ഭൂകമ്പങ്ങളിൽ തളരാതെ ജനനായകൻ മുന്നോട്ട്…

ഈ ഉമ്മൻ ചാണ്ടി സാർ യോഗ പരിശീലിക്കുന്നുണ്ടോ..കഴിഞ്ഞ ഒരു വർഷമായി ഏത് അമിട്ടും അദ്ദേഹത്തിന്റെ ചെവിക്ക് അകത്ത് കൊണ്ട് പൊട്ടിച്ചാലും അദ്ദേഹം ചിരിച്ചു കൊണ്ട് തന്നെ ഇരിക്കും..ഇത്രയും സംയമനം മറ്റൊരു നേതാവിലും കണികാണാൻ കിട്ടിയെന്ന് വരില്ല…സ്വന്തം പാളയത്തിലെ പ്രശ്നങ്ങൾ തന്നെ ആയിരുന്നു ഈ ഒരു വർഷം അദ്ദേഹത്തെ മുൾമുനയിൽ നിർത്തിയത്..അതിനെയൊക്കെ സ്വതസിദ്ധമായ മൗനം കൊണ്ട് നേരിട്ട അദ്ദേഹം..പക്ഷേ എതിർ പാളയത്തിലെ ചെറു ചലനങ്ങൾ പൊലും ‘ദേ അവിടെ ഭൂകമ്പം വന്നു..ഭൂകമ്പം തന്നെ’ എന്ന് ഉറക്കെ പറയാനും സമയം കണ്ടെത്തി…എന്തൊക്കെയാണ് ഈ ഒരു വർഷം അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാർ കേരളത്തിൽ ചെയ്തത്..ചില സുഹൃത്തുകൾക്ക് തോന്നും രണ്ട് വാക്കിൽ പോലും എഴുതാൻ ഒന്നുമില്ലെന്ന്..ചിലർ പറയും നീ എന്നും എഴുതും പോലെ പത്ത് വാക്കൊന്നും എഴുതിയാൽ അത് തീരില്ലെന്ന്…എന്തായാലും ഞാനൊന്ന് എഴുതി നോക്കട്ടേ..

നിത്യോപയോഗ സാധനങ്ങളുടെ വില റെക്കോഡ് വേഗത്തിൽ കുതിച്ച് പൊങ്ങിയ വർഷം..തൊട്ടതിനും പിടിച്ചതിനും കമന്റടിച്ച് പി സി ജോർജച്ചായന്റെയും മുരളിയണ്ണന്റെയും വില ഇടിഞ്ഞ വർഷം..തന്റെ ഓഫീസ് ലൈവ് ആയി ഇന്റർനെറ്റിൽ പ്രദർശിപ്പിച്ചു കൊണ്ടും ഫേസ്ബുക്കിൽ ബില്ല് അവതരിപ്പിച്ചും E പ്രജകളുടെ പ്രശംസ പിടിച്ചു പറ്റാനും ഈ സർക്കാരിനായി..ഇതൊക്കെ ചെറിയ കാര്യങ്ങൾ..നമ്മുടെ കൊച്ചിയിൽ മെട്രോ ട്രെയിൻ ഓടിക്കും എന്ന് അദ്ദേഹം തന്ന വാക്ക് തീർച്ചയായും ഈ സർക്കാരിന്റെ കാലത്ത് തന്നെ പാലിക്കപ്പെടും എന്നതിന്റെ തെളിവാണ് കൊച്ചിയിൽ ദ്രുതഗതിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ..വർഷങ്ങളായി ചുവപ്പ് നാടയിൽ കുടുങ്ങി ഇഴഞ്ഞ് നീങ്ങിയ സ്മാർട്ട് സിറ്റി സ്മാർട്ടാക്കാൻ ഈ സർക്കാരിനു കഴിഞ്ഞു..അത് കൂടാതെ കണ്ണൂർ അന്താരാഷ്ട വിമാനതാവള പദ്ധതിയും വിഴിഞ്ഞം പോർട്ടും ഉമ്മൻ ചാണ്ടിയുടെ കിരീടത്തിൽ പൊൻ തൂവലായി നിൽക്കുന്നു. ..ഇനിയും ഒരുപാട് പദ്ധതികൾക്ക് അനുമതി നൽകാനും അവയൊക്കെ പ്രാവർത്തികമാക്കാനും അഹോരാത്രം കഷ്ടപ്പെടുന്ന അദ്ദേഹത്തിനു ജനങ്ങൾ പിറവത്ത് പാസ്സ് മാർക്ക് നൽകി..ഞാനും അത് തന്നെ നൽകുന്നു.. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിച്ച ആദ്യ മുഖ്യമന്ത്രി ആയിരിക്കണം ഉമ്മൻ ചാണ്ടി..ജനസംബർക്ക പരിപാടുകളിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനും അതിനു പരിഹാരം കാണാനും അദ്ദേഹത്തിനു അയി..പക്ഷേ അദ്ദെഹത്തോട് പരാതി പറഞ്ഞിട്ട് സാധിക്കാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന അളുകൾ വരെ ഉണ്ട് എന്ന് കേൾക്കുമ്പോൾ ഈ പരിപാടി പൂർണ്ണ വിജയമായിരുന്നു എന്ന് പറയാൻ വയ്യ.. പക്ഷേ മുല്ലപെരിയാർ പ്രശ്നത്തിൽ ആടികളിച്ച സർക്കാർ പിന്നിട് ജയലളിതയോട് തോറ്റ് അടിയറവ് പറയുന്ന കാഴ്ച്ചയാണ് നാം കണ്ടത്..ആ പ്രശ്നത്തിൽ കേരള സർക്കാർ എടുത്ത സമീപനം തീർച്ചയായും വിമർശിക്കപെടേണ്ടതാണ്..കേന്ദ്രത്തിലും ഭരിക്കുന്നത് കൊൺഗ്രസ്സ് ആണെങ്കിൽ പോലും ഈ പ്രശ്നത്തെ വേണ്ടത്ത പ്രതിരോധിക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിനു കഴിഞ്ഞില്ല..സമുദായ നേതാക്കൾക്ക് ഒരു പരിധി വരെ തോൽപ്പാവകളായി നിന്നു കൊടുക്കുകയായിരുന്നു യു ഡി എഫ് സർക്കാർ..എൻ എസ്സ് എസ്സും എസ്സ്എൻഡിപ്പിയും പരാതി പറച്ചിലിനിടയിലും മഞ്ഞളാംകുഴി അലി മന്ത്രിയായി..ഇത് ന്യൂനപക്ഷ പ്രീണനം എന്ന പരാതി നേടി എടുക്കുന്നതിനു ഇടയായി..ഇത്തരം പ്രശ്നങ്ങൾക്ക് ഇടയിൽ തന്റെ ഒറ്റ മെമ്പർ പാർട്ടി വിസ്മരിക്കപെടുന്നത് തടയാൻ ഒരു അച്ചനും മകനും നടത്തിയ റിയാലിറ്റി ഷോയും ഈ സർക്കാരിന്റെ ഉറക്കം കെടുത്തി..ഇതിനെയൊക്കെ വളരെ വിദഗ്ദ്ധമായി പ്രതിരോധിച്ചു നിൽക്കാൻ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയത്തിൽ പുലിയായ മനുഷ്യനു കഴിഞ്ഞു..പുതിയ വർഷത്തിൽ തുടക്കത്തിൽ കാണിച്ച ഉത്സാഹം നിലനിർത്താൻ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സർക്കാരിനും കഴിയട്ടേ എന്ന് ആശംസിക്കുന്നു..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w