അമ്മച്ചീ നിങ്ങടെ നാവ് പൊന്നായിരിക്കട്ടെ…

‘അമ്മച്ചീ ഈ കാഠ്മണ്ഡു പോകുന്ന വഴി..വഴീീീ…വളീ.വളീ…’ ‘₹₹^&₹്&&്&##??//##^^&&’ ‘യന്തുവാടേ ഇത്..ഇതെന്ത് ഭാഷ’ ‘അളിയാ ഇതാ കുസുന്ത ഭാഷ…ഇത് ഇന്ന് ലോകത്ത് ഈ അമ്മച്ചിക്ക് മാത്രമെ അറിയത്തുള്ളൂ..അതിൽ തെറി വിളിച്ചതാണെങ്കിൽ പോലും മനസ്സിലാക്കാൻ ഒരു രക്ഷയുമില്ല’ ‘ഇങ്ങനെയും ഭാഷയോ’

അതെ അങ്ങനെയുമുണ്ട് ഒരു ഭാഷ..കുസുന്ത..ഒരു കാലത്ത് നേപ്പാളിലെ കുസുന്ത എന്ന ആദിവാസികളുടെ ഗോത്ര ഭാഷ..അതിനിപ്പം എന്താണ് ഇത്ര പ്രത്യേകത എന്ന് നിങ്ങൾക്കു തോന്നും..നമ്മുടെയും നാട്ടിൽ ആദിവാസികൾ ഇല്ലേ..അവരും പല അപരിഷ്കൃത ഭാഷാ ശൈലികൾ പിന്തുടരുന്നില്ലേ…എന്നാൽ ഈ കുസുന്തക്കു ചില പ്രത്യേകതകളൊക്കെയുണ്ട്. .അതിലൊന്ന് ഈ ഭാഷ ഇന്ന് സംസാരിക്കാൻ അറിയാവുന്നതായി ലോകത്തിൽ ഒരാളേ ഉള്ളു..75 കാരിയായ ഗ്യാനി മയ്യ സെൻ എന്ന നേപ്പാളി മുത്തശ്ശി.. അവർക്കു ശേഷം ഈ ഭാഷയുടെ ഗതി എന്താവും എന്ന ഉത്ഘണ്ഠയിലാണ് ലോകത്തിലെ ഭാഷാ പണ്ഡിതർ…അതിന് ഒരു വലിയ കാരണം തന്നെയുണ്ട്.. .ലോകത്തിലെ മറ്റൊരു ഭാഷയുടേയും സ്വാധീനമില്ലാത്ത എന്തോ ഒരു പ്രത്യേകത ഉള്ള ഭാഷയാണ് കുസുന്ത.. ലോകത്തിൽ ആകെ 20 ഭാഷ കുടുംബങ്ങൾ ആണുള്ളത്..അതിനെ നമുക്ക് മൂന്നായി തരം തിരിക്കാം..ഇന്തോ-യൂറോപ്പിയൻ,സിനോ-ടിബറ്റിയൻ, ഓസ്റ്റ്രോ-ഏഷ്യാറ്റിക്ക് എന്നിവയാണ്..ഇവയിൽ ഒന്നും പെടാത്ത ഉച്ചാരണവും വാക്കുകളും ഉള്ള ഒരു പ്രത്യേക ഭാഷയാണ് കുസുന്ത..അത് കൊണ്ട് തന്നെ മറ്റേത് ഭാഷാ ശൈലികൾ പിന്തുടരുന്നവർക്കും അങ്ങനെ പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയുന്നതല്ല ഈ ഭാഷ….കുസുന്ത എന്ന ആദിവാസി ഗോത്രം ഇന്നും നേപ്പാളിൽ ഉണ്ട്..പക്ഷേ അതിലെ അംഗങ്ങൾ എല്ലാം ഇപ്പോൾ നേപ്പാളിയാണ് സംസാരിക്കുന്നത്..കുസുന്ത ഇന്ന് അറിയാവുന്നത് സെൻ മുത്തശ്ശിക്കു മാത്രം..മുത്തശ്ശിയിൽ നിന്നു ആ ഭാഷയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ നേപ്പാളിലെ ത്രിഭുവൻ സർവകലാശാല കഴിഞ്ഞ 10 വർഷമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്..പക്ഷേ അവർക്ക് ഈ ഭാഷയെ കുറിച്ച് വളരെ കുറച്ച് മാത്രമെ അറിയാൻ സാധിച്ചിട്ടുള്ളൂ..ആകപ്പാടെ 15 അക്ഷരങ്ങൾ കണ്ടെത്തിയതാണ് ഈ പത്ത് വർഷം കൊണ്ട് അവർക്ക് ചെയ്യാൻ കഴിഞ്ഞത് ..ഭാഷ പഠിപ്പിക്കുന്നതിനു എപ്പോഴും മുത്തശ്ശി ഒരുക്കമാണ്..പക്ഷേ നമ്മൾക്ക് ഒരിക്കലും താരതമ്യം ചെയ്തു പഠിക്കാൻ കഴിയാത്ത വിധം വളരെ വേറിട്ടു നിൽക്കുകയാണ്..കുസുന്ത..അത്തരം ഒരു വലിയ ഭാഷ സമ്പത്ത് ഈ മുത്തശ്ശിയുടെ കാലം കഴിയുന്നതിനൊപ്പം നശിക്കാൻ പാടില്ല..പക്ഷേ കുസുന്തക്ക് വേണ്ടി..ആ ഭാഷയുടെ സംരക്ഷണത്തിനു വേണ്ടി ഒന്നും ഇപ്പോൾ നേപ്പാൾ സർക്കാർ ചെയ്യുന്നില്ല..അതെന്തും ആവട്ടേ..പക്ഷേ ഒരു ഭാഷ സ്നേഹി എന്ന നിലയിൽ ഇത്തരം വലിയ ഒരു ഭാഷ ശൈലി..അല്ലെങ്കിൽ ഒരു ഭാഷ ഒരു മനുഷനൊപ്പം ചരിത്രതാളുകളിലേക്ക് മറയരുത്..അത് സംരക്ഷിക്കാൻ അവർക്ക് കഴിയട്ടേ എന്ന് പ്രത്യാശിക്കുന്നു….

