രാജേട്ടനു മുന്നിൽ തോൽക്കാൻ പോകുന്നത് ആര് ?

സ്വന്തമായിട്ട് തിന്നുകയുമില്ല എന്നാൽ മറ്റുള്ളവരെ ഒട്ടു തീറ്റിക്കുകയുമില്ല എന്ന് പറയുന്നത് പോലെയാണ് കേരളത്തിലെ ബി ജെ പിയുടെ സ്ഥിതി.. ഇതിനു ഈ അടുത്തകാലത്തൊന്നും ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട താനും.. ഒ രാജഗോപാൽ എന്ന അവരുടെ ഏറ്റവും ജന പിന്തുണയുള്ള നേതാവിനെ നെയ്യാറ്റിങ്കരയിൽ മത്സരിപ്പിക്കാൻ പോകുന്നു എന്ന വാർത്ത ഇരു മുന്നണികളും തീർച്ചയായും ഞെട്ടലോടെയാവും കേട്ടത്..രാജേട്ടൻ ആരുടെ വിധിയാവും മാറ്റുന്നത് ലോറൺസിന്റയോ ശെൽവരാജന്റെയോ…

ഒ രാജഗോപാൽ കേന്ദ്ര റയിൽവേ സഹമന്ത്രി ആയിരുന്നത് ഒറ്റ തവണ.. പിന്നീട് ആ പേര് ജനങ്ങളുടെ മനസ്സിൽ നിന്നു മായാത്ത വിധം ഒരു തരംഗമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു..ഇതു തന്നെയാണ് ബി ജെ പി ഗൂജറാത്തിലും കർണ്ണാടകത്തിലും ചെയ്തു കൊണ്ടിരിക്കുന്നത്.. .ഭരണ യന്ത്രത്തിന്റെ കടിഞ്ഞാൻ അവർക്കോന്നു കിട്ടിയാൽ മതി പിന്നെ മറ്റൊരു പാർട്ടിക്കും അവിടെ രക്ഷയില്ല..ഞാൻ പറഞ്ഞു വന്നത് രാജേട്ടന്റെ കാര്യമായിരുന്നല്ലോ…മന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം അദ്ദേഹം മത്സരിച്ച തിരഞ്ഞെടുപ്പിലെല്ലാം ജനങ്ങൾ അദ്ദേഹത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്..ബീ ജെ പിയുടെ വോട്ട് വിഹിതം കേരളത്തിൽ വളരെ തുശ്ചമാണെന്നിരിക്കെ ഒ രാജഗോപാൽ താൻ മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം ആ വിഹിത കണക്കുകളിൽ നിന്ന് എത്രയോ ഏറെ വോട്ടുകളാണ് നേടിയത്..അത് നമ്മോടു പറയുന്നത് ഒരു വലിയ ഭാഗം നിഷ്പക്ഷ വോട്ടർന്മാരെ പിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ്.. ഒന്നര ലക്ഷം വോട്ടറന്മാർ ഉള്ള മണ്ഡലമാണ് നെയ്യാറ്റിൻകര..അവിടെ കഴിഞ്ഞ പ്രാവശ്യം സി പി എമ്മിന്റെ ശെൽവരാജ് നേടിയത് 49 ശതമാനം വോട്ടാണ്. .കോൺഗ്രസ്സിനു കിട്ടിയതാവട്ടെ 43 ശതമാനവും..അവിടെ അന്ന് ബി ജെ പിക്കു വേണ്ടി മത്സരിച്ച അത്തിയനൂർ ശ്രീകുമാറിനു കിട്ടിയത് വെറും ആറു ശതമാനം വോട്ട്..വെറും 6000 വോട്ട്..ശെൽവരാജ് വിജയിച്ചത് 6702 വോട്ടിന്.. ഒ രാജഗോപാലിനെ പോലൊരു പ്രസ്റ്റീജ് സ്ഥാനാർത്ഥിയെ നിർത്തി മൂവായിരവും അയ്യായിരവും വോട്ടിനു വേണ്ടി ബി ജെ പി എന്തായാലും ശ്രമിക്കില്ല എന്നത് ഉറപ്പാണ്..അപ്പോൾ ഇടത് വലതു പക്ഷ വോട്ടുകളിൽ ഒരു പങ്ക് ബി ജെ പിയുടെ പെട്ടിയിലാവും എന്ന് തീർച്ച..ഇവിടെയാണ് കേരള രാഷ്ട്രീയത്തിൽ ബി ജെ പി എന്ന പാർട്ടി തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നത്.. ലോറൻസിനെ ഇടത് സ്വതന്ത്രനാക്കാൻ പാർട്ടി തീരുമാനിച്ചപ്പോഴേ ഇടതു പാളയത്തിൽ അപശബ്ദങ്ങൾ ഉയർന്നു കഴിഞ്ഞു..യു ഡി എഫിലാണെങ്കിൽ മുരളിധരൻ ഇടഞ്ഞു തന്നെ നിൽക്കുന്നു..കൂടാത്തതിനു തങ്ങളുടെ എമ്മ് എൽ എ ആയിരുന്ന ആളെ ഇടത്തുനിന്നും പിന്നെ വലത്തുനിന്നും പിന്നീട് പടിഞ്ഞാറു നിന്നും കിഴക്കു നിന്നുമൊക്കെ കുത്തി അഞ്ചു വർഷം ആ കസേരയിൽ പിടിച്ചിരിത്തണോ എന്ന കൺഫ്യുഷനും ജനങ്ങളുടെ ഇടയിൽ ഉണ്ട്.. കാര്യം എന്തൊക്കെ തന്നെയായാലും രാജേട്ടൻ ജയിക്കില്ല എന്നു വ്യഖ്യാനിക്കാനല്ല ഈ പോസ്റ്റ്..അദ്ദേഹത്തിനു ജയിക്കാനുള്ള എല്ലാ അർഹതയുമുണ്ട്..എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനർദ്ധിത്വം തീർച്ചയായും കേരളത്തിലെ പ്രധാന മുന്നണികളൂടെ നേർക്കുനേർ മത്സരത്തെ ഒരു ത്രികോണ മത്സരം എന്ന രീതിയിലേക്ക് മാറ്റിയിരിക്കുന്നു എന്ന് പറയാം..

