണ് എൽഡിഫിന്റെ പ്രതീക്ഷയെങ്കിൽ.. വോട്ടെടുപ്പിന്റെ അവസാന ദിവസം നടന്ന ശെൽവരാജനാടകങ്ങൾ ആ പ്രതീക്ഷയും  തകർത്തു എന്നു പറയുന്നതാവും ശരി..കാരണം  എൽഡിഫ് അനുകൂലികൾ ഈ  തിരഞ്ഞെടുപ്പിനു ശേഷം ഒരു അധികാരമാറ്റമായിരുന്നു പ്രതീക്ഷിച്ചിരുന്നത്..പക്ഷേ  ആ രാഷ്ട്രീയ നാടകങ്ങൾ പിറവത്തിന്റെ പ്രസക്തിക്കു മങ്ങലേൽപ്പിച്ചു എന്നു പറയാം…  ക്രൈസ്തവർ പൊതുവേ ഭൂരിപക്ഷമായ പിറവത്ത് ഇരു മുന്നണികളും  ക്രൈസ്തവരെ തന്നെയാണ് രംഗത്ത് ഇറക്കിയത്..ഉമ്മൻ ചാണ്ടി നടത്തിയ  ജനസംമ്പർക്ക പരിപാടികൾ പൊതുവേ അദ്ദേഹത്തിനു ഒരു ക്ലീൻ ഇമേജ്  നേടികൊടുക്കാൻ സാധിച്ചു..അതു കൊണ്ട് തന്നെ ഉമ്മൻ ചാണ്ടി  തുടരുന്നതിനോടാണ് ഭൂരിപക്ഷം ക്രൈസ്തവ സഭകൾക്കും താല്പര്യം..എൻ  എസ് എസും ഏതാണ്ട് ഇതേ നിലപാട് തന്നെയാണ് എടുത്തിരിക്കുന്നത്.. ഓർത്തഡോക്സ് സഭക്കു നല്ല സ്വാധീനമുള്ള പിറവത്ത് ഓർത്തഡോക്സ് കാരനായ  അനുപിനു വലിയ പിന്തുണ ലഭിക്കുമെന്ന് കരുതുന്നു.. മെട്രോയും മോണോയും പിന്നെ ഒപ്പിട്ട് കാരാറിനെല്ലാം ഫ്ലെക്സ് ഉയർത്തിയ  യൂഡിഫ്..അവർക്കെതിരെ  ഭരണവിരുദ്ധം  എന്ന വികാരം ഉണ്ടാകാൻ  സമയം കിട്ടാതെ തമ്മിലടിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇവയെല്ലാം അനൂപ്  ജെക്കബിന്റെ വിജയം ഉറപ്പാക്കും എന്നു ഞാൻ കരുതുന്നു..ഇതു എന്റെ  വെറും പ്രവചനം മാത്രം..ഇതു മാറി എം ജെ ജയിച്ചാൽ നിങ്ങൾ കൂവും  എന്നു എനിക്കറിയാം..ഇപ്പോൾ ഇങ്ങനെയോക്കെ പ്രവചനവരം കൊണ്ടേ  ജീവിക്കാൻ പറ്റു..ഒരു പക്ഷേ ഞാൻ പറഞ്ഞത് സ്ത്യമായാൽ അത്  എന്റെ തലവര മാറ്റത്തില്ല എന്ന് ആരുകണ്ടു..എങ്കിൽ ഞാനും ആവും  ഒരു കുക്കുടാനന്തസ്വാമികൾ..സ്വാമിനി ആവാൻ എനിക്കു കഴിയില്ല. .അല്ലെങ്കിൽ അതിനാണ് ഇപ്പോൾ മാർക്കറ്റ്..ഇനി എങ്ങാനും..ശെ…അത് വേണ്ട…

11 responses to “പിറവത്ത് അനൂപ് തന്നെ…

  1. ആകെക്കൂടി വേണ്ടത്, പണ്ട് ചര്‍ച്ചില്‍ സായിവ് പറഞ്ഞതു പോലെ, വരാനിരിക്കുന്ന ഇരുപത്തി അഞ്ച് വര്‍ഷ കാലത്ത് ലോകത്തെന്ത് നടക്കുമെന്ന് കൃത്യമായി പ്രവചിക്കാനുള്ള കഴിവാണ്; ആ ഇരുപത്തി അഞ്ച് വര്‍ഷം കഴിഞ്ഞതിനു ശേഷം എന്തു കൊണ്ട് താന്‍ പ്രവചിച്ച പോലെയൊന്നും നടന്നില്ല എന്നതിന് വ്യക്തമായ കാരണങ്ങള്‍ നിരത്താനുള്ള സാമര്‍ഥ്യവും.

    Like

  2. ആരിഫ് ഭായി നിങ്ങളുടെ വികാരം ഞാൻ മനസ്സിലാക്കുന്നു..അതിനു 25 വർഷമൊന്നും വേണ്ട..ബുധനാഴ്ച്ച തന്നെ എനിക്കു തെറ്റിയെങ്കിൽ എങ്ങനെ തെറ്റിപ്പോയി എന്ന ഒരു പോസ്റ്റ് പ്രതീക്ഷിക്കുക…

    Like

  3. ഒരു പ്രവചനവുമായി വന്നിരിക്കുന്നു…ജനങ്ങൾ അത് തീരുമാനിച്ചു കഴിഞ്ഞു..നാളിതുവരെ ഒരു എക്സിറ്റ് പോളും സത്യമായിട്ടില്ല..പിന്നെയാണ് ലൗദസ്പീക്കറിന്റെ പ്രവചനം…

    Like

ഒരു അഭിപ്രായം ഇടൂ