ആമിറിന്റെ സത്യം ജീവനോടെ വെട്ടിമൂടി…

പാട്ടും ആട്ടവും ആരവങ്ങളും ചിയർ ഗേൾസ്സും ഇല്ലാത്തെ ഒരു ഷോയുമായി സൂപ്പർ താരം ആമിർ ഖാനും സ്റ്റാർ ടിവിയും എത്തിയപ്പൊൾ തീർച്ചയായും ഇന്ത്യ ഞെട്ടി..ആദ്ദെഹം കഴിഞ്ഞ ഞായറാഴ്ച്ച നമുക്ക് മുന്നിൻ കുറെ സത്യങ്ങൾ തുറന്നു കാട്ടിയപ്പോൾ നമ്മൾ വീണ്ടും ഞെട്ടി..അങ്ങനെ പുണ്യ പരിപാവനമായ രാമായണവും മഹഭാരതവും നമ്മൾ ഒരു കാലത്ത് കണ്ടിരുന്ന സമയത്ത് മഹാസത്യങ്ങളുമായി നമ്മുടെ പ്രീയ താരം..അതെ ആമിറിന്റെ ആദ്യ ടിവി സംരംഭമായ സത്യമേവ ജയതെയെ കുറിച്ചു തന്നെയാണ് ഞാൻ ഈ പറഞ്ഞു വരുന്നത്..ഒരു എപ്പിസോഡ് മാത്രമേ പുറത്ത് വന്നിട്ടുള്ളു..മതീല്ലോ.. .എപ്പിസോഡ് ഒന്ന് കൊണ്ട് തന്നെ ആമിർ ഇന്ത്യയെ മാറ്റിമറിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്..അതെ അത്തരം ഒരു മാറ്റം നമ്മൾ ഉത്തർ പ്രദെശിൽ കഴിഞ്ഞ ദിവസം കണ്ടു…അതിനെ കുറിച്ചു പറയുന്നതിനു മുമ്പ് ആമിറിന്റെ പ്രോഗ്രാമിന്റെ ആദ്യ എപ്പിസോഡിൽ എന്താണ് നടന്നത് എന്ന് നോക്കാം..

ഇന്ത്യയിൽ വളർന്നുവരുന്ന പെൺഭ്രൂണഹത്യ എന്ന ക്യാൻസറിനെ കുറിച്ചായിരുന്നു ആദ്യം സത്യമേവ ജയതെ ചർച്ച ചെയ്തത്..ഭർത്താവും ഭർത്ത്വവീട്ടുകാരുടെയും വലിയ പീഡനങ്ങളെ മറികടന്ന് പെൺകുഞ്ഞിനു ജന്മം നൽകിയ മുന്ന് വനിതകളായിരുന്നു ആദ്യ എപ്പിസോഡിന്റെ ആകർഷണം.. അവർക്കോക്കെ പറയാനുണ്ടായിരുന്നത് നമ്മുടെ ഇടയിൽ പലരും പറയണമെന്ന് ആഗ്രഹിച്ചാതാണെന്നതിൽ സംശയമില്ല…പൊതുവേ നമ്മൾ മലയാളികൾ ഇക്കാര്യത്തിൽ ഭാരതത്തിലെ മറ്റു പ്രദേശങ്ങൾക്ക് ഒരു മാതൃക തന്നെയാണ്..ഇപ്പോൾ ഒരു പരിധി വരെ ആൺ പെൺ വ്യത്യാസം കേരളത്തിലെ മാതാപിതാക്കളിൽ നില നിൽക്കുന്നില്ല എന്ന് പറയാം..അത് നമ്മുടെ ആൺ പെൺ അനുപാതം കണ്ടാൽ അറിയാം..പക്ഷേ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതി വളരെ വ്യത്യസ്ഥമാണ്..ആണുങ്ങൾക്ക് പെണ്ണുങ്ങളെ കിട്ടാത്ത സ്ഥിതി ആണ് അവിടെയുള്ളത്..പെൺകുട്ടികളോടുള്ള വലിയ ഒരു വിരോധം ഇന്നും അവിടെയൊക്കെ നിലനിൽക്കുന്നു എന്നാണ് ഈ ടി വി ഷോ തുറന്നു കാട്ടിയത്.. ഇത് കാണിച്ച് 2 ദിവസം കഴിഞ്ഞ് കാണില്ല..ഉത്തർ പ്രദെശിൽ ഒരു കുടുംബം ഒരു കള്ള സ്വാമിയുടെ വാക്കു കെട്ട് തങ്ങളുടെ 2 മാസം പ്രായമായ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ചത്..ഇനി പിറക്കാൻ പോകുന്ന കുട്ടി ആരോഗ്യവാനായി ഇരിക്കാൻ വേണ്ടിയാണത്രെ അവർ ഇത് ചെയ്തത്..കുഞ്ഞ് രാധികക്കു ഭാഗ്യമുണ്ടായിരുന്നു..പോലീസ് സംഭവം കൈയ്യോടെ പിടിച്ചു..അവളുടെ അച്ചനെയും കൂട്ടു നിന്നവർക്കും എതിരെ കൊലപാതക ശ്രമത്തിനും കേസെടുത്തു. ..ഇതിനു കൂട്ട് നിന്ന അവളെ പെറ്റ സ്ത്രീയെ ധാർമ്മികയതയുടെ പേരിൽ വിട്ടയച്ചു. .പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ അവർ ഒരു ചെറിയ കുഴിയൊക്കെ എടുത്തിരുന്നു..കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് കുഴിയിലേക്ക് വയ്ക്കാൻ പോകുമ്പൊഴാണ് പൊലീസ് എത്തിയത്… ഇതു പോലെ എന്തൊക്കെ നമ്മൾ കാണണം..കഴിഞ്ഞ് 10 വർഷത്തിനിടയിൽ 80 ലക്ഷം പെൺഭ്രൂണങ്ങളാണ് ഇന്ത്യയിൽ നശിപ്പിക്കപെട്ടത്..ഇത് ഒരു ലോക റെക്കോഡ് തന്നെയാണ്..ഇതിനേക്കാൾ വിചിത്രമായ സംഭവം ഈ കൃത്യം ചെയ്തത് ഏറയും പെൺ ഡോക്ടറുമാർ ആണെന്ന സത്യമാണ്..ഇത്തരം കാര്യങ്ങളെ പുറത്ത് കൊണ്ട് വരാൻ ശ്രമിച്ച ആമിറിന്റെ ഉദ്ദ്യമം തീർച്ചയായും കൈയ്യടി അർഹിക്കുന്നു..സത്യമേവ ജയതയിലൂടെ കൂടുതൽ സത്യങ്ങൾ പുറത്ത് കൊണ്ട് വന്ന് സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ആമിറിനു കഴിയട്ടേ എന്ന് ആശംസിക്കുന്നു..ഈ പരിപാടി നമുക്ക് മലയാളത്തിലും കാണാം ഏഷ്യാനെറ്റിൽ ഞായറാഴ്ച രാവിലെ 11 മണിക്ക്…

