ദ്രോബ്ഗ ചെൽസി വിട്ട് ബഗാനിലേക്ക്…

ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമഫലമാണെന്നു തോന്നുന്നു…  ബംഗാൾ ടിമായ മോഹൻ ബഗാനിലേക്ക് ചെൽസി ക്യാപ്റ്റൻ ദ്രോബ്ഗ  വരുന്നു..ഐ ലീഗിന്റെ അടുത്ത സീസൺ മുഴുവൻ കളികളിലും  ദ്രോബ്ഗ ബഗാനു വേണ്ടി കളത്തിലിറങ്ങും..ഒരു ഐ ലീഗ് നേടിയെങ്കിലും  മമതയെ കെട്ടുകെട്ടിക്കാൻ നോക്കാം..ഈ വാർത്ത ഞാൻ കണ്ടത്  ദേശാഭിമാനി കോഴിക്കോട് എഡിഷനിലാണ്..എനിക്ക് വിശ്വസിക്കാൻ  കഴിഞ്ഞില്ല..

ചെൽസിക്കു വേണ്ടി ഗോൾഡൻ ബൂട്ട് നേടിയ താരം ഒരു  കൂതറ ഇന്ത്യൻ ക്ലബിൽ കളിക്കാൻ സമ്മതം മൂളിയോ…വാർത്ത  സ്ഥിതീകരിക്കാൻ ഉള്ള ‘മ’ പത്രങ്ങളിലെല്ലാം തിരഞ്ഞു…ബംഗാളിലെ  വാർത്തയായതു കൊണ്ട് മനപൂർവം അവർ മുക്കിയതാവാം എന്നു തോന്നി …ഉള്ള ഇംഗ്ലീഷ് പത്രങ്ങളെല്ലാം തപ്പി..അതിലും ആ വാർത്തയില്ല..തിരക്കി  തിരക്കി അവസാനം പെർഫോം മീഡിയയുടെ ഗോൾ .കോം സൈറ്റിൽ  എത്തിയപ്പോഴാണ് എനിക്കു സമാധാനമായത്..ചിരിച്ചു ചിരിച്ചു..ഇനി  ചിരിക്കാൻ വയ്യേ…പുശ്ചം തോന്നുന്നു ഈ പത്രപ്രവർത്തനത്തോട്…പാർട്ടി  ഓഫീസിൽ ചായയും പരിപ്പുവടയും കൊണ്ടു വരുന്നവനാണോ ഈ കട്ട്  പേസ്റ്റ് പത്രപ്രവർത്ത്നത്തിന്റെ ശില്പി… ഇനി കാര്യം പറയാം..ഗോൾ.കോം ഏപ്രിൽ ഫൂളാക്കാൻ ഇട്ട വാർത്തയായിരുന്നു  ദ്രോബ്ഗ ബഗാനിൽ ചേരുന്നു എന്നുള്ളത്..ഇതു ഏപ്രിൽ ഒന്നാം തിയതി കാണുന്ന  ഏത് മണ്ടൻ സ്പോട്സ് എഡിറ്റർക്കു മനസ്സിലാവേണ്ടതല്ലേ…പാർട്ടി പത്രം  ആ വാർത്ത അതുപോലെ അച്ചടിച്ചു വച്ചു…ദ്രോബ്ഗയെ കുറിച്ചും മോഹന്‍ബഗാനെ കുറിച്ചും ഒന്നുമറിയാത്തവർക്ക് വേണ്ടി ഗോള്‍.. . കോം ലേഖകന്‍ വാര്‍ത്തയുടെ അവസാനഭാഗത്ത് ഏപ്രില്‍ ഫൂള്‍ എന്നെഴുതിയിരുന്നു… എന്നാല്‍ ഇതും ദേശാഭിമാനി കണ്ടില്ല. ഇതിനു മുൻപ് ഒരിക്കൽ ഹൊട്ട്ഡോഗ് പട്ടി തീറ്റ മത്സരമാക്കിയ ക്രെഡിറ്റും മലയാളത്തിലെ മൂന്നാമെത്തെ വലിയ പത്രമെന്ന് അവകാശപെടുന്ന ഈ പത്രത്തിനു സ്വന്തമാണ്..സഖാക്കന്മാരെ മനസ്സിലാവുന്ന കാര്യങ്ങൾ മാത്രം പ്രസ്ദീകരിക്കൂ..അല്ലെങ്കിൽ അറിയാവുന്ന വല്ലവരെയും ജോലിക്കിരുത്തൂ…

Advertisements

3 responses to “ദ്രോബ്ഗ ചെൽസി വിട്ട് ബഗാനിലേക്ക്…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w