ഇന്ത്യൻ താരങ്ങൾ ഇല്ലാതെ ഇന്ത്യൻ പ്രീമിയർ ലീഗ്…

സേവാഗിന്റെ വെടിക്കെട്ടും സഹീറിന്റെ യോർക്കറും കാണാനല്ല വർഷാവർഷം ഇന്ത്യയിൽ ഐ പി എൽ എന്ന ക്രിക്കറ്റ് മാമാങ്കം അരങ്ങേറുന്നത്..പ്രാദേശിയ താരങ്ങൾക്ക് ലോകൊത്തര താരങ്ങൾക്കൊപ്പം കളിക്കാൻ ഒരു അവസരം..അത് വഴി ടിം ഇന്ത്യയിലേക്ക് പുതിയ താരങ്ങൾ… ഒരു പരിധി വരെ ഈ പ്രതീക്ഷ കാക്കാൻ കഴിഞ്ഞ ഐ പി എൽ നാല് സീസണുകൾക്കും കഴിഞ്ഞിട്ടുണ്ട്,,അഞ്ചാം സീസണിനു എന്തു പറ്റി..നന്നായി കളിക്കുന്നവരെല്ലാം പഴയ പടക്കുതിരകളും അന്താരാഷ്ടക്രിക്കറ്റിൽ വെണ്ടുവോളം കളിച്ചിട്ടുള്ളവരും…എന്താണ് പുതിയ താരങ്ങൾ ഉണ്ടാവാത്തത് ? ഐ പി എലിൽ പകുതി മത്സരങ്ങൾ കഴിയുമ്പോൾ ഇത്തവണ തിളങ്ങിയ യുവരക്തങ്ങൾ ആരെല്ലാമാണ് ? നമുക്ക് ഒന്ന് കണ്ണോടിക്കാം… അജിങ്ക്യ രഹാന:ഈ ഐ പി എൽ കണ്ടെത്തിയ ഏറ്റവും വലിയ പ്രതിഭ..തന്റെ സ്വതസിദ്ധമായ ശൈലി 20-20 ക്രിക്കറ്റിൽ പയറ്റി വിജയിച്ചു.. ഇതുവരെ 11 കളികളിൽ നിന്ന് 463 റൺസ് നേടി ഓറഞ്ച് തൊപ്പി തലയിൽ ചൂടി നടക്കുന്നു..രഹാനയുടെ യഥാർത്ഥ കഴിവ് വ്യക്തമാവാൻ ഈ രാജസ്ഥാൻ താരം ബാംഗ്ലൂറിനെതിരെ കളിച്ച ഒറ്റ കളി കണ്ടാൽ മതി.. .ബാംഗ്ലൂർ ബൗളർ അരവിന്ദിന്റെ ഒരു ഓവറിലെ ആറു പന്തും അതിർത്തി കടന്നപ്പോൾ..ഇങ്ങനെയും 20-20 കളിക്കാം എന്ന് രഹാന തെളിയിച്ചു..ഇതുവരെ അദ്ദേഹം നേടിയ 463 റൺസ്സിൽ വെറും 10 സിക്സ്സുകൾ..ഡി എൽ എഫ് മാക്സിമം മാത്രമല്ല 20-20 എന്ന് തെളിയിച്ച ഈ കളിക്കാരൻ ഇന്ത്യൻ സെലക്ടറുമാരുടെ കണ്ണുകളിൽ ഉടക്കികഴിഞ്ഞു എന്നാണ് പുതിയ വാർത്ത..ടെസ്റ്റിനും യോജിക്കുന്ന ഒരു ശൈലിയാണ്….രഹാനെയുടെതെന്ന് പറയപ്പെടുന്നു…സ്റ്റ്രേറ്റ് സ്റ്റ്രോക്കുകളാണ് ഈ താരത്തിന്റെ ശക്തി..കോഹ്ലിക്ക് ശേഷം ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാൻ ആയിരിക്കും രഹാന..

