തലസ്ഥാന നഗരിക്കു വിഷു കണിയായി മഞ്ഞ രാജധാനി ബസ്സുകൾ…വിഷു ആശംസകൾ…

മമത ചേച്ചി ബംഗാളിൽ ഏഷ്യൻ പെയ്ന്റ്കാരുടെ നീല പെയന്റു പാട്ടയെല്ലാം മൊത്തവിലക്കെടുത്തത് നാം കണ്ടിട്ട് അധിക നാളായിട്ടില്ല..കേരളത്തിലും അത്തരം നിറം മാറ്റങ്ങൾ എല്ലാ ഭരണമാറ്റങ്ങളോടൊപ്പം നാം കണ്ടിട്ടുള്ളതാണ് .പ്രധാനമായും KSRTC ബസ്സുകളിലാണ് ഇത്തരം മാറ്റങ്ങൾ വരുത്താറുള്ളത്…5 വർഷം കഴിഞ്ഞ് വീട്ടിലിരിക്കുമ്പോൾ മന്ത്രിമാർക്ക് അയവിറക്കാൻ ഒരു സ്മാരകമായി ഈ ചായകൂട്ടുകൾ ഇന്നും ചലിച്ചുകൊണ്ടിരിക്കുന്നു…നിറം മാറ്റി അതിന്റെ ക്രെഡിറ്റ് സ്വന്തം പേരിൽ എഴുതുന്നതിനു എല്ലാവർക്കും വലിയ ഉത്സാഹമാണ്…പക്ഷേ ഈ നിരത്തിൽ ഓടുന്ന വണ്ടികളെല്ലാം നല്ല കണ്ടീഷാണാലിറ്റിയിൽ ആണോ എന്ന് ആരും നോക്കാറില്ല..മഴക്കാലമായാൽ പല ബസ്സുകളിലും പോപ്പി കൂടയില്ലാതെ കയറാൻ പറ്റില്ല..ബസ്സുകൾ വഴി നീളെ ബ്രേക്ക് ഡൗൺ ആവുന്നത് പുതിയ സംഭവമൊന്നുമല്ല..ഇങ്ങനെ ചക്രശ്വാസം വലിക്കുന്ന KSRTCക്ക് ഒരു പുതിയ നിറം കൂടി നൽകാൻ തിരുവന്തോരത്തുകാരാൻ ട്രാൻസ്പോർട്ട് മന്ത്രി ശ്രീ ശിവകുമാർ തീരുമാനിച്ചിരിക്കുന്നു..ഏപ്രിൽ 12 മുതൽ തലസ്ഥാനത്ത് മഞ്ഞ നിറമണിഞ്ഞ് രാജധാനി വണ്ടികൾ ഓടി തുടങ്ങി..20 വണ്ടികളാണ് ആദ്യ ഘട്ടത്തിൽ നിരത്തിൽ ഇറങ്ങുക..ഇപ്പോൾ തിരുവനന്തപുറത്ത് മാത്രമേ മഞ്ഞ വണ്ടി ഇറങ്ങുകയുള്ളൂ..വെഞ്ഞാറമ്മൂട്,പാപ്പനംകോട്,കിഴക്കേക്കോട്ട എന്നീ ബസ്സ് സ്റ്റാൻഡുകളെ ബന്ധിപ്പിച്ചു കൊണ്ട് നഗരത്തിൽ മാത്രമാവും രാജധാനി സർവിസ് നടത്തുക..താമസിയാതെ കോട്ടയം,തൃശ്ശൂർ,മലപ്പുറം എന്നിവടങ്ങളിലും മഞ്ഞ വണ്ടി ഓടി തുടങ്ങുമെന്നും KSRTC അറിയിച്ചു..ഈ പ്രഖ്യാപനം ലീഗിനെയും മാണിയേയും മാത്രം ഉദ്ദേശിച്ചുട്ടുള്ളതാണെന്നു തോന്നുന്നു..പക്ഷേ ഒരു കാര്യം എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല..ഈ നിറം മാറ്റത്തിലൂടെ KSRTC യെ ലാഭത്തിലാക്കാൻ കഴിയുമെന്നു മന്ത്രി..അതിനു ‘ബസ്സിന്റെ’ മാത്രം നിറം മാറിയാൽ മതിയോ മന്ത്രീ…

Advertisements

6 responses to “തലസ്ഥാന നഗരിക്കു വിഷു കണിയായി മഞ്ഞ രാജധാനി ബസ്സുകൾ…വിഷു ആശംസകൾ…

 1. അറിഞ്ഞിടത്തോളം ശിവകുമാര്‍ ഒരു SNDP ക്കാരനാണ്. അപ്പോള്‍ മഞ്ഞനിറത്തിനോട് പ്രത്യേക മമത ഉണ്ടാവുമാന്നു പറയേണ്ടതില്ലല്ലോ. പിന്നെ മഞ്ഞ പെയിന്റു കെട്ടിക്കിടക്കുന്ന പെയിന്റു കമ്പനികളുടെയും നല്ല കാലം. വേറൊരു കാര്യം വണ്ടിയുടെ കണ്ടിഷന്‍ അത് മൊത്തം പോക്കാ. ചില വണ്ടികള്‍ മൊത്തം തുള്ളി വിറക്കുകയാണ്. പ്രത്യേകിച്ച് ദീര്‍ഘദൂരന്മാര്‍

  Like

 2. തുഗ്ലക്കിന്റെ പ്രേതം ഇന്നും അലഞ്ഞു നടക്കുന്നു, ഇടക്കിടയ്ക് ചില മന്ത്രിമാരില്‍ ആവേശിക്കുന്നു.

  Like

 3. ഇനി നായര് വണ്ടി പ്രതീക്ഷിക്കാം…ഈഴവ വണ്ടി…നായരു വണ്ടി..നസ്രാണി വണ്ടി…ലീഗ് വണ്ടി…ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു…

  Like

 4. ആരുടെ പ്രേതമായാലും എന്തു കളറു മാറ്റിയാലും…ആര്യാടനു ഉറപ്പുള്ളപോലെ കേരളത്തിൽ നിന്നു ചുവന്ന നിറം ചുരണ്ടി കളയാൻ കഴിയുമോ എന്ന് എനിക്ക് തോന്നുന്നില്ല…

  Like

 5. ഈ ഇരുമ്പ് തുരുമ്പിക്കാതെ അടിക്കുന്ന പ്രൈമര്‍ ഇല്ലേ, മഞ്ഞ കളറില്‍ കിട്ടുന്ന പ്രൈമര്‍ ..? അത് തന്നെ സാധനം…! അത് തുരുമ്പിച്ചാലും അടിക്കാം.

  Like

 6. അത് കലക്കി വിഷ്ണു…പ്രൈമർ ആണെങ്കിലും പോളിഷ് ആണെങ്കിലും തിരുവന്തോരം മഞ്ഞകടലാവും..വണ്ടി 20 അല്ലേ..ഓഫ് സീസണിൽ ശിവഗിരിക്കു വിടാനും പ്ലാനുണ്ട്…

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w