നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒരു പിടി നല്ല ഗാനങ്ങളുമായി യുവ സോണി മ്യൂസിക്കിൽ നിന്നും…

കൊലവെറി ഇന്ത്യയുടെ ദേശിയ ഗാനമാക്കിയ സോണി മ്യൂസിക്ക് മലയാളത്തിലേക്ക്…യുവ എന്ന ഒരു പറ്റം യുവാക്കളുടെ കൂട്ടായിമയിൽ വിരിയുന്ന മ്യൂസിക്ക് ആൽബത്തിലൂടെയാണ് സോണി മലയാള മണ്ണിൽ എത്തുന്നത്…

സച്ചിൻ-ശ്രിജിത്ത് എന്ന സംഗീതസംവീധായകരുടെ ഈണങ്ങൾ തീർച്ചയായും മലയാളിക്കു പുതുമയുള്ള അനുഭവമാകും എന്ന് ഇന്നലെ റിലീസ് ചെയ്ത യുവയിലെ ആദ്യ ഗാനം കണ്ടവർക്കെല്ലാം തോന്നിക്കാണും.. .ഈ ആൽബത്തിൽ ഇനിയും ഇതിലും മികച്ച പാട്ടുകൾ വരാനിരിക്കുന്നതേ ഉള്ളു…ദേശിയ അവാർഡ് നേടിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പാടിയ ഗാനം കൂടാതെ പ്രമുഖർ അണിനിരക്കുന്ന 6 ഗാനങ്ങൾ കൂടി വെരും ദിനങ്ങളിൽ ആസ്വദിക്കാം…നവീൻ മാരാരുടെയും വിവേക് വസിഷ്ടയുടെയും വരികൾ ഈ പാട്ടുകൾക്കു മാറ്റു കൂട്ടുന്നു..സംവിധാനം അൽഫോൺസ് പുത്രൻ…സംഗീതത്തിന്റെ എല്ലാ വഴികളിലൂടെയും സഞ്ചരിക്കുന്ന ഒരു അന്തർദേശിയ ആൽബമാണ് ടീം ലക്ഷ്യമിടുന്നത്…പോപ്പ് ,ഹിപ്പ് ഹോപ്,റിഗേ ഇങ്ങനെ യുവാക്കാളെ തൃപ്തിപെടുത്താനുള്ള എല്ലാ ചേരുവകളും യുവയിലെ പാട്ടുകളിൽ പ്രതീക്ഷിക്കാം എന്ന് അണിയറ പ്രവർത്തകർ പറയുന്നു.. ഏപ്രിൽ 5 ഇറങ്ങിയ നെഞ്ചോടു ചേർത്ത് എന്ന യുവയിലെ ആദ്യ ഗാനം ഒരു ദൃശ്യാനുഭൂതി തന്നെ നൽകുന്നു..യുവനടൻ നിവിൻ പോളിയും നസ്രിയ നസീമും അഭിനയിക്കുന്ന ഈ ഗാനം പാടിയിരിക്കുന്നത് ‘എന്നമോ ഏതോ’ എന്ന ഒറ്റ ഗാനം കോണ്ട് കഴിഞ്ഞ വർഷം ദക്ഷിനേന്ത്യയിൽ നിറഞ്ഞു നിന്ന ആലാപ് രാജുവാണ്…ഇത്തരത്തിലുള്ള മികച്ച ഒരു ഗാന ചിത്രീകരണം ഒരു പക്ഷേ മലയാളത്തിൽ അമൽ നീരദ് ചിത്രങ്ങളിലെ ഞാൻ കണ്ടിട്ടുള്ളു.. യുവക്കും ടീമിനും എല്ലാവിധ ആശംസകളും നേരുന്നു… നെഞ്ചോടു ചേർത്തു എന്ന ഈ പോളപ്പൻ പാട്ട് കാണാതെ പോകല്ലേ….

Advertisements

3 responses to “നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒരു പിടി നല്ല ഗാനങ്ങളുമായി യുവ സോണി മ്യൂസിക്കിൽ നിന്നും…

  1. എന്റെ ഈ പൊസ്റ്റ് ഇടുമ്പൊൾ വെറും 30000 പേർ മാത്രം കണ്ടിരുന്ന ഈ ആൽബം വെറും 24 മണിക്കൂർ കൊണ്ട് 2 ലക്ഷത്തോളം പേർ കണ്ട് കഴിഞ്ഞു…കാണാത്തവർ കാണുക…നിങ്ങൾക്കു ഇഷ്ടപ്പെടും…

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w