മാഷേ ഈ കറുപ്പിനു എന്തോന്ന് അഴകാണന്നാ നിങ്ങൾ ഈ പറഞ്ഞു വരുന്നത്….

കറുപ്പിനഴക് എന്നൊക്കെ പാടിനടക്കമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ  വെളുപ്പിനു തന്നെ ഡിമാൻഡ്…ഐ പി എൽ കാർക്കും കറുപ്പിനോട് എന്തോ  ഒരു അയിത്തം ഉണ്ടെന്നു തോന്നുന്നു..ഇത്തവണ ഒരു ടിമും കറുത്ത ജേഴ്സി  അണിയില്ല…അല്ലെങ്കിലും ഈ ക്രിക്കറ്റുകാരും സിനിമാക്കാരും ഇങ്ങനെയാണ് ..ജീവിക്കുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാനേങ്കിലും കൂടെ ഒരു ജോത്സ്യനേയും  കൊണ്ടുനടക്കും…ഇന്നു ഏതു നിറത്തിനുള്ള അടിവസ്ത്രം ഇട്ടാൽ ശക്തിമാനാവാം ..എത്ര ബാറ്റ് കൂടെ ചുമന്നുകൊണ്ടു നടക്കണം..അത് ചൂമക്കാൻ ഇത്ര പേരെ  കൂലിക്കു നിർത്തണം…എത്ര പേർക്കു നോക്കുകൂലി കൊടുക്കണം..ഇതൊക്കെ  സമയാനുസ്രതമായി ഗണിച്ചു പറഞ്ഞു കൊടുക്കുകയാണ് ഈ സെലിബ്രിറ്റി  ജോത്സ്യന്മാരുടെ പണി…ഇത്തരത്തിലുള്ള ഏതോ മാനം നോക്കിയുടെ  പണിയാണന്നു തോന്നുന്നു കറുപ്പിന്റെ ഈ ദുർവുധിക്കു കാരണം..

ആദ്യ രണ്ട് ഐ പി എൽ സീസണുകളിൽ ജേഴ്സിയിൽ കറുത്തനിറമുള്ള മൂന്നു  ടിമുകൾ ഉണ്ടായിരുന്നു…ഷാരുഖ് ഖാന്റെ ഡോൺ വേഷമണിഞ്ഞു കൊൽക്കത്ത  കുട്ടികൾ ഇറങ്ങി..പക്ഷേ എന്തു പറയാൻ തോൽക്കാൻ മാത്രമായിരുന്നു  അവരുടെ വിധി..അതോടെ ഷാരുഖിന്റെ ജോത്സ്യൻ പറഞ്ഞു’ഈ കറുത്ത  ജേഴ്സിയാണ് എല്ലാത്തിനും കാരണം’…കറുപ്പ് ദൗർഭാഗ്യത്തിന്റെ നിറമാണത്രേ …അങ്ങനെ അവർ ജേഴ്സിയുടെ നിറം പർപ്പിൾ ആക്കി..ഇപ്പോൾ ടിം ജയിക്കാൻ  തുടങ്ങി എന്നു ഷാരുഖ് പറയുന്നു..ഇതരത്തിൽ ജേഴ്സിയിൽ നിന്നു കറുപ്പ്  ഒഴിവാക്കി ഭാഗ്യം ഇരന്നു മേടിച്ചവരാണ് ഡെക്കാണും ദില്ലി ടിമും… കഴിഞ്ഞ സീസണിൽ കൊച്ചിക്കു ഒപ്പം അവതരിച്ച സഹാറയുടെ പൂനെ  വാറിയേഴ്സിന്റെ ജേഴ്സിയും കറുപ്പായിരുന്നു..ദാദയുടെ ഈ താരനിബിഡ  ടിം കഴിഞ്ഞ തവണ തോറ്റ് തുന്നം പാടി..ഒരു അബദ്ധം ഏത് പോലീസുകാരനും  പറ്റും..ഇത്തവണയെങ്കിലും ജയിക്കണം എന്ന് സഹാറ…കാരണം ടിം ധാരാളം  പ്രതിസന്ധികൾ തരണം ചെയ്താണ് ഇത്തവണ അങ്കത്തിനിറങ്ങുന്നത്..അത്കൊണ്ട്  കറുത്ത ജേഴ്സിയെന്ന കുറവു വേണ്ടാ..ഇത്തവണ പൂനെ ടിം ഇറങ്ങുന്നത് വിജയ  നിറമായ നീലയും വെള്ളിയും ചേർന്ന ജേഴ്സിയിലാണ്…അതോടെ ഐ പി എല്ലിൽ  നിന്നു ലളിത് മോഡിക്കൊപ്പം കറുപ്പും ഔട്ടായി… 2012 ലെ ഐ പി എൽ സീസൺ വിജയകരമാവട്ടേ എന്ന് ആശംസിക്കുന്നു..കൂടുതൽ  താരങ്ങൾ ഉണ്ടാവട്ടേ…അതിനിടയിലും നമ്മുടെ റൈഫിക്കും പ്രശാന്തിനു  ജഗദീഷിനുമൊക്കെ കളിക്കാനുള്ള അവസരം നഷ്ടപെട്ടതിൽ ദുഖിക്കുന്നു…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w