ഡോ ബലരാമന്റെ കുറുപ്പടി മുഴുവൻ അക്ഷരതെറ്റാണ്…

ഒരു കുറുപ്പടി നേരാവണ്ണം എഴുതാൻ അറിയാത്ത ഇയാളെ ആരാ ഡോക്ടറാക്കിയത്..എല്ലാം ഇന്നലെക്കൂടി നേരാവണ്ണം പറഞ്ഞു കൊടുത്തതാ …എന്നിട്ട് ഇന്ന് അയാൾ എന്താ മന്ത്രിക്കു എഴുതി കൊടുത്തത്..ആദ്യം മുതൽ അവസാനം വരെ നമുക്കിട്ട് വച്ചിരിക്കുന്നു…ഇനിയിപ്പം എന്താ ചെയ്യ…ഈ റിപ്പോർട്ട് ഒന്ന് തിരുത്തി നമുക്ക് അനുകൂലമാക്കി പാസാക്കിയെടുക്കാൻ ശ്രമിക്കാം ..അതിനെന്താണൊരു വഴി..നമ്മുടെ അറിവിലെങ്ങാനും ഒരു ഭരണകക്ഷി എം എൽ എ യോ മന്ത്രിയോ ഉണ്ടോ..അയാളെ രാജിവെപ്പിക്കും എന്ന് പറഞ്ഞാൻ മുഖ്യൻ എന്തും ചെയ്തു തരും…മോനേ മനസ്സിൽ ലഡു പൊട്ടി….മറ്റൊന്നു കൂടി പൊട്ടുന്നതിനു മുമ്പ് എന്റെ കദനകഥ ഞാൻ നിങ്ങളോടു പറയാം..

ഒരു ദരിദ്ര കുടുംബത്തിലാണ് ഞാൻ ജനിച്ചത്,ഇപ്പൊഴും ആ ദാരിദ്രത്തിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല..കൊച്ചിയിൽ കപ്പല് കണാൻ പൊയ ഞാൻ വഴിതെറ്റി ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ..ഷേക്ക് അബ്ദുള്ള ഷേക്ക്.. അയാളെ മണിയടിച്ചു മണിയടിച്ച് അവസാനം അറബിയുടെ അണ്ടർ വെയർ വരെ അടിച്ചു മാറ്റി തുടങ്ങിയ എളിയ തുടക്കം..പിന്നെ ഒരു യാത്രയായിരുന്നു ഒരു പാടു നാടുകൾ..ബെൻസിലും ബി എം ടബ്ലുവിലും യാത്ര ചെയ്യുമ്പൊഴും ഞാൻ ദരിദ്രനായിരുന്നു..അവസാനം നാട്ടിലേക്ക് മടക്കം..ഇവിടെ വന്ന് കൃഷി ചെയ്തു ജീവിക്കാനായിരുന്നു പരിപാടി…കൃഷിപ്പണിക്ക് ആളെ അന്വെഷിച്ചപ്പൊഴാണ് ഞാൻ ഞെട്ടിയത് ദിവസം 500ഉം 600ഉം രൂപ കൊടുക്കണം..അങ്ങനെ കൃഷി ഉപേക്ഷിച്ചു.. കുറഞ്ഞ കൂലിക്കു ആളെ കിട്ടുന്ന മറ്റെതെങ്കിലും പണിയുണ്ടോ എന്നായി അന്വേഷണം.. അങ്ങനെയാണ് ഞാൻ ഒരു ആശുപത്രി തുടങ്ങാൻ തീരുമാനിച്ചത്..ദിവസം 100 രൂപക്കു വരെ പണി ചെയ്യാൻ നേഴ്സുമാരെ കിട്ടും..അങ്ങനെ വളരെ ശാന്തമായി നടന്നു വന്ന എന്റെ ബിസിനസ്സ് ചില ഭീകരർ ചേർന്ന് അക്രമിച്ചിരിക്കുകയാണ്..ഇവർ അമേരിക്കയുടെ പിന്തുണയോടാണ് ഇത് ചെയ്യുന്നത് എന്നൊരു രഹസ്യ സംസാരമുണ്ട്..മാസം കൈനിറയെ കൊടുത്തിരുന്ന 2000 രൂപ അവർക്ക് പോരത്രേ..ഇപ്പോൾ എന്ത് പറ്റി ആ രണ്ടായിരവും പോയി..ഇപ്പൊൾ അവറ്റകളു സമരത്തിലാ…ഇപ്പോൾ ആ സമരം ഒന്ന് തണുപ്പിക്കാൻ നമ്മുടെ മുഖ്യൻ ഒരു ബലരാമൻ കമ്മിറ്റിയെ ചുമതല പെടുത്തി..ഞാൻ വിചാരിച്ചു ഈ ഡോക്ടർക്ക് എന്റെ ദുഖവും ദാരിദ്രവും മനസ്സിലാവുമെന്നു..ഇപ്പോൾ അയാൾ എന്താണ് ഈ ചെയ്തു വച്ചിരിക്കുന്നത്..അയാൾ മാസം രണ്ടാണ്ടായിരം രൂപ ലഭിക്കുന്ന നേഴ്സുമാരുടെ പക്ഷം പിടിക്കുന്നു..മന്ത്രിക്കു റിപ്പോർട്ട് സമർപ്പിക്കുന്നു. .ഞങ്ങളുടെ ദുഖം കാണാൻ ഇവിടെ ഒരു മന്ത്രിയുമില്ലേ… നേഴ്സുമാരുടെ മിനിമം ശമ്പളം 12900 ആക്കാൻ ബലരാമൻ കമ്മിറ്റി റിപ്പോർട്ട് ആരോഗ്യ മന്ത്രിക്കു സമർപ്പിച്ചു..പക്ഷേ ഈ റിപ്പോർട്ട് തികച്ചും ഏകപക്ഷിയമാണെന്ന് ആശുപത്രി ഉടമകൾ…ഇനി തങ്ങളുടെ ഉടമസ്ഥതയുള്ള ഒരു സ്വകാര്യ ഏജൻസിയെകൊണ്ട് മറ്റൊരു റിപ്പൊർട്ട് സമർപ്പിക്കാമെന്നാണ് അവർ പറയുന്നത്..കാശിന്റെയും സ്വാധീനത്തിന്റെയും മറവിൽ ആശുപത്രി അധികൃതർക്ക് തങ്ങൾ പിടിച്ച മുയലിനു എത്ര കൊമ്പ് വെണമന്ന് പറയിപ്പിക്കാൻ കഴിഞ്ഞേക്കും… മാസം 3000 രൂപകൊണ്ട് എങ്ങനെ ഒരു കുടുംബം കഴിയാം എന്നതിനെക്കുറിച്ചു പഠിക്കാൻ മറ്റൊരു കമ്മറ്റി നിയമിക്കണം എന്നൊരു അഭ്യർത്ഥന എനിക്കുണ്ട്…

