രാഷ്ടപതി കസേരയെങ്കിലും പിടിക്കാൻ കോൺഗ്രസ്…

2014ൽ പ്രണബ് മുഖർജിയുടെ പ്രധാന മന്ത്രി സ്വപ്നം സാധിച്ചു കൊടുക്കാമെന്നതിനു സോണിയാജിക്കു ഒരു ഉറപ്പുമില്ല..ഒരു പക്ഷേ ഭരണം പോയാലും മുകളിൽ ഒരു പിടി നല്ലതാ..രാഷ്ടപതി മന്ദിരം നിഷ്പക്ഷമാണെങ്കിലും അവിടെ രാഷ്ട്രീയക്കാർക്കു മാത്രമേ ജീവിക്കാൻ കഴിയൂ എന്നതാണ് മുൻ അനുഭവം..ഭരണഘടനയും നിയമങ്ങളും നേരാവണ്ണം പഠിക്കാൻ ശാസ്ത്രഞ്ജർക്ക് കഴിയില്ല എന്നാണ് ഇപ്പോൾ ഒരു മാതിരി പെട്ട നേതാക്കളെല്ലാം പറയുന്നത്.. അത് 2020ൽ ഇന്ത്യയെ ലോകരാജ്യങ്ങൾ അസൂയയോടെ നോക്കാൻ തക്ക ഒരു പ്രസ്ഥാനമാക്കും എന്ന് സ്വപ്നം കണ്ട ഒരു പാവപെട്ട മനുഷ്യന്റെ സാധ്യതകളെ അപ്പാടെ തള്ളികളഞ്ഞിരിക്കുകയാണ്…ആരു തള്ളികളഞ്ഞെന്നാ ഈ പറയുന്നത്.. രാഷ്ടപതി തിരഞ്ഞെടുപ്പിന്ന് ഞങ്ങൾക്ക്..നമ്മൾ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞിരുനെങ്കിൽ..ഇപ്പോൾ പറഞ്ഞു കേൾക്കുന്ന പ്രണബും അൻസാരിയുമെല്ലാം കെട്ടി വെച്ച കാശു പോലും കിട്ടാതെ വീട്ടിൽ ഒളിച്ചേനെ എന്നാണ് ഇന്ത്യ ഒട്ടാകെ നടത്തിയ എല്ലാ അഭിപ്രായ സർവെകളും പറയുന്നത്..എന്തായാലും ഡോ എ പി ജെ അബ്ദുൾ കലാമിനെ നമുക്ക് ഈ കളിയിൽ നിന്നു ഒന്ന് മാറ്റി നിർത്താം..

പ്രണബ് മുഖർജി ,ഹമീദ് അൻസാരി എന്നീ രണ്ട് പേരുകളാണ് രാഷ്ടപതി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്..ഇതിൽ ആരെ തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷനിലാണ് രാഷ്ട്രീയ പാർട്ടികൾ..ഭൂരിപക്ഷ രാഷ്ട്രീയം കളിക്കുന്ന ബി ജെ പ്പിക്ക് എതിരെ ന്യൂനപക്ഷ സമുദായത്തിൽ പെട്ട ഒരാളെ രാഷ്ടപതി സ്ഥാനത്തേക്ക് ഉയർത്തികാണിക്കുന്നത് കോൺഗ്രസ്സിന്റെ മതെതര നിലപാടുകൾക്ക് ശക്തി പകർന്നേക്കും ..കൂടാതെ ഉപരാഷ്ടപതി സ്ഥാനത്തിരിക്കുന്ന ഒരാൾ രാഷ്ടപതി സ്ഥാനത്തേക്ക് നിർദേശിക്കപെടുന്നത് വർഷങ്ങളായി നിലനിൽക്കുന്ന ഒരു കീഴ്വഴക്കം കൂടിയാണ്.. ഇത് പിന്തുടരുന്നതിൽ പലരും തങ്ങളുടെ യോജിപ്പ് അറിയിച്ചിട്ടും ഉണ്ട്..കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു..അത് പ്രണബ് മുഖർജി തന്നെ..അദ്ദേഹത്തെ പൊതുവെ റബർ സ്റ്റാമ്പ് എന്ന കുറ്റം പറയുന്ന ആ പദവിയിൽ ഇരുത്തി ആ തലയിൽ ക്ലാവു പിടിപ്പിക്കണോ എന്ന് ചോദിക്കുന്നവരും കോൺഗ്രസ്സിൽ ഉണ്ട്..പക്ഷെ പ്രണബിനെ പോലെ വളരെ കഴിവുള്ള ആൾക്ക് രാഷ്ടപതി കുപ്പായം നന്നായി ചേരും എന്നതിൽ സംശയമില്ല.. ഇനി തിരഞ്ഞെടുപ്പിലേക്ക് വരാം..രാഷ്ടപതി എന്ന ഇന്ത്യയിലെ പരമൊന്നത പദവിയുടെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പ് പാടില്ല എന്ന കാര്യത്തിൽ എല്ലാവരും ഒറ്റകെട്ടാണ്..ഒരിക്കൽ ധാർമ്മികത എന്നു പറഞ്ഞു ക്യാപ്റ്റൻ ലക്ഷ്മിയെ രംഗത്തിറക്കിയ ഇടതു പക്ഷത്തിന്റെയും അഭിപ്രായം ഇപ്പൊൾ അത് തന്നെ…ഇലക്ടറൽ കോളേജിൽ ഏകദേശം 40 ശതമാനം വൊട്ടുള്ള യു പി എക്ക് തന്നെ ആരെയും രാഷ്ടപതി കസേരയിൽ ഇരുത്താൻ കഴിയില്ല..അതിനു എൻ ഡി എയിലെ ചില ഘടക കക്ഷികളെങ്കിലും കനിയണം. .എ പി ജെയെ തങ്ങളുടെ സ്ഥാനാർത്ഥിയായി സുഷമ സ്വരാജ് പ്രഖ്യാപിച്ചത് തന്നിഷ്ടപ്രകാരമാണെന്ന് എൻ ഡി എയിലെ പല കക്ഷികളും പറയുമ്പോൾ അവർക്ക് കലാമിനോടുള്ള വിയോജിപ്പ് പ്രകടമാവുന്നു..ഇത് കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ വിജയസാധ്യത വർധിപ്പിക്കും അതിനു കോൺഗ്രസ് ഒരു സമവായത്തിൽ എത്തി ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണം..അതിനു സമയമായിട്ടല്ല എന്ന് അവർ പറയുമ്പൊഴും പ്രണബിനെയും അൻസാരിയേയും തള്ളാൻ അവർക്ക് കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.. ഞങ്ങൾ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പൂറത്തു നിന്നു കയ്യടിക്കുന്ന കാണികൾ മാത്രമാണ്..മികച്ച ഒരു ആളിനെ ഇന്ത്യയുടെ പരമോന്നത പദവിയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള കർത്തവ്യം ഞങ്ങൾ പണ്ടേ ഞങ്ങൾ തിരഞ്ഞെടുത്ത് വിട്ട ജനപ്രതിനിധികൾക്ക് നൽകിയിട്ടുള്ളതാണ്..അത് ഒരു മത്സരമില്ലാതെ സമവായത്തോടെ നടക്കട്ടേ എന്ന് പ്രത്യാശിക്കുന്നു….

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w