4 responses to “അമ്മച്ചീ നിങ്ങടെ നാവ് പൊന്നായിരിക്കട്ടെ…

  1. ആ ഭാഷ ഒരു പക്ഷേ ഭാഷകളുടെ ഉല്പത്തിയെ കുറിച്ച് പഠിക്കുന്നവരെ സഹായിച്ചേക്കാം..അത് നശിച്ചു പോയാൽ അവർക്ക് നഷ്ടപെടുന്നത് ഇന്ന് ലോകത്ത് കാണുന്ന ഭാഷകളെ കൂട്ടി വെക്കുമ്പോൾ മുഴച്ചു നിൽക്കുന്ന…അല്ലെങ്കിൽ നഷ്ടപ്പെടുന്ന ഒരു കണ്ണിയായിരിക്കും…

    Like

  2. കൊള്ളാലോ !!മുല്ലപ്പെരിയാർ ഒക്കെ പൊട്ടിയാ കൊറേക്കാലം കഴിഞ്ഞ് മലയാളോം ഇതുപോലാകാതിരിക്കട്ട്

    Like

  3. മുല്ലപെരിയാർ പൊട്ടി കേരളം മുഴുവൻ ഒലിച്ചു പൊയാലും മലയാളം നശിക്കില്ല സുമേഷ് ഭായ്…നിങ്ങള് മനസ്സിൽ കാണുമ്പോൾ അബ്ദു റബ്ബ് സാഹിബ് മാനത്ത് കാണും..മലയാളം ഒന്നാം ഭാഷ ആക്കാൻ പോകുന്നത് ഒന്നും നിങ്ങൾ അറിഞ്ഞില്ലേ..

    Like

ഒരു അഭിപ്രായം ഇടൂ