Advertisements

14 responses to “ആമിറിന്റെ സത്യം ജീവനോടെ വെട്ടിമൂടി…

 1. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണങ്ങള്‍ ആവശ്യമാണ്‌ …അഭിനന്ദിക്കാം അമീറിനെ ഇത്തരം ഒരു വ്യത്യസ്ത ഷോയുമായി വന്നതിനു..പ്രാര്‍ഥിക്കാം ഇനി ഒരു പെണ്‍ കുഞ്ഞിനേയും നശിപ്പിക്കാതിരിക്കാന്‍.ആശംസകള്‍ ഭായീ അതെന്നെ

  Like

 2. ഇതൊരു തുടക്കം മാത്രമെന്നാണ് സ്റ്റാറും ആമിറും പറയുന്നത്..ഈ പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അവർ തയാറായിട്ടില്ല…

  Like

 3. ഇതിന്റെ മലയാളം പരിഭാഷ ഏഷ്യാനെറ്റ്‌ ചാനലില്‍ കണ്ടിരുന്നു ..നല്ല ഒരു സന്ദേശം സമൂഹത്തിനു കൈമാറുന്നു ആമീര്‍ഖാന്‍ ഈ പ്രോഗ്രാമിലൂടെ !!!

  Like

 4. ഈ പരിപാടി തന്റെ പരിപാടിയുടെ കോപ്പിയടിയാണെന്ന് രാഖി സാവന്ത്…പിന്നെ എന്തു കൊണ്ട് ആമിറിനു കഴിഞ്ഞത് രാഖിക്കു കഴിഞ്ഞില്ല..അപ്പൊൾ ആമിറിന്റെ താരമൂല്യത്തിനു ഈ ഷോയിൽ വളരെ കുടുതൽ സംഭാവന ചെയ്യാനുണ്ടെന്ന് ചുരുക്കം…

  Like

 5. തികച്ചും സ്വാഗതം ചെയ്യപ്പെടേണ്ടതാണ് അമീറിന്റെ പ്രോഗ്രാം. അത് പോലെ തന്നെ അവസരോചിതമായ ഈ പോസ്റ്റും.

