വിദ്യാഭ്യാസ വായ്പ നിർത്തലാക്കുക…

ഒരു 20 ഫീമേൽ കോട്ടയം കൂടി അക്ഷരസ്വപ്നങ്ങൾക്ക് മുന്നിൽ പൊലിഞ്ഞു… കോട്ടയത്തു കാരി ശ്രുതി എന്ന നേഴ്സിംഗ് വിദ്യാർത്ഥിനി പഠിക്കണം എന്ന സ്വപ്നം സാധിക്കാതെ തിങ്കളാഴ്ച്ച ജീവൻ അവസാനിപ്പിച്ചപ്പോൾ കേരളം ഒരിക്കൽ കൂടി ബാങ്കുകളെ തെറി പറയാൻ തുടങ്ങി കഴിഞ്ഞു..ഈ ദുരന്തത്തിനു പ്രധാന കാരണക്കാർ ആരാണ്.??? തിരുപതിയിൽ നേഴ്സിംഗ് പഠിച്ചു കൊണ്ടിരുന്ന ശ്രുതി ആദ്യ വർഷ ഫീസ് സ്വന്തം കയ്യിൽ നിന്നു അടച്ചിരുന്നു..രണ്ടാം വർഷ ഫീസിനായി എച്ച്ഡീഫ്സി ബാങ്കിനെ സമീപിച്ചു..അവർ പല മുടക്കു ന്യായങ്ങളും പറഞ്ഞു അവളെ തിരിച്ചയച്ചു…അതോടെ അവൾക്ക് കോളേജ് വിടേണ്ടി വന്നു..കോഴ്സ് പൂർത്തിയാക്കാൻ കഴിയാതിരുന്നതിന്റെ വലിയ ധർമ്മ സങ്കടത്തിലായിരുന്നു ശ്രുതി..

