‘വേലിപ്പുറത്ത്’ ശങ്കരന്‍ അച്യുതാനന്ദൻ….

അങ്ങനെ പാർട്ടി സെക്രട്ടറി എന്ന മാന്യന്റെ പ്രഖ്യാപനം വന്നു…വി എസ്സ് പി ബിക്കു പുറത്ത്..ഒരു തരത്തിൽ പറഞ്ഞാൽ കേരള രാഷ്ട്രീയത്തിൽ നിന്നു പുറത്ത്..ഇനി പ്രതിപക്ഷ നേതാവെന്ന അലങ്കാര പദവി മാത്രം. .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 68 സീറ്റുകൾ നേടാൻ പ്രധാന കാരണമായ നേതാവിനെ സഖാക്കന്മാർ മറന്നു.. വി എസ്സിനു പെൻഷൻ പ്രായം കഴിഞ്ഞെന്നും..80 കഴിഞ്ഞവരെ പോളിറ്റ് ബ്യൂറോയിൽ അടുപ്പിക്കില്ലെന്നു ഉള്ള പുതിയ നിയമമാണ് വി എസ്സിനു വിനയായത്..ആകപ്പാടെ അഭിസാരിക പ്രയോഗത്തിൽ നിറം മങ്ങിനിൽക്കുന്ന വി എസ്സിനെ ഒതുക്കാൻ ഇതിൽ പരം ഒരു നല്ല സമയമില്ലെന്നു ഔദ്യോഗിക വിഭാഗം കരുതി എന്നാണ് തോന്നുന്നത്…

അങ്ങനെ മാർക്സിറ്റ് പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാൾ കൂടി പുറമ്പൊക്കിലേക്ക് തള്ളപ്പെടുന്നു എന്ന സൂചനയാണ് വി എസ്സിനെ പി ബിയിൽ നിന്നു ഒഴിവാക്കിയ തീരുമാനത്തിലൂടെ പുറത്തായിരിക്കുന്നത്…അതോടെ വി എസ്സിന്റെ രാഷ്ട്രീയ ഭാവി ഇവിടെ തീർന്നു എന്ന സൂചനയാണ് നമുക്ക് കിട്ടുന്നത്..പിറവത്തിനു ശേഷം ഉമ്മൻ ചാണ്ടി മന്ത്രിസഭ കൂടുതൽ ആത്മവിശ്വാസത്തിലാണ്..അവർ നാലു വർഷം തുടരണം എന്ന് ജനം ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ് ഉപതിരഞ്ഞെടുപ്പിൽ കണ്ടത്…4 വർഷം കഴിഞ്ഞു ഇടത് പക്ഷം ഭരണം പിടിച്ചാൽ അച്യുതാനന്ദന്റെ പ്രായം 90 കഴിയും..പി ബിയിലേക്ക് 80 പ്രായ പരിധി പറയുന്നവർ ഇനി അദ്ദേഹത്തിനു ഒരു തവണ കൂടി മുഖ്യമന്ത്രി സ്ഥാനം വെച്ചു നീട്ടുമൊയെന്നു തോന്നുന്നില്ല… വി എസ്സ് സഖാവിന്റെ ഒരു കടുത്ത ആരാധകൻ ആയ എനിക്ക് ഇങ്ങനെ എഴുതുന്നതിൽ വിഷമം ഉണ്ട്..പക്ഷെ ഇന്നു കേരളത്തിൽ ഉയർന്നു കേൾക്കുന്ന പ്രതിധ്വനികൾ പലതും പറയാൻ ശ്രമിക്കുന്നത് പറയാതെ വയ്യ..മുതുർന്ന നേതാക്കളുടെ അഭാവം വല്ലാതെ അലട്ടുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ വി എസ്സിനെ പോലുള്ള വലിയ നേതാക്കളുടെ സേവനം ഇനിയും ആവശ്യമുണ്ടന്നു കരുതുന്നു…

Advertisements

2 responses to “‘വേലിപ്പുറത്ത്’ ശങ്കരന്‍ അച്യുതാനന്ദൻ….

  1. .മുതുർന്ന നേതാക്കളുടെ അഭാവം വല്ലാതെ അലട്ടുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ വി എസ്സിനെ പോലുള്ള വലിയ നേതാക്കളുടെ സേവനം ഇനിയും ആവശ്യമുണ്ടന്നു കരുതുന്നു…വേഡ് വെരിഫിക്കേഷൻ എടുത്ത് കളയുക അതാണു കമന്റ് ലഭിക്കാത്തതിന്റെ കാരണം

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w