പവർകട്ടിനു ബദലായി ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റ്…

കേരളത്തിൽ കറന്റ് കട്ട് തുടരുന്നു..ആദ്യം വൈകിട്ട് അരമണിക്കൂറിൽ തുടങ്ങിയ കട്ട് ഇപ്പോൾ ദിവസം അരമണിക്കൂറേ കറന്റ് ഉള്ളൂ എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു..കുഞ്ഞാപ്പക്കും കൂട്ടർക്കും ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്ത് കൊടുത്ത് ആര്യാടൻ കേന്ദ്ര പൂളിൽ നിന്നു ലഭിച്ച വൈദ്യുതി എല്ലാം വേസ്റ്റാക്കി എന്നാണ് പുതിയ സംസാരം..പെണ്ണു കേസുകളിൽ മാത്രം ഇടപെട്ടിരുന്ന ജനകീയ പൊലീസ് എപ്പോൾ കെ എസ് ഇ ബിക്കു നേരെയും തിരിഞ്ഞു തുടങ്ങി എന്നാണ് കേൾക്കുന്നത്..ജീവനക്കാർ കറന്റ് കട്ടു ചെയ്യുന്നതിന്റെ തൊട്ടുമുമ്പ് സ്വയരക്ഷക്കു വല്ലതും കയ്യിലുണ്ട് എന്ന് ഉറപ്പുവരുത്തുക..

ജനങ്ങൾ സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ..ഇൻഡ്യൻ എക്സ്പ്രസ്സ് കറന്റ് പോകുമ്പോൾ നമ്പ്യാരുടെ വീട്ടിലെ സ്വർഗ്ഗത്തെ കുറിച്ച് എഴുതിയതു പോലെ ഈ പ്രശ്നത്തെ അത്ര ലാഘവത്തോടെ കാണാൻ എനിക്കു കഴിയുന്നില്ല.. അരമണിക്കൂർ വീട്ടുകാര്യം പറഞ്ഞു ഇരുട്ടിൽ കത്തി വച്ച് ഇരിക്കാം..അത് 1 ആയാൽ…അപ്പോഴേക്കും നമ്പ്യാർക്ക് സഹികെട്ട് തുടങ്ങും..ഈ കറന്റ് എവിടെ പോയി കിടക്കുന്നു എന്നൊരു ചോദ്യവും..2 ഉം 3 ഉം മണിക്കൂർ കറന്റ് ഇല്ലെങ്കിലോ..അന്നത്തെ പ്ലാനിങ്ങ് മുഴുവൻ തെറ്റും..അപ്പോൾ നമ്പ്യാർ ഫോണെടുക്കും ..കെ എസ് ഇ ബിക്ക് കുത്തും..പക്ഷേ മിക്കപ്പോഴും അത് ആരും എടുക്കാറില്ല.. എടുത്താൽ തന്നെ ‘ഇപ്പം ശരിയാക്കിത്തരാം’ എന്ന സ്ഥിരം ഡയലോഗ്…ശരിയാക്കി കിട്ടുമ്പൊഴേക്കും 2 ഉം 3ഉം ദിവസം കഴിഞ്ഞിരിക്കും..ഇതാണ് നമ്മുടെ അവസ്ഥ… പരാതി പറഞ്ഞു തളർന്നിട്ടാവണം ഇന്ന് കൊല്ലം പെരുമണിൽ ജനങ്ങൾ കെ എസ് ഇ ബി ഓഫീസ് ജീവനക്കാരെ അക്രമിച്ചത്…അവരുടെ ചെയ്തികളെ ഞാൻ ന്യായികരിക്കുന്നില്ല..പക്ഷേ കെ എസ് ഇ ബി പ്രശ്ന പരിഹാര സെൽ കൂടുതൽ കാര്യക്ഷമമാക്കണം…ജീവനക്കരുടെ മടിയാണ് ഈ ഇരുട്ടിനു കാരണം എങ്കിൽ അവർക്കെതിരെ നടപടി എടുക്കണം..ജീവനക്കാരുടെ കുറവാണെങ്കിൽ അത് നികത്താൻ സർക്കാർ മുൻ കൈ എടുക്കണം..കാരണം വൈദ്യുതി എല്ലാത്ത ഒരു നിമിഷം പോലും ഇന്നു വളരെ ദുസഹമാണ്.. ഈ കറന്റ് കട്ടിലേക്ക് നമ്മേ തള്ളിയിട്ടത് നമ്മൾ തന്നെ അല്ലേ..ദിവസം മൂന്ന് മണിക്കൂർ എങ്കിലും നമ്മൾ ഫ്രിഡ്ജ് ഓഫ് ചെയ്താൻ തീരാവുന്ന പ്രശ്നമേ കേരളത്തിൽ ഉള്ളു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു..നമ്മിൽ എത്ര പേര് അങ്ങനെ ചെയ്യും…മുഖ്യ ധാര മാധ്യമങ്ങൾ ഇത്തരം ബോധവൽകരണങ്ങളിൽ പങ്ക് കൊള്ളണം..കേരളത്തിലെ ഒരു പ്രമുഖ പത്രം നടത്തി വരുന്ന സേവ് എനർജി ക്യാമ്പയിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു… ഇത് ജനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല വൈദ്യുതി ഉപയോഗം കുറക്കുക എന്നത്..എല്ലാ വേനലിലും നമുക്ക് വൈദ്യുതി ഷോർട്ടേജ് വരുന്നത് നമ്മൾ വർഷങ്ങളായി കാണുന്നതാണ്..ഇതിനു മാറി മാറി വന്ന ഇടത വലതു സർക്കാരുകൾ എന്തു ചെയ്തു..വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പലതും വൈദ്യുതിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടികഴിഞ്ഞു..അവിടെ ജലം മാത്രമല്ല ശ്രോതസ്സ്..സൗരോർജ്യം അവർ നന്നായി മുതലെടുക്കുന്നു.. താപോർജ്യം മറ്റൊരു മാർഗമാണ്..എന്തിനു പറയണം ഇതൊന്നുമല്ലാതെ ഊർജ്യ മേഘലയിൽ പല നൂതന മാറ്റങ്ങൾ നമ്മൾ അടുത്ത വർഷങ്ങളിൽ കാണാൻ പൊകുന്നതേ ഉള്ളൂ..ജപ്പാനിൽ നിന്നു ട്രയിൻ കൊണ്ടു വരാൻ ഈ സർക്കരിനു കഴിയുന്നുണ്ടെങ്കിൽ ഊർജ്യ മേഘലയിലും നൂതന മാറ്റങ്ങൾ വരുത്തി സ്വയം പര്യാപ്തമാവാൻ ഈ കൊച്ച് കേരളത്തിനും കഴിയും…

