വട്ടാണ് അല്ലേ…???

മാനസിക രോഗം ഒരു രോഗമാണോ..അതോ സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ ഒരു വ്യക്തിക്കു കഴിയാതെ വരുന്ന അവസ്ഥയോ.. ഇത് ആർക്കും വരാം..സാഹചര്യങ്ങളെ നേരിടാനുള്ള ഒരു മനുഷ്യന്റെ കഴിവ് അനുസരിച്ചിരിക്കും അവൻ രോഗാവസ്തയിലേക്ക് വരുമോ എന്നത്..മിക്കവർക്കും ഒരു ധാരണയുണ്ട് മാനസ്സിക രോഗം ഭേതമാക്കാൻ കഴിയില്ലെന്ന്..അതു കൊണ്ട് തന്നെ ഇത്തരം രോഗികളെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപെടുന്നു..ഇങ്ങനെ ഒരു അവസ്ഥ അവരുടെ മനസ്സിനെ കൂടുതൽ മുറിവേൽപ്പിക്കുന്നു..അവരേയും നമ്മളിൽ ഒരാളെ പൊലെ കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ… മാനസിക രോഗം കൊട്ടി ഘോഷിക്കപ്പെടുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. .സമൂഹത്തിന്റെ കണ്ണുകൾ എല്ലാം തുറിച്ച് നോക്കുന്നത് കാണുമ്പോൾ ആ രോഗി അല്ല രോഗമില്ലാത്ത ഒരാളാണെങ്കിൽ കൂടി നിയന്ത്രണം വിട്ടേക്കാം.. നമ്മൾ അങ്ങനെ അരവട്ടനെ മുഴു വട്ടനാക്കുന്നു..പക്ഷേ യാഥാർത്ഥ്യ മാനസിക രോഗം നമ്മൾക്കാണ് എന്ന കാര്യം നമ്മൾ മറക്കുന്നു.. നമുക്ക് അറിയാവുന്ന ചില മലയാള സിനിമ താരങ്ങൾക്കും ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടതായി വന്നിട്ടുണ്ട്..അവർ തന്നെ അത്തരം വാർത്തകൾ നിഷേധിച്ചിട്ടുള്ളതിനാൽ അവരുടെ പേര് പരാമർശിക്കാൻ ഞാൻ മുതിരുന്നില്ല..നമുക്ക് ഹോളിവുഡിലേക്ക് ചെല്ലാം…കടുത്ത മാനസിക വിഭ്രാന്തിയിലൂടെ കടന്നു പോയ അഞ്ച് നടിമാരെ നമുക്ക് പരിചയപ്പെടാം..

1.കേഴ്സ്റ്റൺ ഡൺസ്റ്റ്-സ്പൈടർമാനിലൂടെ നമുക്ക് സുപരിചിതയായ സുന്ദരി…ആ സിനിമക്കു ശേഷം വളരെ കാലം വിഷാദ രോഗത്തിനു അടിമയായിരുന്നു..ഒന്ന് മിണ്ടുകയും ഉരിയാടുകയും പോലും ചെയ്യാതെ അവർ ഒരു മുറിക്കുള്ളിൽ തന്നെ കഴിച്ചു കൂട്ടി..അവസാനം ഈ അവസ്ഥയെ തോൽപ്പിച്ച് അവർ മെലംഗളിയ എന്ന സിനിമയുമായി വന്നു..ആ സിനിമയിലെ അഭിനയത്തിനു കാനിൽ നല്ല നടിക്കുള്ള പുരസ്കാരവും നേടി..ഇന്നും ആ നാളുകളെ ഡൺസ്റ്റ് ഓർക്കുന്നത് മെലംഗിളിയക്കുള്ള റിഹേഴ്സൽ ആയിട്ടാണ്… 2.വെനത്ത് പൽട്രോ – വെനത്ത് വലിയ ഒരു നടിയും ഒപ്പം നല്ല ഒരു കുടുംബിനിയുമായിരുന്നു..പക്ഷേ അവരുടെ രണ്ടാമത്തെ പ്രസവത്തിനു ശേഷം കാര്യങ്ങൾ ആകെ മാറി..മാനസ്സിക നില തെറ്റി അവർക്ക് അഭിനയത്തോട് തന്നെ വിടപറയേണ്ടി വന്നു..പ്രസാനന്തര വിഷാദ രോഗമാണെന്ന് പിന്നീട് തെളിഞ്ഞു..ഇപ്പോൾ അവർ അതിനെയെല്ലാം മറികടന്ന് പുതിയ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു..രോഗാവസ്ഥയിൽ തന്റെ ഭർത്താവ് ക്രിസ്സ് മാർട്ടിൻ നൽകിയ പിന്തുണയാണ് തന്നെ രക്ഷിച്ചതെന്ന് അവർ ഓർക്കുന്നു… 3.അലീഷിയ കേസ്– ലോകപ്രശസ്ത സംഗീതഞ്ജ..അവർ ഒരിക്കൽ വെളിപ്പെടുത്തി..തന്റെ മുത്തശ്ശിയുടെ മരണത്തിനു ശേഷം രണ്ട് വർഷത്തോളം തനിക്ക് തന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നുല്ല..പലപ്പൊഴും പൊട്ടി പൊട്ടി കരയും..ഇതിൽ നിന്ന് ഒന്ന് പുറത്ത് ചാടാൻ നന്നേ കഷ്ടപെട്ട്..സംഗീതം തന്നെയായിരുന്നു അവസാനം രക്ഷക്കു എത്തിയത്..പുതിയ ഒരു ആൽബം ചെയ്തു ..അത് മനസ്സിനെ നിയന്ത്രിക്കാൻ സഹായിച്ചു.. 4.കാതറിൻ ജോൺസ് -അവർ കുറച്ച് നാളുകളായി ബൈപോളാർ ഡിസ്സോർടർ എന്ന മാനസ്സിക രോഗത്തിനു അടിമയയായിരുന്നു..പക്ഷേ മീഡീയക്കു മുമ്പിൽ ഇത് സമ്മതിക്കാൻ തയ്യാറായിരുന്നില്ല..ഇപ്പോൾ പൂർണ സൗഖ്യ വതി.. 5.ആഞ്ജലിന ജോളി -ഈ നടിക്ക് ഒരു മുഖവരയുടെ ആവശ്യമുണ്ടന്നു തോന്നുന്നില്ല..ബ്രാട് പിറ്റിന്റെ പത്നിയായി കഴിയുന്ന ഈ പ്രശസ്ത നടി തന്റെ ടീനേജ് പ്രായത്തിൽ വിഷാദരോഗത്തിനു അടിമയായിരുന്നു എന്ന് വെളിപ്പെടുത്തുന്നു. .സ്വന്തം ശരീരം വേദനിപ്പിച്ചു കൊണ്ട് സന്തോഷിച്ചിരുന്നു ആ കാലത്ത്…മയക്ക് മരുന്നിനും അടിമയായിരുന്നു.. ഈ പ്രശസ്തരെല്ലാം മാനസ്സിക രോഗത്തെ ജയിച്ചവരാണ്..അവരെയെല്ലാം നമ്മൾ അംഗീകരിക്കുന്നു..നമുക്ക് ചുറ്റും കാണുന്ന മാനസ്സിക രോഗികളേയും നമ്മളിൽ ഒരാളായി അംഗീകരിച്ച് ജീവിതത്തിലേക്ക് മടക്കി കോണ്ട് വരാൻ സാധിച്ചാൽ അത് പുണ്യം തന്നെ ആയിരിക്കും..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w