സർക്കാർ ആശുപത്രികൾ മനുഷ്യ ചന്തകളാവുമ്പോൾ…

നിങ്ങൾ കുട്ടികൾ ഇല്ലാത്തവരാണോ..ഇനിയിപ്പം ഉണ്ടെങ്കിലും കുഴപ്പമില്ല.. നിങ്ങൾക്കു കുട്ടികളെ ആവശ്യമുണ്ടോ…എങ്കിൽ ആ രണ്ടാം നമ്പർ മുറിയിൽ ഇരിക്കുന്ന ഡോക്ടറെ കണ്ടാ മതി…നേഴ്സ് പറഞ്ഞത് കേട്ട് അവർ രണ്ടാം നമ്പർ റൂം ലക്ഷ്യമാക്കി നടന്നു..റൂമിൽ കയറി ഒരു പത്ത് മിനിറ്റ് കഴിഞ്ഞതേ ഉള്ളൂ…. ദാ ഇറങ്ങി വരുന്നു അവർ ഒരു കുട്ടിയേയും കൊണ്ട്..ഇത്ര പെട്ടെന്ന് കൊച്ചിനെ ഉണ്ടാകുന്ന ഈ ഡോക്ടർ ആരാണ് ഉവ്വേ..എനിക്കു കാണാൻ തിടുക്കമായി..ഞാൻ അടുത്തു നിന്ന ഒരാളോട് ചോദിച്ചു..ആ രണ്ടാം നമ്പർ റൂമിൽ എങ്ങനാ മാഷേ ഇത്ര പെട്ടെന്ന് കൊച്ചുങ്ങളെ ഉണ്ടാക്കുന്നത്..ഇനി അതിനും പുതിയ യന്ത്രം വല്ലതും കണ്ടു പിടിച്ചോ…അയാൾ എന്റെ കുടെ പതുക്കെ പറഞ്ഞു…അവിടെ നടക്കുന്നത് മാംസകച്ചവടമാണ്.. ലക്ഷങ്ങൾക്ക് ആ ഡോക്ടറന്മാർ ആവശ്യക്കാർക്ക് കുട്ടികളെ വിൽക്കുകയാണ്… ഈ യൂ പിയിലെ അമോഹ ഗ്രാമത്തിൽ ഇതൊരു വമ്പൻ ബിസ്സിനസ്സ് തന്നെയാണ്..സി എൻ എൻ-ഐ ബി എൻ ലേഖകന്റെ കണ്ണുകളിലൂടെ കുറച്ചു നേരം ഈ ലജ്ജാകരമായ സംഭവത്തെ ഒന്നു കാണാൻ ശ്രമിക്കുക ആയിരുന്നു..ഇനി സി എൻ എൻ യൂ പിയിൽ നടത്തിയ യാഥാർത്ഥ്യ അന്വെഷാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തു വന്ന ഞെട്ടിക്കുന്ന സത്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം….

ഉത്തർ പ്രദേശിലെ അമ്രോഹ എന്ന ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിൽ നടന്നു വരുന്ന ഞെട്ടിക്കുന്ന മനുഷ്യകച്ചവടത്തിന്റെ സത്യങ്ങളാണ് സി എൻ എൻ പുറത്തു വിട്ടത്..ഒരു ഗതിയും പരഗതിയും ഇല്ലാത്ത പാവങ്ങളെ ചതിയിൽ പെടുത്തി അവരുടെ കുട്ടികളെ മോഷ്ടിക്കുക ആണ് ആദ്യ പടി…ഇതിനു നേതൃത്വം നൽകുന്നതാവട്ടെ ആ ആശുപത്രിയിലെ നേഴ്സുമാരും ഡോക്ടർമാരും അടങ്ങുന്ന വലിയ ഒരു ലോബി.. പ്രസവത്തിനും മറ്റും ആശുപത്രിയിൽ വരുന്ന പാവങ്ങളെ ഭീമമായ ബില്ലു കാണിച്ചു പേടിപ്പിക്കുന്നു..കുട്ടിയെ തന്നാൽ 4000 വരെ തരാമെന്നും… ബില്ല് അതിൽ നിന്നു കുറച്ചു കൊള്ളാമെന്നും പറയുന്നു..ഒരു നിവർത്തിയുമില്ലാതെ പാവങ്ങൾ കുട്ടിയെ ഉപേക്ഷിച്ചു മടങ്ങുന്നു..ഈ മോഷ്ടിക്കുന്ന കുഞ്ഞുങ്ങളെ അവർ ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കും..ആവശ്യക്കാരൻ എന്ന വ്യജേന ആശുപത്രിയെ സമീപിച്ച റിപ്പോർട്ടർ മൂന്ന് ലക്ഷം റേറ്റ് പറഞ്ഞാണ് കച്ചവടം ഉറപ്പിച്ചത്…അപ്പോൾ നിങ്ങൾക്ക് ഊഹിക്കാം ഈ ബിസിനസ്സിന്റെ ലാഭം. .പ്രീയപെട്ട അഖിലേഷ് യാദവ്..താങ്കൾ ഇതൊന്നും കാണുന്നില്ലേ…കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം താങ്കളെ ജനങ്ങൾ രാഹുൽ ഗാന്ധിക്കു മുകളിലാണ് പ്രതിഷ്ടിച്ചത്..ഇത്തരം കാടത്തരങ്ങൾ താങ്കളുടെ മൂക്കിന്റെ താഴെ നടക്കുമ്പോൾ…ഇത്തരം സാമൂഹ്യ വിപത്തുകൾ കണ്ടില്ലെന്നു നടിക്കരുത്..ഇതിനു എതിരെ വളരെ ശക്തമായ നടപടി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… കേരളത്തിലെ റിയൽ എസ്റ്റേറ്റുകാർ ദയവായി ഈ പോസ്റ്റ് വായിക്കരുത്…ലാഭമുള്ള ബിസിനസ്സ് അത് കള്ളാണെങ്കിലും കഞ്ചാവണെങ്കിലും മലയാളിക്കു കുഴപ്പമില്ല..തുട്ട് തടഞ്ഞാൽ മതി…ഇതെങ്ങാണും വായിച്ചിട്ടും വല്ല കുട്ടി ബിസിനസ്സ് തുടങ്ങാൻ ആർക്കെങ്കിലും ഒരു സൈഡു വലിവുണ്ടായാലോ…ശിവ..ശിവ..ഞാൻ എഴുത്തു നിർത്തി…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w