Advertisements

4 responses to “പവർകട്ടിനു ബദലായി ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റ്…

  1. എന്റെ ഓഫീസിൽ ഒരു ചെനൈക്കാരൻ ഉണ്ട് ,അയാൽ ഇന്നലെ അദ്ധേഹത്തിന്റെ വീട്ടിൽ വിളിച്ചപ്പൊ പറഞ്ഞു ചെനൈയ് നഗരത്തിൽ കറന്റ് ഇല്ലാ എന്ന്, അപ്പൊ ഞാൻ ചോദിച്ചു അവിടെ കറണ്ട് പോകോ എന്ന്, മൂപരാൻ പറയാ, ഒരു ദിവസം ചുരുങ്ങിയത് മൂന്ന് മണിക്കൂർ എങ്കിലും പോകും എന്ന്അങ്ങനെ നോക്കിയാൽ മാഷേ നുമ്മടെ കേരണം സ്വർഗമല്ലേ?

    Like

  2. ചെന്നൈ അല്ലല്ലോ ഷാജൂ കേരളം..തമിഴ് നാട് പോലൊരു മരുഭൂമി സംസ്ഥാനത്ത് ബൾബ് കത്തണമെങ്കിൽ അത്തരം നിയന്ത്രണം ആവശ്യമാണ്..അതൊരു വലിയ സംസ്ഥാനമാണ്..ഭൂരിഭാഗം സ്ഥലങ്ങളും വരണ്ടുണങ്ങി കിടക്കുന്നു..തമിഴൻ താമസ്സിക്കുന്ന എല്ലാ കോണിലും വൈദ്യുതി എത്തിക്കണമെങ്കിൽ അത്തരം നിയന്ത്രണം ആവശ്യമാണ്..അത് പോലെ അല്ലലോ ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളം…

    Like

  3. 100 ശതമാനം അത് ശരിയാണ്..എന്നാൽ അവർ കാറ്റ് പൊലുള്ള മറ്റ് മാർഗ്ഗങ്ങളും വളരെ ഫലപ്രദമായി ഉപയൊഗിക്കുന്നുണ്ട്…

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w