  Like

 6. ബാൽ താക്കറെയുടെയും രാജസ്ഥാൻ മുഖ്യമന്ത്രിയുടെയുമൊക്കെ പ്രശംസ പിടിച്ചു പറ്റി മുന്നേറുകയാണ്'സത്യമേവ ജയതേ'…

  Like

 7. വെറും പരസ്യവും ജാടത്തരവുമാല്ലാതെ ജനങ്ങള്‍ക്ക്‌ നല്ല ചിന്തകള്‍ പകര്‍ന്നുനല്‍കാന്‍ ആമിറിനെ പോലെ മറ്റു സെലിബ്രിറ്റികള്‍ക്കും കഴിയട്ടെ.നല്ല പോസ്റ്റ്‌,ഇനിയും നല്ല സന്ദേശങ്ങള്‍ ബ്ലോഗിലൂടെ കൈമാറാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.ജോസെലെറ്റ്‌

  Like

 8. മറ്റു നടന്മാർ ചിന്തിക്കാത്തത് ആമിർ ചിന്തിക്കുന്നു..അവിടെയാണ് അദ്ദേഹം വ്യത്യസ്ഥനാവുന്നത്…

  Like

 9. പോസ്റ്റിന്റെ തലക്കെട്ട് തെറ്റായ ഒരർത്ഥം പ്രതിഫലിപ്പിക്കുന്നുണ്ട്…പോസ്റ്റിന്റെ ഉള്ളടക്കത്തിന്റെ നേരെ വിപരീതമായ ഒരർത്ഥം…“ആമിറിന്റെ സത്യം ജീവനോടെ വെട്ടിമൂടി…” ?????????????

  Like

 10. ഒരു കലാകാരന്‍ സമൂഹത്തോടെ എത്ര കടപ്പെട്ടിരിക്കുന്നു എന്നത് ആമിര്‍ഖാന്‍ നമുക്ക് കാട്ടിത്തരുന്നു. സച്ചിന് ഭാരതരത്നം കൊടുക്കാന്‍ പറഞ്ഞു തുള്ളിവിളിക്കുന്നവര്‍ ഇതൊന്നു ശ്രദ്ധിക്കുമല്ലോ.

  Like

 11. എന്റെ അനോണി ..ആമിർ പുറത്തു കൊണ്ട് വന്ന സത്യങ്ങൾ പെൺ ഭ്രൂണഹത്യയെ ചുറ്റി പറ്റി ഉള്ളതായിരുന്നു..അതിനെതിരെ ഉള്ള ഒരു ഉറച്ച ശബ്ദമായിരുന്നു..അത്തരം പെൺഭ്രൂണഹത്യയൊടൊപ്പം താരതമ്യം ചെയ്യാൻ കഴിയുന്ന ഒന്നാണ് യൂ പിയിൽ പെൺകുഞ്ഞിനെ ജിവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ചത്..ആ സംഭവം നമ്മളോട് പറയുന്നത് ആമിർ ഏതു സത്യമാണോ പുറത്തു കൊണ്ട് വരാൻ ശ്രമിച്ചത്..അത് കുഴിച്ചു മൂടാനാണ് ശ്രമിച്ചത്…ആ ശ്രമം വിഫലമായെങ്കിലും…

  Like

 12. അനോണി ചേട്ടന്മാരേ..അങ്ങ് ക്ഷമി..നിങ്ങൾക്കു ആ തലക്കട്ട് ഇഷ്ടപെട്ടില്ലെങ്കിൽ എനിക്കുമാത്രം എന്തിനാ അത്..പുതിയ ഒന്ന് തന്നാല് എപ്പോൾ മാറ്റിയെന്നു ചോദിച്ചാൽ മതി…

  Like

 13. സത്യമേവ ജയതേ എന്ന പരിപാടിയെ പ്രമോട്ട് ചെയ്യാനാണ് ഈ പോസ്റ്റ് എന്നൊരു ആക്ഷേപം ഞാൻ കുറേ ആളുകളിൽ നിന്നു കേട്ടു..പക്ഷേ ഞാൻ കഴിഞ്ഞ ആഴ്ച്ചയും ഈ പരിപാടി കണ്ടപ്പോൾ അതിനു വേണ്ടിയും ഒരു പോസ്റ്റ് എഴുതണം എന്നാണ് ആദ്യം തോന്നിയത്..ഇവിടെ ആമിർ അല്ല ഫെമസ്സ് ആകുന്നത്..മറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന വെറിക്കൂത്തുകൾ തുറന്നു കാട്ടുമ്പോൽ..അതിൽ കൂടി ഒരു പാട് പേരെ ഇത്തരം കെണിയിൽ നിന്നു രക്ഷിക്കാൻ കഴിയുമെന്ന് ഓർക്കുമ്പൊൾ..ഈ സമൂഹത്തെ നന്നാക്കി ഫേമസ്സ് ആകുന്ന പരിപാടി എന്തുകൊണ്ട് സപ്പോർട്ട് ചെയ്തു കൂടാ….http://www.youtube.com/watch?v=hY8CyTeegrM

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w