അഗ്നിദേവി….

പുരുഷന്മാർ മാത്രം കൈയ്യടക്കി വച്ചിരുന്ന് ഡിഫൻസ് റിസർച്ചിൽ ഒരു ആലപ്പുഴക്കാരി ഇന്നലെ വിജയ ഗാഥ കുറിച്ചു..ഡോ.ടെസ്സി തോമസ്സ്. .ഇന്നലെ ഇന്ത്യ 5000 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റിക്ക് മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചപ്പോൾ ആ പ്രോജക്ടിന്റെ തലപ്പത്തിരുന്ന ഈ പദ്ധതിയുടെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച ടെസ്സി തോമസ്സിനേയും ടീമിനേയും അഭിനന്ദിക്കാതെ വയ്യ…ഇന്ത്യൻ ആയുധപ്പുരയിലേക്ക് ഒരു വജ്രായുധം കൂടി…

19 ഏപ്രിൽ 2012ൽ ഓഡീഷയിലെ വീലർ ദ്വീപിൽ നിന്നു അഗ്നി 5 കുതിച്ചുയർന്നപ്പോൾ ഇന്ത്യൻ പതിരോധസേന കൂടുതൽ കരുത്താർജിക്കുന്നതാണ് നാം കണ്ടത്..പരീക്ഷണത്തിൽ കൃത്യമായി ലക്ഷ്യത്തിൽ എത്താൻ അഗ്നിക്കു കഴിഞ്ഞു എന്ന് ശാസ്ത്രഞ്ജർ വിലയിരുത്തി..ഏഷ്യ മുഴുവനും യൂറോപ്പിന്റെ 70 ശതമാനം സ്ഥലങ്ങളും അഗ്നിയുടെ പരിധിക്കുള്ളിൽ പെടും..ചൈനയുടെ ഉത്തരമേഘലകളിൽ പോലും ചെന്നെത്താൻ കഴിയുന്ന അഗ്നിയെ കുറിച്ച് ചൈന വിമർശനം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.. ഇത്തരത്തിൽ നാഴികകല്ലായ അഗ്നി ടിമിനെ നയിക്കാൻ നിയോഗിക്കപെട്ടത് ആലപ്പുഴ കാരി ഡോ. ടെസ്സി തോമസ്സിനേയാണ്..ഒരു മിസൈൽ പ്രോജക്ട് നയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത..തൃശൂർ ഗവണ്മെന്റ് എഞ്ജിനീയറിംഗ് കോളേജിൽ ബിരുധമെടുത്ത അവർ പൂനൈ ഡിഫൻസ് ഇൻസ്റ്റിറ്റൂട്ടിൽ മിസൈൽ ശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദമെടുത്തു…ഇപ്പോൾ ഹൈദരാബാദ് ഡിഫൻസ് റിസർച്ച് സെന്ററിലെ പ്രധാന ശാസ്ത്രഞ്ജ…2009 ൽ അഗ്നി 5 പ്രോജക്ടിന്റെ ഡയറക്ടറായി നിയമിതയായി..ഈ ചെറിയ സമയം കൊണ്ട് അഗ്നിയെ ലക്ഷ്യത്തിൽ എത്തിക്കാൻ അവർ നടത്തിയ പരിശ്രമങ്ങൾ ഒരു പക്ഷേ നമ്മൾ വിസ്മരിച്ചു പോയേക്കാം..പക്ഷേ ഇപ്പോൾ ഭാരതത്തിന്റെ ഈ മിസൈൽ വനിതക്കു ഒരു വലിയ കൈയ്യടി നൽകാം നമുക്ക്.. അഗ്നി 5 ഇനി 5 പരീക്ഷണ വിക്ഷേപണങ്ങൾക്കു ശേഷം 2014-2015ൽ പ്രവർത്തന സജ്ജമാവും…

Advertisements

5 responses to “അഗ്നിദേവി….

  1. പൊട്ടിപ്പൊളിഞ്ഞ കൂരയില്‍ ഇരുന്നു ഭക്ഷണം കിട്ടാതെ നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്ന മകനു ,കോരപ്പന്‍ ദൂരെ ആകാശത്തൂടെ പായുന്ന മിസയിലിനെ കാട്ടിക്കൊടുത്തു തല്‍ക്കാലം കരച്ചില്‍ നിര്‍ത്തിച്ചു…

    Like

  2. ആചാര്യൻ പറഞ്ഞു വരുന്ന സത്യത്തെ ഞാൻ തള്ളികളയുന്നുല്ല..കോരപ്പൻ മകനു കാണിച്ചു കൊടുത്ത ആ മിസൈൽ ഒരു ശത്രു രാജ്യം ഇന്ത്യക്കു എതിരെ പ്രയോഗിച്ചതാണെങ്കിലോ..ഇന്ന് അവർ അരപട്ടിണിയിൽ ജീവിക്കുമ്പോൾ നാളെ അവർക്ക് ജീവൻ തന്നെ കാണുമെന്ന് ആരു കണ്ടു..രാജ്യ സുരക്ഷ ആവശ്യമാണ്..അതിനൊപ്പം ദാരിദ്രയവും നമുക്ക് തുടച്ചു മാറ്റണം ..

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w