ജീവിച്ചിരിക്കുന്ന..സ്വയം ലെജന്റാണെന്നു ധരിക്കുന്ന ചിലർ സാമൂഹ്യ പ്രവർത്തനം നടത്തുന്നത് സ്വന്തം പേരിൽ വിദ്യാഭ്യാസ സ്ഥാപനം എന്ന ധർമ്മ സ്ഥാപനം തുടങ്ങുന്നതിലൂടാണ്..ഇവർ പഠിക്കാൻ വരുന്ന കുട്ടികളെ പിഴിഞ്ഞ് ചണ്ടി മാത്രമേ പുറത്തേക്ക് തള്ളാറുള്ളൂ..ഇവർ വിളിച്ചാൽ വാലാട്ടി വീട്ടിൽ വരുന്ന മന്ത്രിമാരും എം എൽ എ മാരും മറ്റുമാണ് ഇവർക്ക് ഈ അവകാശങ്ങൾ തീറെഴുതി കൊടുക്കുന്നത്..ഇത് കേരളത്തിലാണെങ്കിലും തമിഴ് നാട്ടിലാണെങ്കിലും വലിയ വ്യത്യാസമില്ലാത്ത കാര്യമാണ്..ഇവർ വർഷാവർഷം മേശക്ക് ചുറ്റുമിരുന്ന് വെള്ളം കുടിച്ച് കൂട്ടി വിടുന്നപൂജ്യങ്ങൾ വന്നു തറക്കുന്നത് പാവപെട്ടവന്റെ നെഞ്ചത്താണ്..അവന്റെ സ്വപ്നങ്ങളിലാണ്…ഇതാണ് അവസാനം കടം മേടിച്ചെങ്കിലും മക്കളെ പഠിപ്പിക്കണം എന്ന ചിന്തയിലേക്ക് അവരെ എത്തിക്കുന്നത്.. ഈ ആവശ്യത്തിനായി ബാങ്കുകളെ സമീപിക്കുന്ന അവരെ കാത്തിരിക്കുന്നത് പത്ത് പതിനഞ്ച് ഡോക്മെന്റ്സ് കൊണ്ട് വരാനുള്ള നിണ്ട ലിസ്റ്റാണ്..അത് കാണുമ്പോഴേ ചിലരെങ്കിലും സ്ഥലം വിടും..ഇത് ലോൺ എടുക്കുന്നതിൽ നിന്നു അവരെ നിരുത്സാഹപെടുത്തുന്നതിനുള്ള ബാങ്കിന്റെ ആദ്യ തന്ത്രമാണ്..ഈ ഡോക്ക്മെന്റ്സുമായി അവർ മടങ്ങി വരുകയാണെങ്കിൽ അവർക്കു കുറഞ്ഞത് രണ്ട് മൂന്ന് പാരഗൺ ചെരുപ്പ് മേടിക്കനുള്ള യോഗമുണ്ട്..സർക്കാർ ഓഫിസിലെ മുന്നാധാരം പിന്നാധാരം പണി തന്നെ ..അവസാനം ക്ഷമ ഏറ്റവും കൂടുതൽ ഉള്ളവർ ലൊണിന്റെ ചെക്ക് കൈപറ്റും..ഇതാണ് വിദ്യാഭ്യാസ ലൊണെടുക്കാൻ പോകുന്നവന്റെ കഥ.. ബാങ്കുകൾ ഇങ്ങനെ ബുദ്ധിമുട്ടുക്കുന്നതിനു അവരെ കുറ്റം പറയാൻ ഞാനില്ല..കാരണം 1000 കോടിയിൽ പരം രൂപയാണ് അവർ 2011 വരെ വിദ്യാഭ്യാസ സഹായമായി അനുവദിച്ചുട്ടുള്ളത്..കൊടുത്തതിന്റെ പകുതിയിലേറെ അവർക്ക് തിരിച്ചു കിട്ടാനുണ്ട്.. അത് തന്നെ ആയിരിക്കണം വായ്പ അനുവദിക്കാൻ അവർ വൈമുഖ്യം കാണിക്കുന്നത്. .കൂടതെ നേഴ്സിംഗ് പോലുള്ള കോഴ്സിനു ലോണിനായി എത്തിയാൽ അവർക്കു പേടിയാണ്..കാരണം കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങുന്ന മാലാഖമാർക്ക് കിട്ടുന്നത് 2000ഉം 3000ഉം രുപയാണ്..ഇതിൽ നിന്ന് എന്ത് തിരിച്ചടക്കാനാണ്.. ഇവിടെ വേണ്ടത് സർക്കാരിന്റെ അവസരോചിതമായ ഇടപെടലാണ്..സ്വകാര്യ സ്ഥാപനങ്ങളെ സ്വന്തം നിലയിൽ ഫിസ് വർദ്ധിപ്പിക്കുന്നതിനു കയറുരി വിടാതിരിക്കുക.. സമുദായ രാഷ്ട്രീയം കളിക്കുന്ന പൊത്തിന്റെ ചെവിയിലാണ് വേദം ഓതുന്നത് എന്ന് എനിക്കറിയാം എന്നാലും പറയാതെ വയ്യ.. വിദ്യാഭ്യാസ വായ്പകൾ പ്രോത്സാഹിപ്പിക്കാതിരിക്കുക…സാമ്പത്തിക സ്ഥിതി ഇല്ലാത്ത പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾക്ക് സാമ്പത്തിക സഹായം സർക്കാർ നൽകുക..അതിനു അത്തരത്തിലുള്ള ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന വിദേശ സംഘടനകളുടെ സഹായം തേടാം.. ജനിച്ചു വീഴുമ്പോഴേ ലോണെടുത്തു തുടങ്ങുന്ന മലയാളി കാറിനും വീടിനും വിദ്യാഭ്യാസത്തിനും എല്ലാം മേടിച്ചു കൂട്ടി അവസാനം അകാലത്തിൽ തന്നെ സ്വന്തം ശവക്കുഴി തോണ്ടുന്നു…ഇനി നിങ്ങളുടെ കുട്ടികൾക്ക് ലോണെടുക്കാൻ പോകുമ്പോൾ ശ്രുതിയെ പോലുള്ള കുട്ടികളുടെ മുഖം മനസ്സിൽ കാണുക…

Advertisements

2 responses to “വിദ്യാഭ്യാസ വായ്പ നിർത്തലാക്കുക…

  1. പലിശാധിഷ്ഠിത വിദ്യാഭ്യാസ വായ്പ നിര്‍ത്തലാക്കണമെന്നാണ് എന്‍റെ അഭിപ്രായം. വളര്‍ന്നു വരുന്ന തലമുറയെ ജോലിപോലും കിട്ടുന്നതിനു മുമ്പേ പലിശയുടെ കരാളഹസ്തങ്ങളില്‍ പെടുത്താതെ അവരുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ലേഖകന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.

    Like

  2. പലിശ ഇളവ്..എഴുതി തള്ളി എന്നൊക്കെ ഘോര ഘോരം നേതാകന്മാർ ടീവി ചർച്ചകളിൽ പുലമ്പുന്നതിൽ 1 ശതമാനം പൊലും സത്യമില്ല..ഇതൊക്കെ അവർക്ക് വെറും കുട്ടി കളി മാത്രം..ഇന്നൊരു മഹാൻ തങ്ങൾ ഭരിച്ചപ്പൊൾ 2 പേർ ആത്മഹത്യ ചെയ്തെന്നു പറഞ്ഞു..അപ്പോൾ മറ്റൊരു മഹാന്റെ പക്കൽ നിന്നു മറ്റൊരു നമ്പർ..എങ്ങനെ കണക്കു പറഞ്ഞു കളിക്കാൻ ഇവർക്കു നാണമില്ലേ…

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w