അഭിപ്രായ സ്വാതന്ത്രിയത്തിനു മൂക്ക് കയറിടുമ്പോൾ….

ഇതെന്താ വെള്ളരിക്കപട്ടണമോ…അഭിപ്രായ സ്വാതന്ത്രിയം എന്ന ഭരണഘടന അനുവദിച്ചു തന്ന അവകാശം ജനങ്ങൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ.. .അവരുടെ ഈ നീക്കങ്ങളെ എങ്ങനെ വിഫലമാക്കി അവരെ വീണ്ടും പൊട്ടന്മാരാക്കി ഭരിക്കാം എന്ന് ചിന്തിക്കുകയാണ് ഭരണം കയ്യാളുന്നവർ. .കള്ളപുഞ്ചിരി കാട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞ് ജനങ്ങളെ തിരിഞ്ഞു നോക്കാത്തവരെ തിരിച്ചു വിളിക്കാനുള്ള അവരുടെ അവകാശത്തെ കുറിച്ച് വരെ ചർച്ചകൾ നീളുമ്പോൾ…ഇതിനെയൊക്കെ ചൈന മാതൃകയിൽ എങ്ങനെ നേരിടാം എന്ന് നോക്കുകയാണ് ഭാരത സർക്കാർ ഇന്ന്..അതിന്റെ ഒരുപാട് ഉദാഹരണങ്ങൾ ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങളിൽ നിന്ന് പോലും നമുക്ക് കൂട്ടി വായിക്കാൻ കഴിയും…ഇന്റർനെറ്റ് സെൻസർ ചെയ്യപ്പെടുന്നു..സിനിമകൾ നിരോധിക്കുന്നു ..അതും പോരാഞ്ഞിട്ട് അഴിമതി തുറന്നു കാട്ടുന്നവരെ പൊലീസിനെ വിട്ട് തല്ലിക്കുന്നു…കൂടാതെ ഒരിക്കലും കാണാത്ത സമുദായ പ്രീണനവും…

കഴിഞ്ഞ ദിവസമാണ് NCERT പാഠപുസ്തകത്തിലെ ഒരു കാർട്ടൂണിനെ ചുറ്റിപറ്റിയുള്ള ഒരു വിവാദം പൊട്ടിപുറപെട്ടത്..ഈ കാർട്ടൂൺ വരച്ചത് എന്നാണെന്ന് നിങ്ങൾക്ക് അറിയാമോ..1949ൽ ശങ്കർ വരച്ച പ്രശസ്തമായ കാർട്ടൂൺ..സ്വതന്ത്ര ഇന്ത്യയോളം പഴക്കം ചെന്ന ഈ കാർട്ടൂൺ ഇന്നാണ് കുട്ടികൾ കാണാൻ പാടില്ലാത്തത് എന്ന് തോന്നിയത്..ഇതിലിപ്പം കാണാൻ പാടില്ലാത്തത് എന്തിരിക്കുന്നു..ഡോ അബേദ്കർ ഒരു ഒച്ചിന്റെ മുകളിൽ ഇരിക്കുന്നു..ആ ഒച്ചിന്റെ നേരെ ചാട്ട ഓങ്ങി നിൽക്കുന്ന പണ്ഡിറ്റ് നെഹ്റു..ഭരണയന്ത്രത്തിന്റെ മെല്ലപൊക്കിനെ പരിഹസിച്ചു മഹാനായ ശങ്കർ വരച്ച് കാർട്ടൂൺ..ഇന്നും അതിവേഗം ബഹുദൂരം പോലുള്ള കബളിപ്പിക്കപെടുത്തുന്ന പരസ്യവാചകങ്ങൾ മാറ്റി നിർത്തിയാൽ ഒച്ച് തന്നെയല്ലേ ഇപ്പോഴും അവരുടെ ആസ്ഥാന വാഹനം. .ഭൂമിയുടെ സ്പന്ദനം കണക്കിലല്ല അത് തങ്ങളുടെ കയ്യിലാണെന്ന് ജനങ്ങളെ വിളിച്ചിറക്കി സമുദായ നേതാക്കൾ ശക്തി പ്രകടനം നടത്തുമ്പോൾ അവരെ എങ്ങനെയാണ് ഈ സർക്കരിനു തള്ളികളയാനാവുക..അത്തരം ഒരു സമുദായ സുഖിപ്പിക്കൽ മാത്രമാണ് ഈ കാർട്ടൂൺ ഒഴിവാക്കൽ..ദളിതരുടെ സമുന്നതനായ നേതാവായ അബേദ്കറിനെ ഈ കാർട്ടൂണിലൂടെ അപമാനിക്കുന്നു എന്നതാണ് വിവാദം..ഈ കാർട്ടൂണിൽ എവിടെയാണ് അദ്ദേഹം അപമാനിക്കപെടുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല..ഇതു പോലെ പല നേതാക്കളെയും വരച്ചുകാട്ടുന്ന കാർട്ടൂണുകൾ ആ പുസ്തകത്തിൽ ഉണ്ട്..എന്നിട്ട് എന്തേ ഈ കാർട്ടൂൺ മാത്രം നിരോധിക്കപെടുന്നു..കുട്ടികൾക്ക് കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന കാർട്ടൂണുകളും നിരോധിച്ചോളു പത്ത് വോട്ട് കൂടുതൽ കിട്ടുമെങ്കിൽ..ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിലൂടെ സർക്കാരിന്റെ സമീപനങ്ങളോടുള്ള അമർഷം ജനങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ..അതിനു സെൻസറിങ്ങ് വേണമെന്നായി സർക്കാർ..അണ്ണാ ഹസ്സാരെ അഴിമതിക്കെതിരെ പോരാടിയപ്പോൾ..അദ്ദേഹത്തിനും അനുയായികൾക്കും നേരെ ഇരച്ചു കയറുന്ന ദില്ലി പൊലീസ്..ദേശിയ പുരസ്കാരം നേടിയ ഒരു സിനിമ അർത്ഥരാത്രിയിൽ പോലും പ്രദർശിപ്പിക്കാൻ കൊള്ളില്ല എന്ന് പറയുന്ന സർക്കാർ..അങ്ങ് ബംഗാളിൽ മമതാജി തനിക്കെതിരെ കാർട്ടൂൺ വരച്ചവരെ കൽതുറങ്കിൽ ഇടുന്നു..ഞങ്ങളുടെ വോട്ട് വേണം..അത് മാത്രം മതി..അതിനു ശേഷം മിണ്ടരുത്.. വല്ലപ്പൊഴും അവർ തരുന്ന എച്ചിൽ കഷ്ണങ്ങളിൽ തൃപ്തരായിക്കോണം.. ഇത്ര മാത്രം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w