പട്ടാളത്തിനു ജനങ്ങളുടെ മറുപടി : സൂചിയുടെ ഭാവി എന്ത്???..

ഗാന്ധിയെ ഞാൻ പുസ്തക താളുകളിൽ കൂടിയാണ് അറിയുന്നത്..മണ്ഡേലയുടെ പ്രവർത്തനങ്ങൾ ഒരു പക്ഷേ എന്റെ കുഞ്ഞു മനസ്സിനു ഉൾകൊള്ളാൻ ആവാത്തതായിരുന്നു അന്ന്..പക്ഷേ ഈ മഹതി എന്റെ ജീവിച്ചിരിക്കുന്ന ഹീറോ ആണ്..ഔങ്ങ് സാങ്ങ് സൂചി…ബർമ്മയുടെ രാഷ്ട്ര മാതാവ്..അവർ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു എന്ന് അറിഞ്ഞപ്പോൾ ജനാധിപത്യ ചിന്താഗതിയുള്ള ഒരു മനുഷ്യൻ എന്ന നിലക്ക് രണ്ടു വരി എഴുതണമെന്ന് തോന്നി..

1990ൽ ബർമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ സൂചിയുടെ നാഷ്ണൽ ലീഗ് ഫോർ ഡെമോക്രസി പാർലമെന്റിലെ എല്ലാ സീറ്റും തൂത്ത് വാരി..ബർമ്മ പട്ടാള ഭരണത്തിൽ നിന്നുള്ള സ്വാതന്ത്രിയം സ്വപ്നം കണ്ടു…പക്ഷെ പട്ടാളം സൂചിയെ തടവിലാക്കികൊണ്ട് ഭരണം തിരിച്ചു പിടിച്ചു..നീണ്ട 21 വർഷം വീട്ടു തടങ്കലിൽ ആയിരുന്നു സൂചി..ജനങ്ങളുടെ അവകാശത്തിൻ മേൽ സ്വേശ്ചാധിപതിമാരുടെ കടന്നുകയറ്റത്തിന്റെ പ്രതീകമായി ബർമ്മയും സൂചിയും ലോകത്തിന്റെ മുനിൽ നിന്നു… 60കളിൽ ഇന്ത്യൻ അംബാസിഡറായ അമ്മക്കൊപ്പം ദില്ലിയിൽ എത്തിയ സൂചി ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്നു പൊളിറ്റിക്സിൽ ബിരുദമെടുത്തു..അതിനു ശേഷം തുടർ പഠനത്തിനായി ഓകസ്ഫോർഡിലേക്ക് പോയി..പിന്നിട് 2010ൽ തടങ്കലിൽ നിന്നു മോചിപ്പിക്കപെട്ട നാൾ മുതൽ ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്നു.. 44 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണു ഇന്നു നടന്നത്..440 അംഗ പാർലമെന്റിൽ ഈ 44നു വലിയ ചലനമൊന്നും ഉണ്ടാക്കാൻ കഴിയില്ല..എന്നാൽ ഈ സീറ്റികളിൻ ബഹുഭൂരിപക്ഷവും പിടിക്കാൻ സൂചിയുടെ പാർട്ടിക്കായാൽ സമീപഭാവിയിൽ ഒരു ഭരണമാറ്റത്തിനായി അവർക്ക് കരുത്തോടെ പ്രവർത്തിക്കാൻ കഴിയും.. 65% വോട്ടുകളുടെ മുൻതൂക്കമാണ് സൂചി തന്റെ മണ്ഡലത്തിൽ ഇതു വരെ നേടിയിരിക്കുന്നത്..അതുകൊണ്ട് തന്നെ വിജയം സുനിശ്ചിതം…പക്ഷേ ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിതീകരിച്ചിട്ടില്ല..പട്ടാളം ഉടായിപ്പ് വേലകളുമായി ഇനിയും വരുമോ എന്നു കാത്തിരുന്നു തന്നെ കാണാം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w