Advertisements

8 responses to “രാജേട്ടനു മുന്നിൽ തോൽക്കാൻ പോകുന്നത് ആര് ?

  1. എന്തായാലും നാടാര്‍, നായര്‍, ഈഴവ വോട്ടുകള്‍ യൂഡിയെഫിനെതിരായി കേന്ദ്രീകരിച്ചു കഴിഞ്ഞു, ഇനി അത് എല്‍ഡിയെഫിനു പൂര്‍ണമായും ലഭിച്ച് ഒരു വന്‍ മുന്നേറ്റമുണ്ടാകുന്നത് തടയിടുവാനും കഴിയുമെങ്കില്‍ ഒരു ത്രികോണ മസരത്തിന്റെ കുഴമറിച്ചില്‍ സൃഷ്ടിച്ച് യൂഡിയെഫിനെ വിജയിപ്പിക്കുവാനും വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന കളി. അതിനായി ശെല്വനു കൊടുത്ത ആറു കോടിയുടെ ഒപ്പം മറ്റൊരു പത്തു കോടി കൂടി ചിലവാക്കുവാനും കോണ്‍ഗ്രസുകാര്‍ മടിക്കില്ല, കിട്ടിയാല്‍ ബീജേപ്പിക്കാര്‍ക്ക് കയ്ക്കുകയുമില്ല (അതാണല്ലോ ചരിത്രം)രാജഗോപാല്‍ കുറഞ്ഞത് ഇരുപത്തയ്യായിരം വോട്ടെങ്കിലും പിടിച്ചാലേ ശെല്‍‌വന് എന്തെങ്കിലും സാധ്യതയുള്ളു.

    Like

  2. ചില കാര്യങ്ങള്‍ പറയാതെ വയ്യ ….നെയാട്ടിന്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന സ്ഥാനര്തികളെ നിഷ്പക്ഷമയീ വില ഇരുത്തിയാല്‍ ചില കാര്യങ്ങള്‍ സമ്മതിച്ചേ മതിയാവു….1 ഉപതിരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന സ്ഥാനര്തികളില്‍ അഴിമതിയുടെ കറ പുരളാത്ത ആള്‍…2 . എതിരാളികള്‍ക്ക് പോലും പൊതു സമ്മതനായ ഒരാള്‍…3 . അന്യം നിന്ന് പോകുന്ന ആദര്ശ നേതാക്കളില്‍ ഒരാള്‍…4 സൌമ്മ്യതയുടയും സ്നേഹത്തിന്റെയും വക്താവ്….5 കേരളത്തിന്‌ വേണ്ടി വളരെ നന്നായീ പ്രവര്‍ത്തിച്ച ഒരാള്‍6 എല്ലാ മത വിഭാഗങ്ങളും ഒരു പോലെ അങ്ങീകരിക്കുന്ന ഒരാള്‍…7 കഴിവില്‍ എതിരാളികളെ ക്കാള്‍ ഒരുപിടി മുന്‍പില്‍ ഉള്ള ഒരാള്‍….8 നിഷ്പക്ഷമതികള്‍ക്ക് വിശുവസിക്കാവുന്ന ഒരാള്‍…..മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ രാജേട്ടനിലേക്ക് വിരല്‍ ചൂണ്ടാന്‍ എന്നെ പ്രേരിപ്പിക്കുന്നു………മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കും എങ്കില്‍…. നിഷ്പക്ഷമായ് ഒരു തിരഞ്ഞെടുപ്പില്‍…. കഴിവിന് മുന്ഗണന കൊടുക്കുമെങ്കില്‍ ഈ പ്രാവിശ്യം വിജയിക്കുന്നത് ഓ രാജഗോപാല്‍ ജി ആയിരിക്കും….. മനസുകൊണ്ട് എന്റെ വോട്ടു അദ്ദേഹത്തിന്……

    Like

  3. ബൈ-ഇലക്ഷനില്‍ ഇപ്പോഴും ഭരിക്കുന്ന പാര്‍ട്ടിക്ക് വോട്ടു കൊടുക്കണം. അല്ലെങ്കില്‍ ആ നാട്ടില്‍ ഒന്നും നടക്കില്ല!

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w