പാണക്കാട്ട് എന്താ അനൂപിനു കാര്യം…

അഞ്ചാം മന്ത്രി അനൂപിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും എന്ന് പാണക്കാട്  തങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ഗൂട്ടൻസ് ഇപ്പോഴാണ്  ജോണിച്ചായനു മനസ്സിലായത്…അഞ്ചാം മന്ത്രി ഇല്ലെങ്കിൽ അനൂപും  മന്ത്രിയാവില്ല എന്നല്ലേ ആ ഉദ്ദേശിച്ചത്..ഇത്ര കടുത്ത നിലപാട് എടുക്കാൻ  മുഖ്യമന്ത്രി  ഇപ്പോൾ പാണക്കാട്ട് ആക്കിയോ പൊറുതി എന്നു സംശയിക്കുന്നു  കൊടിയേരി സഖാവ്..എന്തായാലും പിറവത്തേക്ക് പെരുന്നാളിനു പോകാൻ  കൊടിവച്ച കാർ കിട്ടിയ്യെ തീരൂ എന്ന് അനൂപ് കൊച്ചൻ..ഇല്ലെങ്കിൽ എങ്ങനെ  നാട്ടുകാരുടെ മുഖത്ത് നോക്കും..എന്തോക്കെ പുകിലായിരുന്നു..മലപ്പുറം കത്തി …മെഷീൻ ഗണ്ണ്..എല്ലാം ഒരു മലപ്പുറം അലി കൊണ്ടു തുലച്ചില്ലേ…ഇനി  പെരുന്നാളിനു 2 ദിവസമേ ഉള്ളു അതിനു മുമ്പ് കാറിൽ കെട്ടിപോയ കൊടി  അഴിക്കേണ്ടിവരുമോ…ഈ സങ്കടമെല്ലാം ആരോടാ ഈ അനൂപ് ഒന്നു പറയുക …സുതാര്യമായ മുഖ്യന്റെ മുറിയിൽ ഇപ്പോൾ ഒന്നും രണ്ടും ഒന്നുമല്ല ഒരുപാട്  മുഖ്യമ്ന്ത്രി എന്നു ലേബലൊട്ടിച്ചവർ കയറി ഇറങ്ങുന്നത് ലൈവായി കണ്ടെന്നു  പറഞ്ഞു അമേരിക്കയിൽ നിന്നു വരെ ഓരോരുത്തർ വിളിക്കാൻ തുടങ്ങിയിരിക്കുന്നു… അല്ലേലും ഈ മുഖ്യന്റെ അടുത്തു പോയിട്ടു ഒരു കാര്യവുമില്ല..അങ്ങേരുടെ  സംയമനം കണ്ടിട്ട് അത് തീരണമെങ്കിൽ ഒരു നാലു വർഷം കൂടി എടുക്കുമെന്ന്  തോന്നുന്നു..ഇനി ഒരു വഴിയേ ഉള്ളു..പാണക്കാട്ട് ചെന്നു സങ്കടം ബോധിപ്പിക്കുക.. അങ്ങനെ പാണക്കാട്ടേക്കു തിരിച്ചു..കൊടി വെക്കാത്ത ജോണിച്ചായന്റെ കാറിൽ.. പക്ഷേ അനൂപിന്റെ ഈ സൗഹൃതസംഭാഷണം ഏറ്റ മട്ടില്ല..അനൂപിനെ കണ്ടുടൻ  ആരാ ഇതു നമ്മുടെ മങ്കടയിലെ അലിയല്ലേ എന്നാണ് ഒറ്റ ചോദ്യം ..പിന്നെ  അവിടെ നിന്നില്ല ജോണിച്ചായനും അനൂപും..ജീവനും കോണ്ട് പിറവത്തേക്ക്.. അതിനിടയിൽ ലീഗിന്റെ അഞ്ചാം മന്ത്രി സമുദായിക സമവാക്ക്യങ്ങളെ  തെറ്റിക്കുമെന്നു കെ.മു…തന്നെ ആറാം തമ്പുരാനാക്കിയാൽ ഈ പ്രശ്നം രമ്യമായി  പരിഹരിക്കാമെന്നു അദ്ദേഹം കൂട്ടിചേർത്തു…

ഒരു അഭിപ്രായം ഇടൂ