രഹാന അല്ലാതെ മറ്റൊരു താരത്തിനും മികച്ചത് എന്ന് പറയാവുന്ന പ്രകടനം നടത്താൻ ഇതു വരെ കഴിഞ്ഞിട്ടില്ല..എന്നാൽ തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുന്നപൊലെയുള്ള ചില താരങ്ങളെ പരിചയപ്പെടാം… മന്ദീപ് സിംഗ്:പഞ്ചാബിന്റെ വിജയങ്ങൾക്കു ചുക്കാൻ പിടിച്ച ഈ വലങ്കൈയ്യൻ ബാറ്റ്സ്മാൻ ഈ ഐ പി എല്ലിൽ ഇതു വരെ 284 റൺസ് നേടി കഴിഞ്ഞിരിക്കുന്നു..മുൻ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഈ 20 കാരൻ..രഞ്ജിയിൽ രണ്ട് സീസണുകളിലായി 70തിനടുത്ത് ശരാശരിയുള്ള ഈ യുവാവ് തീർച്ചയായും നീല കുപ്പായം ഇടും എന്ന് പ്രതിക്ഷിക്കാം.. ശിഖാർ ധവാൻ:ഇന്ത്യയിൽ കിട്ടാവുന്നതിൽ വച്ച് മികച്ച ബാറ്റ്സ്മാൻ.. പക്ഷേ ടിം ഇന്ത്യയിൽ വരുമ്പൊഴൊന്നും ധവനു തന്റെ കഴിവു കാണിക്കാൻ കഴിഞ്ഞിരുന്നില്ല..കഠിനദ്ധ്വാനിയായ ഈ ഇടം കൈയ്യൻ ഇതു വരെ 300 അധികം റൺസ് ഇ ഐ പി എലിൽ നെടി കഴിഞ്ഞു..അത് അദ്ദേഹത്തിനു കൂടുതൻ അന്താരാഷ്ട മത്സരങ്ങൾ നേടികൊടുക്കും എന്ന് പ്രത്യാശിക്കുന്നു.. അശോക് ദിന്റ:കഴിവുള്ള പേസ് ബോളർമാർ ഏറ്റവും വിരളമായ നാടാണ് ഇന്ത്യ…അവിടേക്കാണ് ബംഗാളിയായ ദിന്റയുടെ നോട്ടം..ഐ പി എല്ലിൽ പൂണെക്ക് വേണ്ടി കളിക്കുന്ന അദ്ദേഹം ഇതുവരെ 7 കളിയിൽ നിന്നു 18.77 ശരാശരിയിൽ 9 വിക്കറ്റ് നെടികഴിഞ്ഞു..റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടുന്ന ഈ ബോളർ തീർച്ചയായും ഇന്ത്യൻ ബോളിംഗിനു ഒരു വരദാനമാണ്.. അമിത് സിംഗ്: ഈ 30 കാരൻ രാജസ്ഥാൻ റോയൽസ്സിനു വേണ്ടി ഇതുവരെ പത്ത് വിക്കറ്റ് നേടികഴിഞ്ഞു..ഈ പേസ് ബൗളർക്ക് കൂടുതൽ അസരങ്ങൾക്ക് മുൻപിൽ വില്ലനായി നിൽക്കുന്നത് അദ്ദേഹത്തിന്റെ പ്രായമാണ്.. പീയുഷ് ചൗള: ഒരുപാട് അന്താരാഷ്ട പരിചയമുള്ള ഈ ബൗളർ അശ്വിന്റെയും ഓജയുടെയും പ്രഭാവത്തിൽ ഐ പി എല്ലിൽ മാത്രമായി ഒതുങ്ങി പോകുന്നു..ഈ ഐ പി എല്ലിൽ ഇന്ത്യൻ ബൗളറുമാരിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തത് ഈ വലങ്കൈയ്യൻ സ്പിന്നറാണ്..11 കളികളിൽ 20.42 ശരാശരിയിൽ 14 വിക്കറ്റ്..ഈ 24 കാരൻ തീർച്ചയായും ഇനിയും ഏറെ ദൂരം പോകും..കാരണം കഴിവുള്ള ഒരു കളിക്കാരനാണ് അദ്ദേഹം.. എന്തു കൊണ്ട് കൂടുതൽ മികച്ച പ്രകടനങ്ങൾ പ്രാദേശിയ താരങ്ങളിൽ നിന്നു ലഭിക്കുന്നില്ല എന്നത് ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്നു..പുതിയ താരങ്ങൾക്ക് ധാരാളം അവസരം ലഭിക്കുന്നുണ്ട്..എന്നാൽ അത് മുതലാക്കാൻ അവർക്കു കഴിയുന്നുല്ല..പരിചയക്കുറവാണോ ഇതിനു കാരണം..അതോ കഴിവുള്ള ചെറുപ്പക്കാരുടെ അഭാവമാണോ..ഗെയിലും മലിംഗയും ഒരു പക്ഷേ ഐ പി എല്ലിനെ വിജയമാകിയേക്കാം..പക്ഷേ ഒരു താരത്തെ പോലും കണ്ടെത്താതെ ഈ ടൂർണമെന്റ് അവസാനിച്ചാൽ അത് ബി സി സി ഐയുടെ ലാഭത്തെക്കാൾ ഉപരി ഇന്ത്യൻ ക്രിക്കറ്റിന്റെ നഷ്ടമാണ്…

Advertisements

2 responses to “ഇന്ത്യൻ താരങ്ങൾ ഇല്ലാതെ ഇന്ത്യൻ പ്രീമിയർ ലീഗ്…

  1. നല്ല വിലയിരുത്തൽ, പോയന്റ് നിലയിൽ കാര്യമായ വ്യത്യാസമില്ലാത്തതാവാം പ്രാദേശികകളിക്കർക്ക് അവസരം നൽകാൻ മടികാട്ടുന്നതു…

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w