Advertisements

2 responses to “ഡോ ബലരാമന്റെ കുറുപ്പടി മുഴുവൻ അക്ഷരതെറ്റാണ്…

  1. റിപ്പോര്‍ട്ട് വരട്ടെ, വര്‍ഷങ്ങളായി തൊഴിലില്‍ ചൂഷണം സഹിക്കുന്ന നുര്സുമാര്‍ക്ക് അതൊരശ്വാസം ആകട്ടെ, താങ്കളുടെ ആക്ഷേപ ഹാസ്യം വളരെ നന്നായിട്ടുണ്ട്, ഉയരുന്ന ജീവിത ചിലവുകള്‍ക്കൊപ്പം ശമ്പള വര്‍ധനവ്‌ കൂടി ഉണ്ടായില്ലെങ്കില്‍ സേവന തല്‍പരരായ ഈ പാവങ്ങളുടെ ജീവിതം ദുസ്സഹ മാകും, താങ്കളുടെ ലൌഡ് സ്പീകര്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഇനിയും ശബ്ദിക്കട്ടെ എന്നാശംസിച്ചുകൊണ്ട്

    Like

  2. ഈ റിപ്പോർട്ട് വന്നാലും അത് അതുപോലെ പാസ്സാക്കിയെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമാണ്..ഏകദേശം 200 ഇൽ കൂടുതൽ സ്വകാര്യ അശുപത്രികൾ സന്ദർസിച്ചു കാര്യങ്ങൾ ബൊധ്യപെട്ടതിനു ശേഷമാണ് ഈ റിപ്പോർട്ട്…ചില ആശുപത്രികളിൽ ജോലിക്കാരുടെ രഹസ്യ സംസാരങ്ങൾ പോലും ചോർത്താൻ ക്യാമറകൾ വരെ കണ്ടെത്തി..ഇതിനൊക്കെ ഇപ്പോൾ ആരും മറുപടി പറയില്ല..നെയ്യാറ്റിംകരയിൽ വോട്ടിട്ടു കഴിഞ്ഞു അടുത്ത മിനിട്ടിൽ ഇതു പുനപരിശോധിക്കാൻ പുതിയ കമ്മറ്റി വരും..

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w