കക്കൂസിലെ വെള്ളം കുടിക്കാൻ തയാറായിക്കോള്ളു…..

കക്കൂസിലെ വെള്ളം ബിസ്ലറി കുപ്പിയിലാക്കിയാൽ നിങ്ങൾ കുടിക്കുമോ.. നിങ്ങൾ കുടിച്ചില്ലെങ്കിൽ എന്താ..ഒരു തുള്ളി വെള്ളത്തിനു ഇരക്കുന്ന കോടികൾ ഉണ്ട് ഈ ലോകത്ത്..അവർ കുടിച്ചു കൊള്ളും…മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കക്കൂസിലെ വെള്ളം കുടിവെള്ളം ആക്കുന്നതിനുള്ള ടെക്നോളജിയുമായി രംഗത്ത് എത്തിയിരിക്കുന്നത്…ഈ ഗവേഷണത്തിനു പണം മുടക്കുന്നതാവട്ടേ ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരിൽ ഒരാളും മൈക്രോസോഫ്റ്റിന്റെ സ്ഥാപകനുമായ സാക്ഷാൽ ബിൽ ഗേറ്റ്സ്….

ഇനി നമുക്ക് അവർ വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തെ ഒന്നു പരിചയപെടാം…സൂഷ്മ ജന്തുക്കളായ ബാക്ടീരിയയും നാനോ കണികകളും അടങ്ങിയതാണ് ഈ ശുദ്ധീകരണ യന്ത്രം..ഇതിൽ ബാക്ടീരിയ വെള്ളത്തെ ശുദ്ധീകരിക്കുമ്പോൾ നാനോ കണികകൾ ഈ വെള്ളത്തിൽ നിന്നു ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്നു..ഈ ഹൈഡ്രജൻ നമുക്ക് ഇന്ധനമായി ഉപയോഗിക്കം..പെട്രൊളിനു ശേഷം ഏറ്റവും നല്ല ഒരു ഇന്ധനമായി ആണ് ഹൈഡ്രജൻ കരുതിപോരുന്നത്…. ഞാൻ ആദ്യം തുടങ്ങിയതു പോലെ കുപ്പി വെള്ളത്തിന്റെ നിലവാരം ഒന്നും പുലർത്താൻ ഈ ഉപകരണം വഴി ശുദ്ധീകരിക്കുന്ന വെള്ളത്തിനു കഴിഞ്ഞിട്ടില്ല.. പക്ഷേ നാവു ഒന്നു നനക്കാനായി കരയുന്ന അനേകായിരങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് ഈ ഗവേഷകർ കരുതുന്നു…2013ൽ ഈ ടെക്നോളജി ജനങ്ങളിൽ എത്തിക്കാൻ കഴിയും എന്നാണ് യൂണിവേഴ്സിറ്റി അധികൃതർ കരുതുന്നത്…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w