വ്യത്യസ്തമായ പ്രമോഷൻ രീതികളുമായി ഒരു ആഷിഖ് അബു ചിത്രം കൂടി….22 ഫീമേൽ കോട്ടയം..

അവിയൽ ബാൻഡ് എന്ന മ്യൂസിക്ക് ബാൻഡിനെ സാൾട്ട് & പെപ്പറിൽ അവതരിപ്പിച്ച ആഷിഖ് അബു..തന്റെ പുതിയ ചിത്രമായ 22 ഫീമേൽ കോട്ടയത്തിനു വേണ്ടി പുതിയ ഒരു തരം റിയാലിറ്റി പ്രൊമോഷൻ രീതിയാണ് അവലംബിച്ചിരിക്കുന്നത്..ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താൻ ഒരു നടനാണന്നു ഇതുവരെ തെളിയിക്കാൻ കഴിയാത്ത ഫഹ്ദ് ഫാസിലും ഇന്ത്യൻ റുപ്പിയിലെ മികച്ച പ്രകടനവുമായി തിളങ്ങി നിൽക്കുന്ന റിമ കല്ലിങ്കലുമാണ് നായികനായകന്മാർ… തികച്ചും  ഒരു സ്ത്രീപക്ഷ സിനിമയായിരിക്കും 22 ഫീമേൽ കോട്ടയം എന്നു തോന്നിക്കുന്ന തരത്തിലാണ് ഇപ്പോൾ പ്രമോഷൻ നടന്നു കൊണ്ടിരിക്കുന്നത്..നമ്മുടെ ശ്രദ്ധ അധികം പതിഞ്ഞിട്ടില്ലാത്ത 7 സ്ത്രീകൾ..അവർ ഈ സമൂഹത്തിനു നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ..ഇതു ഒരു സിനിമയുടെ പ്രചരണത്തിനാണെങ്കിൽ കൂടി ജനങ്ങളിൽ എത്തിച്ചതിനു അബുവിനും കൂട്ടർക്കും പ്രത്യക അഭിനന്ദനങ്ങൾ…ഇവരാണ് ആ ഉണ്ണിയാർച്ചകൾ..

1.ഷീബ അമീർ – സി എൻ എൻ റിയൽ ഹീറോ 2012 വിജയി..പാവപ്പെട്ട സ്ത്രീകൾക്കിടയിൽ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു…തൃശൂർ സ്വദേശി.. 2.ദയഭായി – 70 കാരിയായ അവർ കോട്ടയത്തു നിന്നു മധ്യപ്രദേശിൽ എത്തി..തന്റെ സകല സുഖങ്ങളും ത്യജിച്ചു മധ്യപദേശിലെ ആദിവാസി ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നു… 3.ഉമ പ്രേമൻ – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തല്പര..തന്റെ ഒരു കിഡ്ണി ഒരു യൗവനക്കാരനു ദാനം ചെയ്തതിലൂടെ മാതൃക കാട്ടി..ഗുരുവായൂരാണ് സ്വദേശം.. 4.പി എം ജിസ്മി- തൃശുരിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി തന്റെ 13 വയസ്സിൽ വെള്ളത്തിൽ മുങ്ങിപ്പോയ രണ്ടു കുട്ടികളെ അതിസാഹസികമായി രക്ഷപെടുത്തി..ധീരതക്കുള്ള അവാർഡ് വിജയി..  5.കുഞ്ഞുമോൾ ജോസ്-  കർഷകശ്രീ അവാർഡ് നേടിയ ആദ്യ വനിത..ജീവിതമധ്യത്തിൽ തന്റെ പ്രിയതമനെ നഷ്ടപെട്ട ഇവർ..18 വർഷത്തിന്റെ അധ്വാനഫലമായി തന്റെ 10 ഏക്കറിൽ പൊന്നു വിളയിച്ചു.. 6.മുത്തുമാരി- 30കാരിയായ മുത്തുമാരി മൂന്നാറിൽ തെയില തോട്ടത്തിൽ പണിയെടുക്കുന്നു..ഒരു ദിവസം പണികഴിഞ്ഞു വീട്ടിലേക്കു പോയ അവരെ ഒരു പുലി അക്രമിച്ചു..ധീരയായ ആ വനിത തന്റെ കൈയിലിരുന്ന കത്തികൊണ്ട് പുലിയെ കൊന്നു.. 7.അജി – എറണാകുളത്ത് ബ്യൂട്ടീഷനായ അവർ 8 മാസം പ്രായമായ അമ്മുകുട്ടി എന്ന കുട്ടിയെ മദ്യപാനിയായ അച്ചന്റെ ക്രൂര പീഡനങ്ങളിൽ നിന്നു രക്ഷിച്ചു.. 8.ടെസ്സ ഏബ്രഹാം- കോട്ടയത്തുകാരി..പ്രായം 22 ആയിരിക്കും എന്ന് അനുമാനിക്കാം..ബാംഗ്ലൂരിൽ എത്തുന്നു..അവിടെ ഈ സ്ത്രീ രത്നത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ആണ് 22 ഫീമേൽ കോട്ടയത്ത്ന്റെ ഇതിവൃത്തം.. ഇത്തരത്തിലുള്ള ഈ പൊസ്റ്റർ പ്രമോഷൻ കൂടാതെ റിയാലിറ്റി വിഡിയൊകളും പാട്ടുകളും യൂറ്റൂബിൽ വയറൽ തരംഗം സൃഷ്ടിക്കുകയാണ്..ഇതു വരെ ലക്ഷം പേരാണ് ഈ വീഡിയോകൾ കണ്ടു കഴിഞ്ഞത്..ചിത്രം ഏപ്രിൽ 13ന് വിഷു റിലീസായി തിയേറ്ററിൽ എത്തും…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w