തവളരാജൻ ഇനിയും ചാടും…അല്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്തുകൊള്ളും…

വലതു പക്ഷ രാഷ്ട്രീയം ഇന്നു കേരളത്തിൽ മാത്രമാണ് നിലനിൽക്കുന്നത്… ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നെല്ലാം കോൺഗ്രസ് തൂത്തെറിയപെട്ടു  കഴിഞ്ഞു..മൂകനും ബധിരനുമായ പ്രധാനമന്ത്രിയുടെയും കട്ടയും പടവും  മടങ്ങാറായി..ഇങ്ങനെ ഒരു സമയത്താണ് മരുഭൂമിയിലെ നീരുറവ പോലെ  പിറവത്ത് ഒരു വിജയം…അത് കരസ്ഥമാക്കിയതോ ഒരു നെറികെട്ട രാഷ്ട്രീയ  നാടകത്തിലൂടെ..അനൂപിന്റെ വിജയത്തിന്റെ ആധികാര്യതയെ ഇവിടെ  ചോദ്യം ചെയ്യുന്നില്ല..കാരണം തികഞ്ഞ കോൺഗ്രസ് അനുകൂല മണ്ഡലമായ  പിറവത്ത് നടന്നത് വലിയ അത്ഭുതമൊന്നുമല്ല… പക്ഷെ പിറവം തിരഞ്ഞെടുപ്പിന്റെ ദിവസങ്ങൾക്കു മുൻപ് നെയ്യാറ്റിൻകര  എം എൽ എ ശെൽവരാജിന്റെ രാജി തികച്ചും ഞെട്ടിക്കുന്നതായിരുന്നു..എന്നെ  പിച്ചി…നുള്ളി എന്നൊക്കെ കാരണങ്ങൾ പറഞ്ഞു രാജ്യത്തിന്റെ കോടികൾ നശിപ്പിച്ചു  കൊണ്ട് ഇറങ്ങി പോയ ഈ രാഷ്ട്രീയ വഞ്ചകനെ ജനം അന്നുമുതൽ നിരീക്ഷിച്ചു  വരികയായിരുന്നു ( നടന്നു എന്ന് പറയുന്ന കൊടുക്കൽ വാങ്ങലുകളെ കുറിച്ച്  പരമർശ്യക്കാൻ മുതിരുന്നില്ല)…ഇന്ന് ഒരു സ്വകാര്യ ചാനലിനു കൊടുത്ത  അഭിമുഖത്തിൽ തന്റെ യാഥാർത്ഥ്യമുഖം ശെൽവരാജ് വ്യക്തമാക്കുന്നു…  താൻ നെയ്യാറ്റിൻകരയിൽ മത്സരിക്കുമെന്നും..തനിക്കു കോൺഗ്രസിന്റെ  പിന്തുണയുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്..തിരഞ്ഞെടുപ്പിനു വേണ്ടി  താഴെ തട്ടിലെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞെന്നും ബോധിപ്പിച്ചു…ഇനി  ഏതു താഴേ തട്ട്..ഇപ്പോഴേ തറ പ്രവർത്തനമല്ലേ നടത്തുന്നത്… കെ മുരളിധരൻ എന്ന പുലിയെ തിരുവനന്തപുരം കാഴ്ച്ച ബംഗ്ലാവിൽ അടച്ചു  കൊണ്ടാണ് ഉമ്മൻ ചാണ്ടി ഭരണം വളരെ സ്മൂത്തായി ചലിപ്പിക്കുന്നത്.. ശെൽവരാജിനെ ആദ്യം എതിർത്തു കൊണ്ട് രംഗത്ത് വന്നത് ഈ പല്ല് കൊഴിഞ്ഞ (കൊഴിച്ച)പുലിയായിരുന്നു..ശെൽവരാജനെ ചുമക്കേണ്ട ഗതികേട് കോൺഗ്രസിനില്ല  എന്ന് കഴിഞ്ഞ് ആഴ്ച്ച പറഞ്ഞ മുരളിയുടെ ആ ഉശിരൊന്നും ഇന്ന് ചാനൽ അഭിമുഖത്തിൽ കണ്ടില്ല..ഇതെല്ലാം  കൂട്ടി വായിക്കുമ്പോൾ ശെൽവരാജൻ തന്നെ നെയ്യാറ്റിൻകരയിലെ കോൺഗ്രസ്  സ്ഥാനാർദ്ധി എന്നു അനുമാനിക്കാം..

രാജക്കു നൂറു കോടി തട്ടാമെങ്കിൽ തനിക്ക് എന്തു കൊണ്ട് ആയിക്കൂടാ എന്ന്  ഈ മെമ്പർ ചിന്തിച്ചോ എന്തോ…വെറും നിസാരമായി ജനങ്ങളുടെ  പണത്തിനെ കണ്ടു കൊണ്ട്… തോന്നുമ്പോൾ ഇറങ്ങി പൊകാനാണെങ്കിൽ  മത്സരിക്കണമായിരുന്നോ..ഇത്തരത്തിൽ വഞ്ചനകാണിച്ച ഈ രാജാവിനോട്  ജനം പൊറുക്കരുത്…വീണ്ടും മറ്റൊരു ചിഹ്നത്തിൽ ജനങ്ങളെ സേവിക്കാൻ  മുട്ടിയിട്ടു മത്സരിക്കാൻ പൊകുന്നു..ഇങ്ങനെ ഉള്ളവരുടെ സേവനം നമുക്ക്  ആവശ്യമാണോ..നിങ്ങൾ നെയ്യാറ്റിങ്കരക്കാർ ചിന്തിക്കൂ… വീ എസ്സ് ഫാക്ടറിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറെ സീറ്റ് ഒപ്പിക്കാൻ  ഇടത് മുന്നണിക്കു കഴിഞ്ഞു…വി എസ്സിന്റെ നാക്ക് ഇപ്പോൾ പതിവായി  പിഴക്കുന്നത് കൊണ്ട് അവർ ഇപ്പോൾ ഒന്ന് കിതച്ച് നിൽക്കുകയാണ്..ഇത്  മുതലെടുത്ത് നെയ്യാറ്റികര പൊലൊരു മണ്ഡലത്തിൽ മുൻതൂക്കം നേടാൻ ഉമ്മൻ  ചാണ്ടിക്കും കൂട്ടർക്കും കഴിയും എന്ന് ഞാൻ കരുതുന്നു..അതിനു ശെൽവരാജ്  പോലൊരു രാഷ്ട്രീയ വഞ്ചകന്റെ ആവശ്യമുണ്ടോ…അതോ ഈ നിയമസഭയിൽ 72-68 എന്ന സമവാക്ക്യം തന്നെ തുടരെണം എന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ.. കണ്ണൂര് അബ്ദുള്ളക്കുട്ടിയെ ക്ലച്ച് പിടിപ്പിക്കാൻ ഒരൂ സുധാകരൻ മോഡൽ  രാഷ്ടീയമുണ്ടായിരുന്നു..ഇങ്ങു തെക്കൻ കേരളത്തിൽ ആ പരിപ്പ് വേവുമോ  എന്ന് ആദ്യം ചിന്തിക്കുക..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w